'സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാവാം, ദിലീപ് കേസില്‍ പ്രതികരിച്ചപ്പോള്‍ അവസരങ്ങള്‍ നഷ്ടമായി': ജോയ് മാത്യു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാം എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലേത് പോലെ സിനിമ മേഖലയിലും പല തട്ടുകളിൽ ഗ്രൂപ്പുകൾ ഉണ്ടാകാമെന്നും ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് തനിക്കും അവസരം നഷ്ടമായെന്നും ജോയ് മാത്യു തുറന്നുപറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത് തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു. ഒളിച്ചുവെച്ച വിവരങ്ങൾ എല്ലാം പുറത്തുവരും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതി ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചർച്ച ചെയ്യും ജോയ് മാത്യു പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് ഉള്ള സൗകര്യങ്ങൾ മെച്ചപ്പെടമെന്നും നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വെച്ചത് സർക്കാർ ചെയ്ത തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. ' ഹേമകമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്ന ഇടതുപക്ഷ വിപ്ലവ സർക്കാറിന്നഭിവാദ്യങ്ങൾ; റിപ്പോർട്ട് പുറത്തുവിടാൻ വേണ്ടി പോരാടിയവർക്കും അഭിവാദ്യങ്ങൾ, എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
അതേ സമയം പുറത്തിവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് സർക്കാർ കൂടുതൽ ഭാഗം ഒഴിവാക്കിയതായി ആരോപണം ഉയർന്നിട്ടുണ്ട്. വിവാരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനെക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കി എന്ന ആരോപണമാണ് ഉയരുന്നത് റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സർക്കാർ ഒഴിവാക്കിയതായി ആണ് ആരോപണം. ആകെ 128 പാരഗ്രാഫകൾ സർക്കാർ ഒഴിവാക്കിയതായി പറയുന്നു.
21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സർക്കാർ ഇതിലധികം ഭാഗങ്ങൾ ഒഴിവാക്കിയതെന്നാണ് ആരോപണം. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പിനായയി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും
ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയില്ല.
സ്വകാര്യതയെ മാനിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് സർക്കാർ വിശദീകപരണം. സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പാരഗ്രാഫുകൾ ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമ കളക്ടീവിന്റെ ( ഡബ്ല്യൂ സി സി ) ആവസ്യം പരിഗണിച്ചാണ് 2017 നവംബർ 16 ന് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകൾ ഉള്ള റിപ്പോർട്ട് തിങ്കളാഴ്ച പുറത്ത് വന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിരുന്നു. സിനിമയുടെ ആകാശം നിഗൂഢമാണ് എന്നും കാണുന്നത് പോലെ ശോഭ ഉള്ളല്ല സിനിമ രംഗം എന്നും ഇതിൽ പറയുന്നുണ്ട്.












Click it and Unblock the Notifications