Get Updates
Get notified of breaking news, exclusive insights, and must-see stories!

പദ്ധതിയുടെ സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയില്ല; കെ റെയിലിനെതിരെ കെ സുധാകരന്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കെ റെയിലിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ കണ്ണൂര്‍ എംപി കെ സുധാകരന്‍ പാര്‍ലമെന്റില്‍. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമാണെന്ന് കെ സുധാകരന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. കെ റെയിലില്‍ നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ലോക്സഭയില്‍ അടിയന്തരപ്രമേത്തിനു നോട്ടീസ് നല്‍കുകയും ചെയ്തു.

പദ്ധതിയെ കുറിച്ച് വിശദമായ പഠനം കേരള സര്‍ക്കാര്‍ നടത്തിയിട്ടില്ല. ശരിയായ രീതിയില്‍ ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാത പഠനങ്ങളൊന്നും നടത്താതെയാണ് കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു.529.45 കിലോമീറ്റര്‍ അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയായ 63,941 കോടി രൂപ കേരളത്തിന് താങ്ങാന്‍ കഴിയുന്നതല്ലെന്നും പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക നാശങ്ങള്‍ മൂന്ന് പ്രളയം അതിജീവിച്ച കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും കെ സുധാകരന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു.

18

തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായി പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ റെയില്‍വെ തന്നെ എതിര്‍ത്തിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രക്ഷോഭങ്ങളാണ് നടന്ന് വരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കു പകരം ചെലവുകുറഞ്ഞതും അനായാസവുമായ പകരം പദ്ധതികള്‍ പരിഗണിക്കേണ്ടതാണെന്നും സുധാകരന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

അതേസമയം കെ റയില്‍ പദ്ധതിക്കെതിരെ ഈ മാസം 18 ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുമെന്ന് യു ഡി എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ റയിലിന്റെ നിശ്ചിത പാതകടന്ന് പോകുന്ന സ്ഥലങ്ങളിലും സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. കെ റെയില്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. അതേസമയം കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് അനിവാരക്യമാണെന്ന് സിപിഎം സംസ്ഥാൈന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പദ്ഥി പ്രാവര്‍ത്തികമായാല്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെക്ക് നാല് മണിക്കൂര്‍കൊണ്ട് എത്താനാകുമെന്നും കോടിയേരി കൂട്ടിചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+