കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത് ബിജെപി എംപി; ഗുരുതര സുരക്ഷാ വീഴ്ച, ഒടുവില്‍ മാപ്പ്

Google Oneindia Malayalam News

ബെംഗളൂരു: ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് ബി ജെ പി എം പി തേജസ്വി സൂര്യ. 2022 ഡിസംബര്‍ 10 ന് ചെന്നൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. ഇത് കാരണം രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. അനുമതിയില്ലാതെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറന്നതിന് തേജസ്വി സൂര്യ മാപ്പെഴുതി കൊടുത്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

നേരത്തെ ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് യാത്രക്കാരന്‍ അനുമതിയില്ലാതെ തുറന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ആരാണ് എന്ന് ചെന്നൈ എയര്‍പോര്‍ട്ട് അധികൃതരും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതരും വെളിപ്പെടുത്തിയിരുന്നില്ല. ബി ജെ പിയുടെ ബെംഗളൂരു സൗത്ത് ലോക്സഭാ എംപി തേജസ്വി സൂര്യയാണ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത് എന്ന് യാത്രക്കാരിലൊരാള്‍ ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

1

തേജസ്വി സൂര്യയാണ് എക്‌സിറ്റ് തുറന്നതെന്നും തന്നോട് ക്ഷമാപണം നടത്തിയെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞു. വിമാനയാത്രയിലെ സുരക്ഷാ പ്രോട്ടോകോളുകളെ കുറിച്ച് ക്യാബിന്‍ ക്രൂ യാത്രക്കാരെ ബോധ്യപ്പെടുത്തുമ്പോഴായിരുന്നു തേജസ്വി സൂര്യ എമര്‍ജന്‍സി എക്‌സിറ്റ് വലിച്ച് തുറന്നത്. തേജസ്വി സൂര്യ ഒരു എമര്‍ജന്‍സി എക്സിറ്റിന് സമീപമാണ് ഇരുന്നിരുന്നത്.

വരുണ്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലുണ്ടാകുമോ..? രാഹുലിന്റെ മറുപടി ഇങ്ങനെ, വരുണിനുള്ള രഹസ്യ സന്ദേശം?വരുണ്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലുണ്ടാകുമോ..? രാഹുലിന്റെ മറുപടി ഇങ്ങനെ, വരുണിനുള്ള രഹസ്യ സന്ദേശം?

2

തേജസ്വി സൂര്യ എമര്‍ജന്‍സി എക്‌സിറ്റ് വലിച്ച് തുറന്നതിന് പിന്നാലെ തങ്ങളെ എല്ലാവരേയും വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും ഒരു ബസിലേക്ക് മാറ്റിയെന്നും യാത്രക്കാരന്‍ പറഞ്ഞു. എയര്‍ലൈന്‍ അധികൃതരും സി ഐ എസ് എഫും സംഭവസ്ഥലത്തെത്തിയിരുന്നു. പിന്നീട് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തേജസ്വി യാദവ് രേഖാമൂലം മാപ്പ് പറഞ്ഞതായാണ് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിക്കുന്നത്.

മിഷൻ 400 പ്രഖ്യാപിച്ച് ബിജെപി, 160 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ, തയ്യാറെടുത്ത് നേതൃത്വംമിഷൻ 400 പ്രഖ്യാപിച്ച് ബിജെപി, 160 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ, തയ്യാറെടുത്ത് നേതൃത്വം

3

ക്ഷമാപണം നടത്തിയ ശേഷം തേജസ്വി യാദവിനെ അതേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചെങ്കിലും ക്യാബിന്‍ ക്രൂ അദ്ദേഹത്തിന്റെ സീറ്റ് മാറ്റുകയായിരുന്നു. ബി ജെ പി എം പിക്കൊപ്പം തമിഴ്നാട് ബി ജെ പി പ്രസിഡന്റ്് കെ അണ്ണാമലൈയും ഉണ്ടായിരുന്നു. നേരത്തെ ബി ജെ പിയിലുണ്ടായിരുന്ന ഡി എം കെ വക്താവ് ബി ടി അരസകുമാറും ഇതേ വിമാനത്തില്‍ ഉണ്ടായിരുന്നു.

കോണ്‍ഗ്രസ് ആപ്പിനെ പിന്തുണച്ചില്ല; ചണ്ഡീഗഡില്‍ ബിജെപിക്ക് അഭിമാന വിജയംകോണ്‍ഗ്രസ് ആപ്പിനെ പിന്തുണച്ചില്ല; ചണ്ഡീഗഡില്‍ ബിജെപിക്ക് അഭിമാന വിജയം

4

എമര്‍ജന്‍സി എക്‌സിറ്റുമായി ബന്ധപ്പെട്ട് എന്തോ പ്രശ്‌നമുണ്ടായിരുന്നു എന്ന് അരസകുമാറും പറഞ്ഞു. തേജസ്വി സൂര്യയെയും അണ്ണാമലൈയെയും വിമാനത്തില്‍ കണ്ടെന്ന് അരസകുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത് ആരാണെന്ന് ഉറപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 1937 ലെ എയര്‍ക്രാഫ്റ്റ് റൂള്‍സ് പ്രകാരം വിമാനത്തിന്റെയും യാത്രക്കാരുടേയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എന്ത് കാര്യം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

5

അനുമതിയില്ലാതെ എമര്‍ജന്‍സി എക്സിറ്റ് തുറന്ന യാത്രക്കാര്‍ക്കെതിരെ വിമാനക്കമ്പനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഇതുവരെ തേജസ്വി സൂര്യയും അണ്ണാമലൈയും പ്രതികരിച്ചിട്ടില്ല.

English summary
reports says that BJP MP Tejasvi Surya opens emergency exit on IndiGo flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X