'മുസ്ലിമിനും ഹിന്ദുവിനും കൂടി ഒരു റൂം തരില്ല'!! ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു!!

  • Posted By:
Subscribe to Oneindia Malayalam

വ്യത്യസ്ത മതക്കാരായ ദമ്പതികൾക്ക് റൂം നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് ഹോട്ടലുകാർ ഇറക്കി വിട്ടു. മാധ്യമ പ്രവർത്തകനായ തിരുവനന്തപുരം സ്വദേശി ഷഫീഖ് സുബൈദ ഹക്കിം ഭാര്യ ഡിവി ദിവ്യ എന്നിവരെയാണ് ഹോട്ടലിൽ റൂമില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടത്. ബംഗളൂരുവിലായിരുന്നു സംഭവം. ഇവിടെ ഒരു അഭിമുഖത്തിനെത്തിയതായിരുന്നു അവർ.

റൂമെടുക്കാൻ ഹോട്ടലിൽ ചെന്നപ്പോൾ ഹോട്ടലിൽ ഉള്ളവർ തന്റെ ഐഡി കാർഡ് വാങ്ങിയെന്നും അതിനു ശേഷം ഭാര്യ ദിവ്യയുടെ കാർഡ് വാങ്ങിയെന്നും ഷഫീക്ക് പറയുന്നു. എന്നിട്ട് പേര് കണ്ട് ഞെട്ടിയ ഹോട്ടലുകാർ മുസ്ലീമിനും ഹിന്ദുവിനും ഒന്നിച്ച് റൂം നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും ഫഫീഖ് പറയുന്നു. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഷെഫീഖ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

couples

ഏറെ നേരം വാക്കു തർക്കം ഉണ്ടായിട്ടും ഹോട്ടലുകാർ മുറി നല‍കിയില്ലെന്ന് ഫഫീഖ് പറയുന്നു. ‌ഒടുവിൽ മറ്റൊരു ഹോട്ടലിൽ മുറി എടുക്കുകയായിരുന്നുവെന് ഷഫീഖ് വ്യക്തമാക്കുന്നു. പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടിട്ടും ഹോട്ടലുകാർ തയ്യാറായില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. തങ്ങൾ ഭാര്യ ഭർത്താക്കന്മാരാണെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ രണ്ട് വ്യത്യസ്ത മതക്കാർ വിവാഹിതരാകുന്നത് അരുടെ നാട്ടിൽ ഇല്ലെന്നും ഹോട്ടലുകാർ പറഞ്ഞെന്ന് ഷഫീഖ്.

ബംഗളൂരി സുധമ നഗർ അന്നിപുര റോഡിൽ ബിഎംടിഎസ് ബസ് സ്റ്റാൻഡിനു സമീപത്തെ ഒലിവ് റെസിഡൻസി എന്ന ഹോട്ടലിലായിരുന്നു ഇവർക്ക് മുറി നൽകാതിരുന്നത്.

ഷഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

English summary
journalist face book post againt hotel not give room
Please Wait while comments are loading...