Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഞ്ചിടിപ്പോടെ ജോസും ജോസഫും, കരുത്തുകാട്ടാന്‍ ജോര്‍ജ്ജും... വിധി നിര്‍ണയത്തിന് ഒരുദിനം മാത്രം; നിശബ്ദ പ്രചാരണം

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരു ദിനം മാത്രമാണ് ശേഷിക്കുന്നത്. ഇതോടെ പ്രധാന ശ്രദ്ധാകേന്ദ്രം കോട്ടയം ജില്ലയായി. കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്നത് തന്നെയാണ് പ്രത്യേകത.

ജോസ് കെ മാണിയ്ക്കും പിജെ ജോസഫിനും മാത്രമല്ല, പിസി ജോര്‍ജ്ജിനെ സംബന്ധിച്ചും ഈ തദ്ദേശ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കോട്ടയം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും എന്നാണ് കാത്തിരിക്കുന്നത്. വോട്ടെടുപ്പിന് ഒരു ദിനം ബാക്കി നില്‍ക്കുമ്പോള്‍ നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

കോട്ടയത്തെ കളികള്‍

കോട്ടയത്തെ കളികള്‍

കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അത്രയേറെ വേരോട്ടമുള്ള ജില്ലകളാണ് കോട്ടയവും ഇടുക്കിയും. ഇത്തവണ അത് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ രാഷ്ട്രീയ ഭാവിയെ കൂടി നിര്‍ണയിക്കുന്നതാവും എന്നതാണ് പ്രത്യേകത. സ്വാധീനം ചെലുത്താനായില്ലെങ്കില്‍ മുന്നണികളിലെ സ്ഥാനവും പ്രതിസന്ധിയില്‍ ആവും.

ജോസിന്റെ നിലനില്‍പ്

ജോസിന്റെ നിലനില്‍പ്


കെഎം മാണി നയിച്ച കേരള കോണ്‍ഗ്രസ് എമ്മിനെ അതിന്റെ പ്രതാപത്തോടെ നിലനിര്‍ത്തുക എന്നത് മാത്രമല്ല ജോസ് കെ മാണിയുടെ വിഷയം. തന്നെ മുന്നണിയില്‍ നിന്ന് ആട്ടിപ്പുറത്താക്കിവര്‍ക്കും, പാര്‍ട്ടിയ്ക്കുള്ളില്‍ പാരവച്ചവര്‍ക്കും തക്കതായ മറുപടി കൊടുക്കുക എന്നത് കൂടിയാണ്.

ജോസഫിന്റെ ശക്തി

ജോസഫിന്റെ ശക്തി

കേരള കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിക്കുകയാണ് പിജെ ജോസഫിന്റെ ലക്ഷ്യം. ജോസ് കെ മാണി വിട്ടുപോയാലും തനിക്ക് പിന്നില്‍ ആളുണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ ജോസഫിന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ കടുംവെട്ട് നേരിടേണ്ടി വരും.

ജോര്‍ജ്ജിന്റെ പ്രകടനം

ജോര്‍ജ്ജിന്റെ പ്രകടനം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോട് സഹകരിച്ചായിരുന്നു പിസി ജോര്‍ജ്ജും കൂട്ടരും മത്സരിച്ചത്. അതിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് പൂഞ്ഞാര്‍ പിടിച്ചെടുത്തു. എന്നാല്‍ മുന്നണി സഹകരണം എന്നത് ഇപ്പോും ജോര്‍ജ്ജിന് അപ്രാപ്യമായിരിക്കുകയാണ്. ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി പ്രകടിപ്പിച്ചാല്‍ യുഡിഎഫിന്റെ വാതിലുകള്‍ തുറക്കുമെന്നാണ് ജോര്‍ജ്ജിന്റെ പ്രതീക്ഷ.

എല്‍ഡിഎഫിന്റെ കരുത്ത്

എല്‍ഡിഎഫിന്റെ കരുത്ത്

സാധാരണ ഗതിയില്‍ എല്‍ഡിഎഫിനെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പറ്റാത്ത ജില്ലയാണ് കോട്ടയം. എന്നാല്‍ ഇത്തവണ ജോസ് കെ മാണി എത്തുന്നതോടെ പഴയ സ്ഥിതി മാറുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. എത്ര ചെറുതാണെങ്കിലും, ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണമാകുമെന്ന് എല്‍ഡിഎഫ് കരുതുന്നു.

യുഡിഎഫിന്റെ ഭയം

യുഡിഎഫിന്റെ ഭയം

എന്നും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള ജില്ലയാണ് കോട്ടയം. എക്കാലത്തും യുഡിഎഫിന്റെ ശക്തികേന്ദ്രവും. ജോസ് കെ മാണിയുടെ മുന്നണി മാറ്റവും പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയുടെ സാന്നിധ്യവും എല്ലാം യുഡിഎഫ് വോട്ടുളില്‍ ആണ് ചോര്‍ച്ചയുണ്ടാക്കുക. ഇത് എങ്ങനെ പ്രതിഫലിക്കും എന്ന ഭയത്തിലാണ് യുഡിഎഫ്.

ബിജെപി വോട്ടുകച്ചവടം

ബിജെപി വോട്ടുകച്ചവടം

കോട്ടയം ജില്ലയില്‍ ബിജെപി- കോണ്‍ഗ്രസ് വോട്ടുകച്ചവടം നടക്കുന്നു എന്നും ആരോപണമുണ്ട്. പലയിടത്തും ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് തന്നെയാണ് ഇത്തരം ഒരു ആരോപണത്തിന് വഴിവച്ചത്. സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിന് പിന്നില്‍ പരസ്യമാക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് ബിജെപി ജില്ലാ അധ്യക്ഷന്റെ പ്രതികരണവും സംശയത്തിന് വഴിവച്ചിട്ടുണ്ട്.

നിശബ്ദ പ്രചാരണം

നിശബ്ദ പ്രചാരണം

എന്തായാലും ഇനി ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി, ഓരോ വിഭാഗത്തിന്റേയും ശക്തി തിരിച്ചറിയാന്‍. അവസാന നിമിഷം വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള നിശബ്ദ പ്രചാരണത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും എല്ലാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+