''ശശികലമാരോട് മൽസരിക്കാനാണ് തയ്യാറെടുക്കുന്നതെങ്കിൽ..'', രാജീവ് ചന്ദ്രശേഖരനെതിരെ ജോൺ ബ്രിട്ടാസ്
കളമശ്ശേരിയിലെ സ്ഫോടനത്തിന് പിന്നാലെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ വിമർശനം ശക്തമാകുന്നു. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചത്. കേന്ദ്രമന്ത്രി മാപ്പ് പറയണം എന്ന ആവശ്യവും ശക്തമാണ്. രാജീവ് ചന്ദ്രശേഖരന് എതിരെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും രംഗത്ത് വന്നിട്ടുണ്ട്.
ജോൺ ബ്രിട്ടാസിന്റെ പ്രതികരണം: ''കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ഔദ്യോഗിക പരിപാടികളൊക്കെ റദ്ദാക്കി ബഹു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മൂന്നുദിവസം കേരളം സന്ദർശിക്കുകയാണ്. അദ്ദേഹത്തിന് ഹാർദ്ദമായ സ്വാഗതം. മലയാളിയാണെങ്കിലും കേരളത്തിൽ ജീവിക്കാത്തതുകൊണ്ട് നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് വായിച്ചും കേട്ടറിഞ്ഞുമുള്ള ധാരണയാണ് പ്രധാനമായും അദ്ദേഹത്തിനുള്ളത്.
അത്യന്തം പ്രകോപനപരവും വിഷലിപ്തവുമായ പ്രസ്താവനയാണ് ഇന്നലെ അദ്ദേഹം നടത്തിയത്. കേരള സന്ദർശനത്തിൽ നിജസ്ഥിതി ബോധ്യമായി തന്റെ പ്രസ്താവന അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കാം. അതല്ല, തനിക്കൊരു രാഷ്ട്രീയഇടം സൃഷ്ടിക്കാൻ ഇതൊരു സുവർണാവസരം ആണെന്ന് കരുതി ശശികലമാരോട് മൽസരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നതെങ്കിൽ, കേരളത്തെക്കുറിച്ച് അല്പം കൂടി അദ്ദേഹം പഠിക്കേണ്ടി വരുമെന്ന് പറയാൻ നിർബന്ധിതരാകും മലയാളികൾ''.

സ്ഫോടനത്തിന് പിന്നാലെയുളള സോഷ്യൽ മീഡിയ പ്രതികരണങ്ങളെ കുറിച്ചുളള
ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: കൊച്ചി കളമശേരിയിൽ നടന്ന സ്ഫോടനത്തെക്കാൾ എന്നെ ഞെട്ടിച്ചത് സാമൂഹിക മാധ്യമങ്ങളിൽ നടന്ന വിസ്ഫോടനങ്ങളാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മുതൽ ശ്രീമതി ശശികല വരെയുള്ള സംഘപരിവാർ നേതാക്കൾ അണിനിരന്ന് പല കഥകളും നെയ്തെടുത്തു. പ്രകാശവേഗതയെക്കാൾ തിടുക്കത്തിൽ ഇസ്രയേലുമായി കളമശ്ശേരി സ്‌ഫോടനത്തെ ബന്ധപ്പെടുത്താൻ ചിലർ കാണിച്ച വൈഭവം അപാരമാണ്.
പലസ്തീൻ ഐക്യദാർഢ്യത്തെ തുടർന്ന് മുസ്‌ലിം ന്യൂനപക്ഷം തീവ്ര നിലപാടുകൾ സ്വീകരിക്കുന്നതിന്റെ പ്രതിഫലനമായിട്ടാണ് കളമശേരി സ്‌ഫോടനത്തെ നോക്കിക്കാണാൻ സംഘ് പരിവാർ നേതാക്കൾ സന്നദ്ധരായത്. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ചില ടെലിവിഷൻ ചാനലുകളിൽ പോലും ഒരു മുസ്‌ലിം മേമ്പൊടി ചാലിച്ച് ചേർക്കാൻ കാര്യമായി ബദ്ധപ്പെട്ടു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ ചാനലുകൾ വലിയ ആവേശമാണ് പ്രകടിപ്പിച്ചത്.
ചർച്ചയ്ക്കായി ഡൽഹിയിലെ ചാനലുകൾ എന്നെയും ക്ഷണിച്ചിരുന്നു. എന്തിനെയും ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന രീതിയാണ് എന്നതുകൊണ്ട് തന്നെ ചർച്ചയ്ക്ക് പോവാൻ വിസമ്മതം പ്രകടിപ്പിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
യഹോവസാക്ഷികളുടെ കണ്വെൻഷനിലാണല്ലോ സ്ഫോടനം നടന്നത്. അവരോടൊപ്പം ഒന്നര വ്യാഴവട്ടക്കാലം പ്രവർത്തിച്ച മാർട്ടിൻ ,സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങി. ഈ വ്യക്തി പറയുന്നത് വാസ്തവം ആണോ മറ്റാരെങ്കിലും പിന്നിലുണ്ടോ എന്നൊക്കെ പൊലീസ് കണ്ടെത്തട്ടെ.
സമഗ്ര അന്ന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ . യഹോവാസാക്ഷികൾ ആരാണെന്നു പോലും അറിയാതെയാണ് സംഘപരിവാർ അംഗങ്ങളും മുസ്ലിം വിരുദ്ധരും കേരളത്തെ അപമാനിക്കാൻ സോഷ്യൽ മീഡിയയിൽ അഴിഞ്ഞാടിയത്.ദേശിയ ഗാനത്തെയും ദേശീയ പതാകയേയും അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി വരെ പോയവരാണ് യെഹോവ സാക്ഷികൾ . അത് നമ്മുടെ വിഷയമല്ലാത്തതുകൊണ്ട് പ്രതിപാദിക്കുന്നില്ല.
കേരളത്തെ കൊത്തിവലിക്കാൻ,അപമാനിക്കാൻ കാത്തിരിക്കുന്ന കഴുകന്മാർ ആരൊക്കെയാണെന്ന് സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചറിയുന്ന ഘട്ടമാണിത്. കേന്ദ്രസർക്കാരിൽ ഉത്തരവാദപ്പെട്ട ചുമതലയുള്ളവർ പോലും കേട്ട പാതി കേൾക്കാത്ത പാതി സംസ്ഥാനത്തെ അപമാനിക്കാൻ മുൻപന്തിയിൽ നിൽക്കുകയാണ്.കേരളത്തെ വരുതിയിൽ ആക്കാൻ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനമാണ് അതിലൂടെ അവർ നടത്തുന്നത്.ഇവരെയൊക്കെ കേരളം വീണ്ടും നിരാശപ്പെടുത്തുന്നു എന്ന കാര്യത്തിൽ സംശയമില്ല.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
സ്വര്ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications