ജോസ് കെ. മാണിക്ക് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം; സിപിഎം നീക്കത്തിന് പിന്നിൽ മറ്റൊരു ലക്ഷ്യം
പുതിയതായി വന്ന ഘടകകക്ഷികളെയും നിലവിലുണ്ടായിരുന്നവരെയും ഒപ്പം നിർത്തി യുഡിഎഫ് പാളയത്തിൽ വിള്ളൽ വീഴ്ത്തുകയാണ് സിപിഎം ലക്ഷ്യമിടുന്നത്
തിരുവനന്തപുരം: മുന്നണി സംവിധാനം കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തന്നെ സിപിഎം ആരംഭിച്ചിരുന്നു. പുതിയതായി വന്ന ഘടകകക്ഷികളെയും നിലവിലുണ്ടായിരുന്നവരെയും ഒപ്പം നിർത്തി യുഡിഎഫ് പാളയത്തിൽ വിള്ളൽ വീഴ്ത്തുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മന്ത്രിസഭാ രൂപീകരണത്തിലടക്കം സിപിഎം സ്വീകരിച്ച നിലപാടുകളും നയവും ഏറെ ചർച്ചയായിരുന്നു.
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

സിപിഎം വാഗ്ദാനം
സിപിഎം പദ്ധതിയിലെ ഏറ്റവും നിർണായക സാനിധ്യമാണ് കേരള കോൺഗ്രസ് എം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് മുന്നണിയിലെത്തിയ കേരള കോൺഗ്രസ് എമ്മിന് തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം വലിയ പ്രധാന്യം നൽകിയിരുന്നു. ഇപ്പോഴിത കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനവും നൽകാനൊരുങ്ങുകയാണ് സിപിഎം.

ക്യാബിനറ്റ് റാങ്ക്
ക്യാബിനറ്റ് റാങ്കോടെ ജോസ് കെ. മാണി ഭരണപരിഷ്കാര കമ്മിഷൻ സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവാരം. ഇതുസംബന്ധിച്ച് സിപിഎം നേതാക്കളുമായി അദ്ദേഹം തിരുവനന്തപുരത്ത് ചർച്ച നടത്തിയെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. പാലായിൽ മാണി സി. കാപ്പനോട് പരാജയപ്പെട്ടെങ്കിലും ക്യാബിനറ്റ് റാങ്കുള്ള പദവി നൽകുമെന്ന് സിപിഎം നേരത്തെ തന്നെ ജോസ് കെ. മാണിക്ക് ഉറപ്പ് നൽകിയതായാണ് വിവരം.

പകരം രാജ്യസഭ സീറ്റ്
പകരം ജോസ് കെ. മാണി രാജിവെച്ച രാജ്യസഭ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച ചർച്ചകളും ഏകദേശ തീരുമാനത്തിലെത്തിയതായാണ് വിവരം. കൂടുതൽ അണികളെയും നേതാക്കളെയും ഇടത് കോട്ടയിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യവും സിപിഎം ജോസിന് മുന്നിൽ വെച്ചിട്ടുണ്ട്. കോൺഗ്രസിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും അസംതൃപ്തരായി നിൽക്കുന്ന നേതാക്കളെയാണ് സിപിഎമ്മും ഇടത് മുന്നണിയും ലക്ഷ്യംവെക്കുന്നത്.

ഭരണപരിഷ്‌കാര കമ്മിഷൻ
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് രൂപീകരിച്ചതാണ് ഭരണപരിഷ്‌കാര കമ്മിഷൻ. 31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയും ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാന് ലഭിക്കും. സർക്കാരിന്റെ നയ രൂപീകരണത്തിലടക്കം ഭരണ പരിഷ്കാര കമ്മിഷന് നിർദേശങ്ങൾ വെയ്ക്കാം.
Recommended Video

അതല്ലെങ്കിൽ?
ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷ പദവി നൽകിയില്ലെങ്കിൽ കാർഷിക കമ്മിഷൻ രൂപീകരിച്ച് അധ്യക്ഷ പദവി നൽകുന്ന കാര്യവും സിപിഎമ്മിന്‍റെ ആലോചനയിലുണ്ട്. എന്നാൽ അത് എത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. പുതുതായി കാർഷിക കമ്മിഷൻ രൂപീകരിക്കുന്നത് വിവാദത്തിന് ഇടയാക്കും. തന്നെയല്ല മുന്നണിയിൽ കേരള കോൺഗ്രസിനെ എതിർക്കുന്ന സിപിഐയുടെ വകുപ്പ് കൂടിയാണ് കൃഷി. കാർഷിക കടാശ്വാസ കമ്മിഷനുണ്ടെങ്കിലും അധ്യക്ഷന് ക്യാബിനറ്റ് റാങ്കില്ല.












Click it and Unblock the Notifications