ശക്തിവേലിനെ നിരവധി പേര് സഹായിച്ചു!!കൂടുതല്‍ പേര് നിരീക്ഷണത്തില്‍!! നിര്‍ണായക വെളിപ്പെടുത്തല്‍!!
ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ നിരവധി പേര് സഹായിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പോലീസ് നിരീക്ഷിച്ച് വരികയാണ്.
നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ നരവധി പേര് സഹായിച്ചതായി വെളിപ്പെടുത്തല്‍. ഇതിന്റ അടിസ്ഥാനത്തില്‍ അഞ്ചോളം പേരെ പോലീസ് നിരീക്ഷിച്ച് വരികയാണ്. ഇവരുടെ ഫോണ്‍ കോളുകളെ അടിസ്ഥാവനമാക്കിയാണ് നിരീക്ഷണം.
നേരത്തെ ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചെന്ന് ശക്തിവേല്‍ വ്യക്തമാക്കിയിരുന്നു. നിയമ സഹായങ്ങള്‍ ചെയ്തതും കൃഷ്ണദാസാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരുടെ സഹായം ലഭിച്ചതായി വെളിപ്പെടുത്തല്‍. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.

ഫോണ്‍ രേഖകള്‍ നിരീക്ഷിക്കുന്നു
ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ നിരവധി പേര് സഹായിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പോലീസ് നിരീക്ഷിച്ച് വരികയാണ്. ഫോണ്‍വിളിയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്.

നിയമസഹായവും ചെയ്തു
ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ ശക്തിവേല്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് നിയമ സഹായം ചെയ്തത് കൃഷ്ണദാസാണെന്നും ശക്തിവേല്‍ പോലീസിനെ അറിയിച്ചു. കൂടാതെ ഒളിവില്‍ കഴിയുന്നതിനിടെ കൃഷ്ണദാസ് ഒരു തവണ സന്ദര്‍ശിച്ചതായും ശക്തിവേല്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട. പാലക്കാട് ഒളിവില്‍ കഴിയുന്നതിനിടെയാണ് കൃഷ്ണദാസ് സന്ദര്‍ശിച്ചത്.

നാസിക്കിലും സഹായം
ജിഷ്ണു കേസിലെ രണ്ടാം പ്രതിയും കോളേജിലെ അധ്യാപകനുമായ പ്രവീണ്‍ നാസിക്കിലുണ്ടെന്ന് പോലീസ് പറയുന്നു. പ്രവീണ്‍ നാസിക്കില്‍ ഒളിവില്‍ കഴിയുകയാണെന്നും ഇയാളെ നാസിക്കിലുള്ള ഒരാള്‍ സഹായിച്ചെന്നുമാണ് പോലീസ് പറയുന്നത്. പ്രവീണിനനെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് നാസിക്കിലെത്തിയിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ചാണ് ഇവിടെ അന്വേഷണം നടത്തുന്നത്.

തമിഴ്നാട്ടില്‍ ഒളിവില്‍
കോയമ്പത്തൂരിലെ അന്നൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഞായറാഴ്ചയാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. ഇവിടെ ഫാംഹൗസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ശക്തിവേല്‍. ശക്തിവേലിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സങ്കേതം കണ്ടെത്തി അറസ്റ്റ് ചെയ്തത്.

സഞ്ജിത്തിനെയും
ശക്തിവേലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണദാസിനെയും സഞ്ജിത്തിനെയും വീണ്ടും ചോദ്യം ചെയ്തേക്കും. ഒളിവില്‍ കഴിയാന്‍ കൃഷ്മദാസ് സഹായിച്ചെന്ന് ശക്തിവേല്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

മുന്‍കൂര്‍ ജാമ്യം
അതേസമയം ശക്തി വേലിന്റെ അറസ്റ്റിനെതിരെ ഭാര്യ കോടതിയെ സമീപിച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെതിരെയാണ് കോടതി അലക്ഷ്യത്തിന് കേസ് കൊടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ കോടതിയില്‍
കേസിലെ പ്രതികളായ പ്രവീണിനെയും ദിപിനെയും അറസ്റ്റ് ചെയ്യില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്ക്കുന്നതിനാലാണിതെന്നാണ് വിവരം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications