Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് എല്‍ഡിഎഫിലേക്കോ? മറുപടിയുമായി ഇടി മുഹമ്മദ് ബഷീര്‍, തൊരപ്പന്‍ പണിയെടുക്കരുതെന്ന് മുരളീധരന്‍

കോഴിക്കോട്: മുസ്ലം ലീഗ് എല്‍ ഡി എഫിലേക്ക് ചായുന്നു എന്ന ആരോപണം തെറ്റാണ് എന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്നത് മാത്രമാണ് താന്‍ ഉദ്ദേശിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

'വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞത്. പലസ്തീന്‍ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത്. സിപിഎമ്മിനൊപ്പം നില്‍ക്കുക, കോണ്‍ഗ്രസില്‍ നിന്ന് മാറുക എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി പറയുന്ന അഭിപ്രായത്തിനൊപ്പം നില്‍ക്കും. ഈ വിഷയത്തിലാണ് അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കും,' ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Kerala Politics

അതേസമയം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ പട്ടിപ്രയോഗത്തിനൊന്നും മറുപടി പറയാനില്ലെന്നും താന്‍ നിലപാടിലെ നന്മയെ കുറിച്ചാണ് സംസാരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. അതേസമയം വിവാഗദത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തി.

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചത് യു ഡി എഫിനെ ദുര്‍ബലപ്പെടുത്താന്‍ സി പി എം നടത്തുന്ന തൊരപ്പന്‍ പണിയാണ് എന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് ഒരിക്കലും സി പി എം ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കില്ല എന്നും എന്ത് നഷ്ടമുണ്ടായാലും സി പി എമ്മുമായി കോണ്‍ഗ്രസ് സഹകരിക്കില്ല എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ വിഷയത്തില്‍ പ്രമേയം പാസാക്കിക്കൊണ്ട് ആദ്യം നിരുപാധിക പിന്തുണ നല്‍കിയത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു ഡി എഫില്‍ തര്‍ക്കമുണ്ടാക്കിയിട്ട് രക്ഷപ്പെടാനാണ് സി പി എമ്മിന്റെ ശ്രമം എന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തലകുത്തി നിന്നാലും കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ ബി ടീമാണ് കേരളത്തിലെ സി പി എം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലസ്തീന്‍ വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന് ഒരു നിലപാടുണ്ട്. ആ നിലപാടില്‍ ഒരിടത്തും വെള്ളം ചേര്‍ത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തിലെ സി പി എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+