Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ കടത്തല്‍: ലൈംഗിക ചൂഷണം, അവയവക്കച്ചവടം?

പാലക്കാട്: ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഗുരുതരമായ ആരോപണങ്ങളാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

അനാഥാലയത്തിലേക്കെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ടുവന്നത് ഗള്‍ഫിലേക്ക് കടത്താനാണെന്നാണ് ഒരു ആരോപണം . ലൈംഗികാവശ്യങ്ങള്‍ക്കായി പെണ്‍കുട്ടികളെ കടത്തുകയാണെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. അവയവ കച്ചവടത്തിന് വേണ്ടിയാണ് കുട്ടികളെ കടത്തിയിരിക്കുന്നതെന്നും ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്.

Human Trafficking

ഏറ്റവും അധികം കുട്ടികളെ കൊണ്ടുവന്നിട്ടുള്ളത് ഝാര്‍ഖണ്ഡിലെ കല്‍ക്കരി ഖനി മേഖലയില്‍ നിന്നാണ്. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ഉള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും അവര്‍ ചോദിക്കുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് കേരള സര്‍ക്കാരും. ഇതിനായി ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലേക്ക് കടത്തിയ കുട്ടികളില്‍ ഇരുനൂറിലധികം പേരെ രക്ഷപ്പെടുത്തിക്കൊണ്ടുപോകും എന്നാണ് ഒടുവില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

കുട്ടികളെ കടത്തിയത് ലൈംഗിക ചൂഷണത്തിനാണെന്നതിനോ, അവയവ കച്ചവടത്തിനാണെന്നതിനോ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+