ജിഷ കൊലക്കേസ് വിധി; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിടിവള്ളിയാകുമോ?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ജിഷ കൊലക്കേസ് വിധിവരാനിരിക്കെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വിധി പിടിവള്ളിയാകുമോ?. രണ്ടുകേസിലും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് എ.ഡി.ജി.പി ബി സന്ധ്യയാണെന്നതാണ് ഇരുകേസുകളും തമ്മിലുള്ള സാമ്യം. ദിലീപിന്റെ കേസിന്റെ വിചാരണ വേളയില്‍ ജിഷ കേസും ഉയര്‍ന്നുവന്നേക്കാമെന്നും പറയപ്പെടുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ബി സന്ധ്യയ്‌ക്കെതിരെ ദിലീപ് പരാതി നല്‍കിയിരുന്നു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ 12 പേജുള്ള പരാതിയില്‍ ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണസംഘം മേധാവിക്കെതിരെ ഉന്നയിച്ചത്.

jisha

പതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലിയെന്ന് പരാതിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ജിഷ വധക്കേസില്‍ പ്രതിയെ വെറുതെ വിടുകയും അന്വേഷണ സംഘത്തിനെതിരെ കോടതി പരാമര്‍ശവും ഉണ്ടായാല്‍ അത് ദിലീപിന്റെ വാദത്തിന് ശക്തിപകരും. നടിയെ ആക്രമിച്ച കേസിനെയും ബാധിച്ചേക്കും.

ജിഷ വധക്കേസില്‍ ഉണ്ടായതിന് സമാനമാണ് തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപിന് കോടതിയില്‍ വാദിക്കാം. ഈ വാദം കോടതി മുഖവിലയ്‌ക്കെടുക്കുകയും ചെയ്യും. അതേസമയം, ജിഷ കൊലക്കേസില്‍ പ്രതിക്കെതിരെ ശിക്ഷ വിധിക്കുകയാണെങ്കില്‍ ദിലീപിന് തിരിച്ചടിയാകുകയും ചെയ്യും. സന്ധ്യയ്‌ക്കെതിരെ കോടതിയില്‍ ആരോപണം ഉന്നയിക്കാന്‍ ദിലീപിന് വിധി തടസമാകും. അതുകൊണ്ടുതന്നെ ജിഷ വധക്കേസ് ദിലീപിന്റെ കേസിനെയും കാര്യമായി ബാധിച്ചേക്കാമെന്നാണ് സൂചന.


ജിഷ വധക്കേസ് വിധി; പ്രതിയെ വെറുതെ വിടുമോ?; ആകാംഷയോടെ കേരളം

English summary
jisha murder case link with actress attack case,
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്