കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് രണ്ടില്‍ കൂടുതല്‍ സീറ്റില്‍ ജയിക്കില്ല, ഞങ്ങള്‍ 20 സീറ്റ് നേടും, പാലായും പിടിക്കുമെന്ന് പിജെ ജോസഫ്!!

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ വിജയസാധ്യതയെ തള്ളി പിജെ ജോസഫ്. ജോസിന് ഒന്നോ രണ്ടോ സീറ്റില്‍ കൂടുതല്‍ വിജയിക്കാന്‍ ഒരിക്കലും സാധിക്കുകയില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. അതേസമയം ഞങ്ങളുടെ കരുത്ത് ജോസ് അറിയാന്‍ പോകുന്നതേയുള്ളൂ. 20 സീറ്റില്‍ ഞങ്ങള്‍ വിജയിക്കും. പാലാ മുനിസിപ്പാലിറ്റിയും ഇത്തവണ ഞങ്ങള്‍ പിടിച്ചെടുക്കുമെന്നും പിജെ ജോഫ് വ്യക്തമാക്കി. തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ യുഡിഎഫ് ഭൂരിപക്ഷം കിട്ടുമെന്നും ജോസഫ് പറഞ്ഞു. എന്തുകൊണ്ടും വിജയസാധ്യതയുള്ള അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

1

ഇടതുപക്ഷം വലിയ പ്രതീക്ഷകളുമായിട്ടാണ് ജോസ് കെ മാണിയെ ഒപ്പം കൂട്ടിയത്. എന്നാല്‍ ജോസിനെ കൊണ്ട് ഇടതുപക്ഷത്തിന് യാതൊരു നേട്ടവും ഉണ്ടാവാന്‍ പോകുന്നില്ല. ജനം അതിനെ വിശ്വാസത്തിലെടുത്തിട്ടില്ലെന്നും ജോസഫ് പറഞ്ഞു. മാണിസാറിനെ നിരന്തരം തകര്‍ക്കാനും അപമാനിക്കാനും ശ്രമിച്ചവര്‍ ലാഭം കിട്ടിയേക്കുമെന്ന ധാരണയിലാണ് ജോസിനെ കൂടെ കൂട്ടിയത്. അത് വെറും മിഥ്യാ ധാരണയാണ്. മാണിയെ എല്ലാ കാലത്തും അധിക്ഷേപിച്ചവര്‍ക്കൊപ്പം നിന്ന് കേരള കോണ്‍ഗ്രസ് രക്തമുള്ളവരുടെ വോട്ട് പിടിച്ചുമാറ്റാമെന്ന പ്രതീക്ഷ ബാലിശമാണെന്ന് എല്‍ഡിഎഫ് ഓര്‍ക്കണമെന്നും ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് അണികളും അനുഭാവികളും സിപിഎമ്മിന്റെ കാപട്യം തിരിച്ചറിയുന്നവരാണ്. തിരഞ്ഞെടുപ്പില്‍ ജീവനുള്ള ചിഹ്നമായ ചെണ്ട അനുവദിച്ച് കിട്ടിയത് ആവേശമാണ്. ഈ ചിഹ്നം വോട്ടര്‍മാരില്‍ ആവേശമുണ്ടാക്കുമെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം യുഡിഎഫ് ഒരിക്കലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല. മദനിയെ വരെ കൂടെ കൂട്ടിയവരുടെ വാക്കുകള്‍ക്ക് ആരാണ് വിലകല്‍പ്പിക്കുക. കത്തോലിക്കാ സഭ ഇടതുപക്ഷത്തിന് തീര്‍ത്തും എതിരാണ്. കമ്മ്യൂണിസ്റ്റ് ചെയ്തികള്‍ അവര്‍ക്ക് അംഗീകരിക്കാനാവില്ലെന്നും ജോസഫ് പറഞ്ഞു.

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

ഐക്യമുന്നണിക്കൊപ്പം തന്നെയായിരിക്കും കത്തോലിക്കാ സഭ. മതേതര പാര്‍ട്ടിയായ ലീഗിന് തീവ്ര നിലപാടില്ലെന്ന് തീര്‍ത്തും വ്യക്തമായതാണ്. പല അവസരങ്ങളിലും അത് തെളിഞ്ഞിട്ടുണ്ട്. തീവ്ര നിലപാടുള്ള സംഘടനകളുമായി അവര്‍ക്ക് ബന്ധമില്ലെന്നും ജോസഫ് പറഞ്ഞു. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് ജോസഫ് പറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവരുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഇവര്‍ക്കായി പ്രചാരണം നടത്തുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് യോഗത്തിലും വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥി എത്തിയിരുന്നു.

English summary
jose k mani fraction will never get more than two seats in election says pj joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X