കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔദ്യോഗികം! ഇനി കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്... തലമുറമാറ്റമില്ല, തലമാത്രം മാറി

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: ഏറെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ കെപിസിസിയുടെ പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായി. നേരത്തേ പ്രതീക്ഷിക്കപ്പെട്ടതുപോലെ തന്നെ കെ സുധാകരനാണ് പുതിയ കെപിസിസി അധ്യക്ഷന്‍.

ആന്റണിയുടെ പിന്തുണയും സുധാകരന്, വര്‍ക്കിംഗ് പ്രസിഡന്റായി 3 പേര്‍? കോണ്‍ഗ്രസില്‍ ഉറപ്പായി മാറ്റംആന്റണിയുടെ പിന്തുണയും സുധാകരന്, വര്‍ക്കിംഗ് പ്രസിഡന്റായി 3 പേര്‍? കോണ്‍ഗ്രസില്‍ ഉറപ്പായി മാറ്റം

കോണ്‍ഗ്രസിന്റെ കാര്യം 'കട്ടപ്പൊക'... ആകെ കിട്ടിയത് 682 കോടി; കടുത്ത നിയന്ത്രണം, തിരഞ്ഞെടുപ്പിന് ശേഷംകോണ്‍ഗ്രസിന്റെ കാര്യം 'കട്ടപ്പൊക'... ആകെ കിട്ടിയത് 682 കോടി; കടുത്ത നിയന്ത്രണം, തിരഞ്ഞെടുപ്പിന് ശേഷം

തീരുമാനം കെ സുധാകരനെ രാഹുല്‍ ഗാന്ധി നേരിട്ട് അറിയിച്ചുകഴിഞ്ഞു. അവസാന നിമിഷം മറ്റ് പല പേരുകളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നെങ്കിലും കെ സുധാകരനെ തന്നെ കെപിസിസിയെ നയിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് പകരമാണ് കെ സുധാകരന്‍ പദവിയിലേക്ക് എത്തുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന്

തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന്

തദ്ദേശ തിരഞ്ഞെടുപ്പിന് പിറകെ നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ പരാജയം നേരിട്ടതിന് തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ചര്‍ച്ച സജീവമായത്. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഘട്ടം മുതല്‍ തന്നെ കെ സുധാകരനെ കെപിസിസിയുടെ തലപ്പത്ത് കൊണ്ടുവരണം എന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

അശോക് ചവന്‍ സമിതി

അശോക് ചവന്‍ സമിതി

തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുതിയ അധ്യക്ഷനെ നിയമിക്കുക എന്നത് ഹൈക്കമാന്‍ഡ് ആദ്യമേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചവാന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷവും ഇക്കാര്യത്തില്‍ ഒരു ധാരണയില്‍ എത്തിയിരുന്നില്ല.

താരീഖ് അന്‍വര്‍ എത്തി

താരീഖ് അന്‍വര്‍ എത്തി

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനേയും കേരളത്തിലേക്ക് അയച്ചിരുന്നു. ഗ്രൂപ്പ് നേതാക്കളുമായും ജനപ്രതിനിധികളുമായും താരീഖ് അന്‍വര്‍ നടത്തിയ ആശയ വിനിമയങ്ങളുടെ ഒക്കെ ഒടുവില്‍ ആണ് കെ സുധാകരനെ ഇപ്പോള്‍ കെപിസിസി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്.

ഗ്രൂപ്പുകളുടെ നിസ്സഹകരണം

ഗ്രൂപ്പുകളുടെ നിസ്സഹകരണം

കെപിസിസി അധ്യക്ഷന്‍ ആരായിരിക്കണം എന്ന ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു എ, ഐ ഗ്രൂപ്പ് നേതൃത്വം. കൃത്യമായി പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച കാര്യത്തില്‍ ഉള്ള അതൃപ്തി ഹൈക്കമാന്‍ഡിന് മുന്നില്‍ അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പ്രതീക്ഷയോടെ കാത്തിരുന്നവര്‍

പ്രതീക്ഷയോടെ കാത്തിരുന്നവര്‍

കെപിസിസി അധ്യക്ഷ പദവിയ്ക്കായി കാത്തിരുന്ന മറ്റ് പലരും ഉണ്ടായിരുന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷും പ്രൊഫ കെവി തോമസും എല്ലാം അധ്യക്ഷ പദവിയ്ക്കായി രംഗത്തുണ്ടായിരുന്നു. പിടി തോമസും ഇതിനായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഒടുവില്‍ കെ സുധാകരനെ തന്നെ ഹൈക്കമാന്‍ഡ് നിശ്ചയിക്കുകയായിരുന്നു.

മുല്ലപ്പള്ളിയുടെ പിന്‍മാറ്റം

മുല്ലപ്പള്ളിയുടെ പിന്‍മാറ്റം

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയതിന് പിറകെ ആയിരുന്നു സ്ഥാനമൊഴിയുന്നു എന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നത്. പുതിയ പ്രസിഡന്‌റ് സ്ഥാനമേല്‍ക്കുന്നതുവരെ ഔദ്യോഗിമായി തുടരൂ എന്നും വ്യക്തമാക്കി. അതിന് ശേഷം നടന്ന യുഡിഎഫ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നില്ല.

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

കെ സുധാകരനെ സംബന്ധിച്ച് വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. ഗ്രൂപ്പ് സമവാക്യങ്ങളും താത്പര്യങ്ങളും പൊളിച്ചെഴുതി, അടിത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയുള്ളു. തുടര്‍ച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ സുധാകരന് കഴിയുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

ഗ്രൂപ്പുകളെ എങ്ങനെ മെരുക്കും

ഗ്രൂപ്പുകളെ എങ്ങനെ മെരുക്കും

ഐ ഗ്രൂപ്പുകാരന്‍ ആണ് കെ സുധാകരന്‍ എങ്കിലും ഇപ്പോള്‍ ഗ്രൂപ്പ് പ്രതിനിധി ആയിട്ടല്ല അദ്ദേഹം നിലകൊള്ളുന്നത്. എ, ഐ ഗ്രൂപ്പുകള്‍ സുധാകരന് പിന്തുണയും നല്‍കുന്നില്ല. ഗ്രൂപ്പ് പരിഗണനകള്‍ മാറ്റിവച്ചാലല്ലാതെ കേരളത്തില്‍ കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് പലകുറി പറഞ്ഞിട്ടുള്ള ആളാണ് സുധാകരന്‍. എന്തായാലും ഗ്രൂപ്പുകള്‍ സുധാകരനോട് സഹകരിക്കുമോ അത് ഉടക്കി നില്‍ക്കുമോ എന്നും തുടര്‍ ദിവസങ്ങളില്‍ കാണാം.

ഇത്രയൊക്കെ പ്രശ്‌നമായിട്ടും സുരേന്ദ്രൻ മാറേണ്ടതില്ലെന്ന് ബിജെപി; പ്രതിസന്ധി പരിഹാരത്തിന് മുരളീധരൻ... പിന്നിൽ?ഇത്രയൊക്കെ പ്രശ്‌നമായിട്ടും സുരേന്ദ്രൻ മാറേണ്ടതില്ലെന്ന് ബിജെപി; പ്രതിസന്ധി പരിഹാരത്തിന് മുരളീധരൻ... പിന്നിൽ?

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

സുരേന്ദ്രന് കുരുക്ക് മുറുകുന്നു; മഞ്ചേശ്വരം കേസ് ക്രൈംബ്രാഞ്ചിന്... ഗുരുതര വകുപ്പുകൾ ചേർക്കും, കൂടുതൽ പ്രതികൾസുരേന്ദ്രന് കുരുക്ക് മുറുകുന്നു; മഞ്ചേശ്വരം കേസ് ക്രൈംബ്രാഞ്ചിന്... ഗുരുതര വകുപ്പുകൾ ചേർക്കും, കൂടുതൽ പ്രതികൾ

English summary
K Sudhakaran appointed as new KPCC President, Rahul Gandhi informed the decision to Sudhakaran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X