കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് താലിബാനെന്ന് കെ സുരേന്ദ്രന്‍... എന്താണ് കാരണം?

Google Oneindia Malayalam News

കാസര്‍കോട്: കേരളത്തിലെ മുസ്ലീം ലീഗിന് താലിബാന്റെ നിലപാടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വെറുത് അങ്ങ് ആരോപണം ഉന്നയിക്കുകയല്ല സുരേന്ദ്രന്‍ ചെയ്യുന്നത്- അതിന് ഒരു കാരണവും പറയുന്നുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടിച്ചിറക്കിയ ഫ്‌ലക്‌സില്‍ മുസ്ലീം ലീഗ് വനിത സ്ഥാനാര്‍ത്ഥിയുടെ ചിത്രം ഉണ്ടായിരുന്നില്ല. പകരം ഭര്‍ത്താവിന്റേയും പാര്‍ട്ടി അധ്യക്ഷന്റേയും ചിത്രമായിരുന്നു നല്‍കിയിരുന്നത്. ഇതാണിപ്പോള്‍ സുരേന്ദ്രന്‍ വിമര്‍ശനമായി ഉന്നയിച്ചിരിയ്ക്കുന്നത്.

Election League

വനിത സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും പുറത്തുകാണിയ്ക്കാത്തത് മുസ്ലീം ലീഗിന്റെ താലിബാന്‍ നിലപാടാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മുസ്ലീം ലീഗിന്റെ നിലപാടുകള്‍ അന്ധമായ മതശാസനയുടെ അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇതുകൊണ്ടൊന്നും അവസാനിയ്ക്കുന്നില്ല കാര്യങ്ങള്‍. മുസ്ലീം ലീഗിന്റെ ഈ നിലപാടിനെതിരെ സിപിഎം പ്രതികരിയ്ക്കാത്തതെന്താണെന്ന ചോദ്യവും സുരേന്ദ്രന്‍ ഉന്നയിക്കുന്നുണ്ട്. സിപിഎമ്മിന് ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയ്ക്കും തുടക്കത്തില്‍ ഇത്തരം ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു എന്ന കാര്യം പരാമര്‍ശിയ്ക്കാന്‍ സുരേന്ദ്രന്‍ വിട്ടുപോയെന്ന് തോന്നുന്നു. തുടക്കത്തില്‍ ഭര്‍ത്താവിന്റെ ചിത്രം വച്ച് ഫ്‌ലക്‌സ് ബോര്‍ഡ് വച്ചെങ്കിലും പിന്നീട് വനിത സ്ഥാനാര്‍ത്ഥിയുടെ ചിത്രം വച്ച് തന്നെ ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

English summary
K Surendran alleges that Muslim League has Taliban stand. He raises the allegation on the basis of publishing an election poster without woman candidate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X