കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് പുസ്തകം പ്രകാശനം ചെയ്തത് അഞ്ചു സാഹിത്യകാരന്‍മാരുടെ പെണ്‍മക്കള്‍ ചേര്‍ന്ന്

Google Oneindia Malayalam News

കോഴിക്കോട്: മലയാള സാഹിത്യലോകത്ത് അടുത്തിടെ രൂപം കൊണ്ട ഒരു പുതിയ ശാഖയാണ് കേട്ടെഴുത്തെ്ന്നും സാഹിത്യമേഖലക്ക് ഈ ശാഖ ഏറെ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും ചെറുകഥാകൃത്ത് വിആര്‍ സുധീഷ് പറഞ്ഞു. പത്രപ്രവര്‍ത്തകന്‍ പി സക്കീര്‍ ഹുസൈന്റെ കടല്‍ കണ്ടതും കാട് വിളിച്ചതും കാറ്റ് പറഞ്ഞതും എന്ന പുസ്തകം പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

clt-book-release-

പത്രപ്രവര്‍ത്തകന്‍ പി. സക്കീര്‍ഹുസൈന്റെ കടല്‍ കണ്ടതും കാട് വിളിച്ചതും കാറ്റ് പറഞ്ഞതും എന്ന പുസ്തകം സാഹിത്യകാരന്‍മാരായ തിക്കോടിയന്‍, എസ്.കെ പൊറ്റെക്കാട്, ബഷീര്‍, കെ.എ കൊടുങ്ങല്ലൂര്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല എന്നിവരുടെ മക്കളായ പുഷ്പ, ഷാഹിന ബഷീര്‍, സൈബുന്നീസ, സുമിത്രാ ജയപ്രകാശ്, നാസിമ പുനത്തില്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.


കഥാകൃത്തുക്കളെ പോലെ ഈ മേഖലയില്‍ എഴുതുന്ന ധാരാളം ആളുകള്‍ ഉണ്ട്. അതിലൊരാളാണ് പി സക്കീര്‍ ഹുസൈന്‍. വൈവിധ്യങ്ങളുടെ അനുഭവ ലോകം തുറന്നിടുന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ പുതിയ കൃതിയെന്നും സുധീഷ് പറഞ്ഞു.

പുസ്തകം സാഹിത്യകാരന്‍മാരായ തിക്കോടിയന്‍, എസ്.കെ പൊറ്റെക്കാട്, ബഷീര്‍, കെ.എ കൊടുങ്ങല്ലൂര്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല എന്നിവരുടെ മക്കളായ പുഷ്പ, ഷാഹിന ബഷീര്‍, സൈബുന്നീസ, സുമിത്രാ ജയപ്രകാശ്, നാസിമ പുനത്തില്‍ എിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. എന്‍.പി രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കവി ഒ.പി സുരേഷ് അധ്യക്ഷത വഹിച്ചു. പി.എം.എ ഗഫൂര്‍ പുസ്തക പരിചയം നടത്തി. പി. സക്കീര്‍ ഹുസൈന്‍, മനോജ് കാട്ടമ്പള്ളി, ഡോ.എസ്. ശബ്‌ന, ഫാത്തിമ ഫസീല എന്നിവര്‍ പ്രസംഗിച്ചു. മെയ്ഫ്‌ളവര്‍ ബുക്‌സ് കണ്ണൂരാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ചെങ്ങോടുമലയിലും മുക്കുന്നിമല ആവർത്തിക്കും? മഞ്ഞൾ കൃഷിയുടെ പേരിൽ കരിങ്കൽഖനനം... സിപിഎം രണ്ട് തട്ടിൽചെങ്ങോടുമലയിലും മുക്കുന്നിമല ആവർത്തിക്കും? മഞ്ഞൾ കൃഷിയുടെ പേരിൽ കരിങ്കൽഖനനം... സിപിഎം രണ്ട് തട്ടിൽ

സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി നിയമസഭ ഒറ്റക്കെട്ട്! 'ഒറ്റയാനായി' പോരാടിയ ബൽറാമിനെ മെരുക്കി...സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി നിയമസഭ ഒറ്റക്കെട്ട്! 'ഒറ്റയാനായി' പോരാടിയ ബൽറാമിനെ മെരുക്കി...

English summary
journalist p sakir huzains book published by daughters of five writers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X