പാണക്കാട്ടെ വാറോലകള്‍ അനുസരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പണി; കുഞ്ഞാലികുട്ടിയുടെ ലക്ഷ്യം മറ്റൊന്ന്
തിരുവനന്തപുരം: യുഡിഎഫില്‍ ആരൊക്കെ ഘടക കക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
പാണക്കാട്ട് നിന്നും വരുന്ന വാറോലകള്‍ അനുസരിക്കുന്ന പണി മാത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമല്ല. പികെ കുഞ്ഞാലികുട്ടിയാണ് യുഡിഎഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇതിന്റെ തെളിവാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീദിന്റെ ചര്‍ച്ചയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ഭീകരവാദ സംഘടനകള്‍ എന്ന് ഇടത് വലത് മുന്നണികള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി മുസ്ലീം ലീഗ് നടത്തിയ ചര്‍ച്ച ഇതിന്റെ തെളിവാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
Recommended Video
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട മലബാറില്‍ എസ്ഡിപിഐയുമായി ലീഗ് ചര്‍ച്ച ആരംഭിച്ച് കഴിഞ്ഞു. മുസ്ലീം ഭീകര വാദ സംഘടനകളെ ഒരു കുട കീഴില്‍ കൊണ്ട് കുഞ്ഞാലികുട്ടിയുടെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനെയാണ് ബിജെപി കടന്നാക്രമിക്കുന്നത്. ഇതിനെതിരെ സിപിഎം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കെപിഎ മജീദ് ഇതിന് വ്യക്തമായ മറുപടിയും നല്‍കിയിരുന്നു.
മുമ്പ് പല തിരഞ്ഞെടുപ്പുകളിലും സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ചിട്ടുണ്ട്. അപ്പോള്‍ വര്‍ഗീയത അവര്‍ കണ്ടിരുന്നില്ല. ഇടതുമുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിക്കുമ്പോള്‍ മാത്രമാണ് സിപിഎം വര്‍ഗീയ പാര്‍ട്ടി എന്ന ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫിന്റെ നയങ്ങളുമായി യോജിച്ചുപോകുന്ന പാര്‍ട്ടികളോട് സഹകരണം മുസ്ലിം ലീഗിന്റെ പരിഗണനയിലുണ്ട്. അവരുമായി സഖ്യമാകാമെന്നാണ് ലീഗ് നിലപാട് എന്നുമായിരുന്നു മജീദിന്റെ പ്രതികരണം.
നേരത്തെയുള്ള തിരഞ്ഞെടുപ്പുകളില്‍ ആറ് ജില്ലകളില്‍ സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യമായി സഹകരിച്ചിരുന്നു. ഇപ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും സിപിഎം ഭരിക്കുന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹകരണത്തോടെയാണ്. വര്‍ഗീയ പാര്‍ട്ടി എന്ന പ്രചാരണം ഇപ്പോള്‍ സിപിഎം നടത്തുന്നത് ദുരുദ്ദേശത്തോടെയാണ്. സിപിഎമ്മുമായി സഹകരിക്കുമ്പോള്‍ മതേതര പാര്‍ട്ടിയും അല്ലാത്ത വേളയില്‍ വര്‍ഗീയ പാര്‍ട്ടിയുമാകുന്നത് എങ്ങനെ എന്നും കെപിഎ മജീദ് ചോദിക്കുന്നു.












Click it and Unblock the Notifications