കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃത്വം 'ബിജെപിക്കൊപ്പം'; വെട്ടിലായി ജെഡിഎസ്, രാഷ്ട്രതി തിരഞ്ഞെടുപ്പില്‍ വോട്ട് ആർക്ക്, തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർത്ഥി ദ്രൗപദി മുര്‍മുവിന് എന്‍ ഡി എ ഇതര പാർട്ടികളില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശിരോമണി അകാലി ദള്‍, ബി ജെ ഡി, വൈ എസ് ആർ കോണ്‍ഗ്രസ്, ബി എസ് പി തുടങ്ങിയ നിരവധി കക്ഷികളാണ് എന്‍ ഡി എ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഈ നിരയിലേക്ക് കർണാടകയിലെ പ്രധാന ശക്തിളിലൊന്നായ ജെ ഡി എസും മുർമുവിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയാണ് പാർട്ടിയുടെ നിലപാട് അറിയിച്ചത്.

'ഷമ്മി തിലകന്‍ വടികൊടുത്ത് അടിവാങ്ങി': ചൊറിത്തവളയെന്ന് വിളിച്ചാലും പ്രശ്നമില്ലെന്ന് ശാന്തിവിള ദിനേശ്'ഷമ്മി തിലകന്‍ വടികൊടുത്ത് അടിവാങ്ങി': ചൊറിത്തവളയെന്ന് വിളിച്ചാലും പ്രശ്നമില്ലെന്ന് ശാന്തിവിള ദിനേശ്

മുൻ പ്രധാനമന്ത്രിയും പാർട്ടി മേധാവിയുമായ എച്ച്‌ഡി

മുൻ പ്രധാനമന്ത്രിയും പാർട്ടി മേധാവിയുമായ എച്ച്‌ഡി ദേവഗൗഡയുമായി മുർമു രണ്ടുതവണ ഫോണിൽ സംസാരിച്ചിരുന്നു. ഗൗഡയെ കാണാനും പിന്തുണ തേടാനും ബംഗളൂരു സന്ദർശിക്കാൻ പോലും അവർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർക്ക് മുന്നില്‍ വ്യക്തമാക്കി.

രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

ജയിക്കാൻ ആവശ്യമായ പിന്തുണ അവർക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്

"ജയിക്കാൻ ആവശ്യമായ പിന്തുണ അവർക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. പക്ഷേ, അത് വകവയ്ക്കാതെ അവർ ഞങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്, അത് അവരുടെ മഹാമനസ്കതയാണ് കാണിക്കുന്നത്," രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തങ്ങളും മുൻ ജാർഖണ്ഡ് ഗവർണർക്ക് പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച് ജെഡിഎസ് നേതാവ് പറഞ്ഞു. മുർമുവിന്റെ നേട്ടങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാണെന്ന് കുമാരസ്വാമി കൂട്ടിച്ചേർത്തു.

ഇത് കോൺഗ്രസിന്റെയോ ഭാരതീയ ജനതാ പാർട്ടിയുടെയോ പാർട്ടി

"ഇത് കോൺഗ്രസിന്റെയോ ഭാരതീയ ജനതാ പാർട്ടിയുടെയോ പാർട്ടി രാഷ്ട്രീയത്തിന്റെയോ പ്രശ്‌നമല്ല... രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ എടുത്ത തീരുമാനത്തിന് ജെ ഡി എസിനെ ബി ജെ പിയുടെ ബി ടീമെന്ന് വിളിക്കരുത്," എന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പിയുമായുള്ള ധാരണയില്‍ ജെ ഡി എസ് പ്രവർത്തിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം ശക്തമാവുന്നതിനിടയിലാണ് അവർ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാർത്ഥിയെ പിന്തുണച്ച് രംഗത്ത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ജെ ഡി എസ് ദേശീയ നേതൃത്വം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍

അതേസമയം ജെ ഡി എസ് ദേശീയ നേതൃത്വം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ രംഗത്ത് എത്തിയതോടെ വെട്ടിലായത് ജെ ഡി എസ് നേതൃത്വമായിരുന്നു. മുർമുവിന് വോട്ട് ചെയ്യാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനത്തെ പാർട്ടിക്ക് സ്വീകാര്യമായിരുന്നില്ല. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

എന്നാല്‍ വിഷയത്തിൽ മാത്യു ടി തോമസ് ജെഡിഎസ്

എന്നാല്‍ വിഷയത്തിൽ മാത്യു ടി തോമസ് ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തുകയും കേരള ഘടകത്തിന് സ്വതന്ത്ര തീരുമാനം എടുക്കാൻ ദേശീയ നേതൃത്വം അനുമതി നൽകുകയും ചെയ്യുകയുമായിരുന്നു. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ.​ഡി-​എ​സ് കേ​ര​ള ഘ​ട​കം ഇ​ട​തു​പ​ക്ഷത്തിന്റെ നിലപാടിനൊപ്പമാണെന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മാ​ത്യു ടി. ​തോ​മ​സ് വ്യക്തമാക്കി.

ഏ​തു സ്ഥാ​നാ​ർ​ഥി​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് പാ

ഏ​തു സ്ഥാ​നാ​ർ​ഥി​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി ദേ​ശീ​യ ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യോ തീ​രു​മാ​ന​മെ​ടു​ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ എല്‍ ജെ ഡിയുമായുള്ള ലയനത്തിന് ദേവ ഗൌഡ പച്ചക്കൊടി കാണിച്ചെന്നും ബെംഗളൂരുവില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്യൂ ടി തോമസ് പറഞ്ഞു. അതേസമയം ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ ബിജെപി അനുകൂല നിലപാടില്‍ എല്‍ ജെ ഡിക്ക് ആശങ്കയുണ്ടെന്നെ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

Recommended Video

cmsvideo
ആരാണീ കൂടെ നിന്ന് കുതികാല്‍ വെട്ടിയ ഷിന്‍ഡെ

English summary
JDS Kerala unit will vote for Yashwant Sinha in residential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X