കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തേജസ്വി സൂര്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് അബദ്ധത്തില്‍', മാപ്പ് പറഞ്ഞുവെന്ന് സിന്ധ്യ

Google Oneindia Malayalam News

ദില്ലി: ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് ബിജെപി യുവ എംപി തേജസ്വി സൂര്യയെന്ന ആരോപണം സ്ഥിരീകരിച്ച് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ മാസമാണ് വിവാദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തേജസ്വി സൂര്യ അബദ്ധവശാല്‍ തുറന്നത് ആണെന്നും അതിന് അദ്ദേഹം ക്ഷമ ചോദിച്ചിരുന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

തേജസ്വി സൂര്യയുടെ പേര് ഇതുവരെ ഡിജിസിഎയോ ഇന്‍ഡിഗോ എയര്‍ലൈന്‍സോ പുറത്ത് വിട്ടിരുന്നില്ല. ഡിസംബര്‍ പത്തിന് നടന്ന സംഭവം പ്രതിപക്ഷം വലിയ വിവാദമാക്കിയിരുന്നു. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോകുന്ന ഇന്‍ഡിഗോ 6ഇ 7339 വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് വിമാനം പറക്കാനൊരുങ്ങവേ ഒരു യാത്രക്കാരന്‍ അബദ്ധത്തില്‍ തുറന്നു, യാത്രക്കാരന്‍ മാപ്പ് പറഞ്ഞു എന്ന് മാത്രമായിരുന്നു ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.

Tejasvi Surya

ആ യാത്രക്കാരന്‍ തേജസ്വി സൂര്യയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടാണ് അത് ബിജെപി എംപി തന്നെയായിരുന്നുവെന്ന് വ്യോമയാന വകുപ്പ് മന്ത്രി സ്ഥിരീകരിച്ചിരിക്കുന്നത്. വസ്തുതകള്‍ നോക്കൂ. അബദ്ധത്തിലാണ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. എല്ലാ പരിശോധനകളും നടത്തിയ ശേഷം മാത്രമാണ് വിമാനം പറന്നുയര്‍ന്നത്. മാത്രമല്ല അദ്ദേഹം മാപ്പ് പറയുകയും ചെയ്തു, ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി.

ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല; ആദ്യദിനം തന്നെ കോണ്‍ഗ്രസ് പൂജ്യമായി... 5 എംഎല്‍എമാര്‍ രാജിവച്ചുഈ തിരിച്ചടി പ്രതീക്ഷിച്ചില്ല; ആദ്യദിനം തന്നെ കോണ്‍ഗ്രസ് പൂജ്യമായി... 5 എംഎല്‍എമാര്‍ രാജിവച്ചു

സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി രണ്ട് മണിക്കൂര്‍ താമസിച്ചായിരുന്നു വിമാനം ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെട്ടത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എമര്‍ജന്‍സി വാതിലിന് പുറത്തായിരുന്നു തേജസ്വി സൂര്യ കൈ വെച്ചിരുന്നത്. അപകടഘട്ടത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കേണ്ടത് എങ്ങനെ ആണെന്ന് എയര്‍ ഹോസ്റ്റസ് യാത്രക്കാര്‍ക്ക് വിശദീകരിച്ച് നല്‍കിയതിന് പിന്നാലെ ആയിരുന്നു തേജസ്വി സൂര്യ വാതില്‍ തുറന്നത്. ഇത്ര ഗുരുതരമായ വിഷയം ആയിരുന്നിട്ടും ഒരു മാപ്പില്‍ ബിജെപി എംപി രക്ഷപ്പെട്ടത് എങ്ങനെ ആണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യം. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് ഒപ്പമായിരുന്നു തേജസ്വി സൂര്യ വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. വിവാദ സംഭവത്തില്‍ തേജസ്വി സൂര്യ പ്രതികരിച്ചിരുന്നില്ല.

English summary
Jyotiraditya Scindia confirmed it was Tejasvi Surya who opened emergency exit door of Indigo flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X