Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെസ്‌നയെ തേടി പോലീസ് കുടകില്‍: വീടുകള്‍ കയറി പരിശോധന!! അന്വേഷണം അന്തിമഘട്ടത്തില്‍

കോട്ടയം: കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയെ തേടിയുള്ള പോലീസിന്റെ അന്വേഷണം കര്‍ണാടകത്തിലെ കുടകിലെത്തി. ഇവിടെ നിന്നാണ് ജസ്‌നയെ സംബന്ധിച്ച് വിവരങ്ങള്‍ കൂടുതലായി പോലീസിനെ അറിയിച്ചുള്ള ഫോണ്‍വിളികള്‍ വന്നത്. മാത്രമല്ല, ജസ്‌ന രഹസ്യമായി ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിന്തുടരുന്നുണ്ട്.

മൊബൈല്‍ ടവറും ലൊക്കേഷനും പരിശോധിച്ചാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നത്. ജസ്‌ന ജീവനോടെയുണ്ടെന്നാണ് പോലീസ് നിഗമനം. ജസ്‌നയെ സംബന്ധിച്ച് പോലീസിന് കൂടുതല്‍ ഫോണ്‍ വിളികള്‍ വന്നത് കര്‍ണാടകയില്‍ നിന്നാണ്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ....

 കുടകിലും മടിച്ചേരിയിലും

കുടകിലും മടിച്ചേരിയിലും

കുടക്, മടിച്ചേരി പ്രദേശങ്ങളിലാണ് പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തുന്നത്. ഇവിടെയുള്ള നിരവധി വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഈ മേഖലയില്‍ നിന്നാണ് ജസ്‌നയുടെ മൊബൈല്‍ പിന്തുടര്‍ന്ന പോലീസിന് സംശയകരമായ ചില സൂചനകള്‍ ലഭിച്ചത്.

ഫോണ്‍ വിളിച്ചവരെ കണ്ടെത്തിയാല്‍

ഫോണ്‍ വിളിച്ചവരെ കണ്ടെത്തിയാല്‍

എന്നാല്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ജസ്‌ന കുടകില്‍ എത്തിയതിന്റെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ആരുടെ ഫോണില്‍ നിന്നാണ് വിളി വന്നത് എന്നാണ് പരിശോധിക്കുന്നത്. ഫോണ്‍ വിളിച്ചവരെ കണ്ടെത്താനായില്‍ തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വഷണ സംഘം.

പോലീസ് നിഗമനം

പോലീസ് നിഗമനം

വിദ്യാര്‍ഥിനിക്ക് മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും അറിയാതെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ ജസ്‌നയുടെ കൈവശമുണ്ടായിരുന്നതായിട്ടാണ് അന്വേഷണത്തില്‍ തെളിയുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘം ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത്.

വീട്ടുകാര്‍ പറയുന്നത്

വീട്ടുകാര്‍ പറയുന്നത്

പഴയ മോഡല്‍ ഫോണ്‍ ആണ് ജസ്‌ന ഉപയോഗിച്ചിരുന്നത്. ഇത് വീട്ടില്‍ വച്ചാണ് വിദ്യാര്‍ഥിനി ഇറങ്ങിപ്പോയത്. എന്നാല്‍ മറ്റൊരു ഫോണ്‍ ജസ്‌ന ആരുമറിയാതെ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സ്മാര്‍ട്ട് ഫോണ്‍ ആണെന്നും പോലീസ് സംശയിക്കുന്നു. എന്നാല്‍ ജസ്‌നയ്ക്ക് ഒരു ഫോണ്‍ മാത്രമേയുള്ളൂവെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.

സിസിടിവിയില്‍ കണ്ടത്

സിസിടിവിയില്‍ കണ്ടത്

മുണ്ടക്കയത്തെ സിസിടിവിയില്‍ പതിഞ്ഞ പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന് അന്വേഷണ സംഘം കരുതുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരം പോലീസ് പരസ്യമാക്കിയിരുന്നു. ദൃശ്യത്തിലുള്ളത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അവര്‍ ഇക്കാര്യം ബോധിപ്പിക്കാന്‍ രംഗത്തുവരുമായിരന്നു. അതുണ്ടായില്ല.

ദീര്‍ഘദൂര യാത്ര

ദീര്‍ഘദൂര യാത്ര

വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴുള്ള വസ്ത്രത്തിലല്ല സിസിടിവിയില്‍ പതിഞ്ഞ ജസ്‌നയെന്ന് കരുതുന്ന കുട്ടിയെ കാണുന്നത്. മുണ്ടക്കയത്തിന് സമീപം വസ്ത്രം മാറുന്നതിന് സൗകര്യമുള്ള ഒരു സ്ഥലമുണ്ട്. കൈയില്‍ രണ്ട് ബാഗുണ്ടായിരുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് ഒരുങ്ങിയ പോലെയാണ് ദൃശ്യത്തില്‍ നിന്ന് പോലീസ് മനസിലാക്കിയത്.

കര്‍ണാടകയില്‍ പോകാന്‍ കാരണം

കര്‍ണാടകയില്‍ പോകാന്‍ കാരണം

ഈ സാഹചര്യത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന ശക്തിപ്പെടുത്തിയത്. സംശയകരമായ ചില മൊബൈല്‍ നമ്പറുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് ജസ്‌നയുടേതാകുമെന്നും പോലീസ് സംശയിക്കുന്നു. ഇതിനിടെയാണ് ചില ഫോണ്‍വിളികള്‍ കര്‍ണാടകയില്‍ നിന്ന് വന്നത്. നേരത്തെ കര്‍ണാടകയില്‍ പരിശോധന നടത്തിയ പോലീസ് ഇപ്പോള്‍ രണ്ടാംതവണയാണ് എത്തുന്നത്.

സംശയകരമായ തരത്തില്‍

സംശയകരമായ തരത്തില്‍

മുക്കൂട്ടുത്തറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, കുട്ടിക്കാനം, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിലെ ടവറുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചു. സംശയകരമായ രീതിയില്‍ കണ്ട 6000 മൊബൈല്‍ സിഗ്നലുകളുടെ പട്ടിക തയ്യാറാക്കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട നമ്പറുകളിലെ വിളികള്‍ സൂക്ഷ്മമായി വീണ്ടും വീണ്ടും പരിശോധിക്കുന്നത് തുടരുകയാണ്.

ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

ജസ്‌നയുടെയും അവളുമായി ബന്ധമുള്ളവരുടെയും നമ്പറുകള്‍ ഇതിലുണ്ട്. കൂടുതല്‍ സംശയമുള്ള 10 നമ്പറുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ദിവസങ്ങള്‍ക്കകം കേസില്‍ അന്തിമ രൂപമായിട്ടില്ലെങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ജസ്‌ന സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഇതുവരെ പോലീസ് കരുതുന്നത്.

 മറ്റുതലങ്ങളും പരിശോധിക്കുന്നു

മറ്റുതലങ്ങളും പരിശോധിക്കുന്നു

അതേസമയം, ഇടുക്കിയിലെ പുഴയില്‍ നിന്ന് ലഭിച്ച മനുഷ്യന്റെ കാല്‍ഭാഗം ഡിഎന്‍എ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതാരുടേതാണെന്ന് വ്യക്തമല്ല. 30 വയസില്‍ താഴെയുള്ള വ്യക്തിയുടേതാണെന്നാണ് നിഗമനം. മേഖലയില്‍ നിന്ന് കാണാതായവരുടെ ബന്ധുക്കളുടെ രക്തസാംപിള്‍ പരിശോധനയ്ക്ക് വേണ്ടി പോലീസ് ശേഖരിച്ചു. ജസ്‌നയുടെ പിതാവിന്റെയും ശേഖരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    ജെസ്‌ന ജീവനോടെയുണ്ടെന്ന് പോലീസ് കണ്ടെത്തി | Oneindia Malayalam
    വിവരം ലഭിച്ചുവെന്ന് പോലീസ്

    വിവരം ലഭിച്ചുവെന്ന് പോലീസ്

    മാസങ്ങള്‍ നീണ്ട അന്വേഷണത്തിനിടെ പോലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യ്കതമാകുന്നത്. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് ലഭ്യമായ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയില്ല. വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധ്യമല്ലെന്നാണ് പോലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നുണ്ടന്നും കോടതിയെ അറിയിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+