ഇന്നസെന്‍റ് എല്‍ഡിഎഫ് എങ്കില്‍ ജഗദീഷ് യുഡിഎഫ്?
തിരുവനന്തപുരം: പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സിനിമ താരങ്ങളുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇടതുമുന്നണിക്ക് വേണ്ടി മമ്മൂട്ടിയും മുകേഷും ഇന്ന സെന്റും റീമ കല്ലിങ്ങലും ഒക്കെ മത്സര രംഗത്തുണ്ടാകുമെന്ന് ആദ്യം മുതലേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അതില്‍ ഇന്നസെന്റ് അല്ലാതെ മറ്റാരും മത്സരത്തിനുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എല്‍ഡിഎഫുകാര്‍ സിനിമ താരങ്ങളെ ഇറക്കിയാല്‍ പിന്നെ യുഡിഎഫുകാര്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ. അങ്ങനെയെങ്കില്‍ ആരായിരിക്കും യുഡിഎഫിന്റെ സിനിമ സ്ഥാനാര്‍ത്ഥി?

സിനിമാക്കാരിലെ കോണ്‍ഗ്രസ്സുകാരില്‍ പ്രമുഖന്‍ ജഗജീഷ് തന്നെയാണ്. മുമ്പ് പലപ്പോഴും തിരഞ്ഞെടുപ്പ് വേളകളില്‍ ജഗദീഷിന്റെ പേര് വാര്‍ത്തളില്‍ നിറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ജഗദീഷിനെ മത്സര രംഗത്തിറക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍.
കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ ജഗദീഷും താതപര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രെ. ഏത് സീറ്റിലാണ് ജഗദീഷിനെ മത്സരിപ്പിക്കുക എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും നിലവില്‍ എംഎല്‍എയുമായ എംഎ ബേബി മത്സരിക്കുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലമാണ് ജഗദീഷിന് നറുക്കുവീഴാന്‍ ഇടയുള്ളത്. പാര്‍ട്ടിക്കപ്പുറം ജനപിന്തുണയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലെ ബേബിയെ പിടിച്ചുകെട്ടാനാവൂ എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
എന്നാല്‍ സിറ്റിംഗ് എംപിയായ പീതാംബരക്കുറിപ്പിന് സീറ്റ് നിഷേധിക്കുമോ എന്ന കാര്യത്തിലും ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല. ദേശീയ തലത്തില്‍ 50 സിറ്റിംഗ് എംപിമാര്‍ക്ക് ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നല്‍കാനിടയില്ലെന്ന വാര്‍ത്തകളും വരുന്നുണ്ട്. എന്തായാലും രണ്ട് ദിവസത്തിനുളളില്‍ ജഗദീഷ് മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യം വ്യക്തമാകും.












Click it and Unblock the Notifications