കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് 13 നെ പേടിയാണോ... കെ സുരേന്ദ്രന്റെ വെല്ലുവിളി!!! തൂങ്ങിച്ചാവണമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം കാഴ്ചവച്ച ബിജെപി സ്ഥാനാര്‍ത്ഥികൡ ഒരാളാണ് കെ സുരേന്ദ്രന്‍. എന്നാല്‍ 89 വോട്ടുകള്‍ക്ക് തോറ്റുപോയി. ആ സുരേന്ദ്രന്‍ ഇപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി കെ സുരേന്ദ്രനെ വെല്ലുവിളിച്ചിരിയ്ക്കുകയാണ്.

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രിമാര്‍ ആരും തന്നെ എടുക്കാത്തതാണ് സുരേന്ദ്രനെ 'പെട്ടെന്ന് ചൊടിപ്പിച്ചത്'. 13 എന്നത് അശുഭ ലക്ഷണമാണെന്ന് തുറന്ന് സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ പിണറായി വിജയന് ആര്‍ജ്ജവമുണ്ടോ എന്നാണ് സുരേന്ദ്രന്‍ഖെ ചോദ്യം. ഇതിലും ഭേദം ഒരു കഷ്ണം കയറെടുത്ത് കെട്ടിത്തൂങ്ങിച്ചാവുന്നതാണെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. സംഗതി എന്തായാലും മണിക്കൂറുകള്‍ക്കകം സിരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

13 ല്‍ പേടി

13 ല്‍ പേടി

സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി പോലും 13-ാം നമ്പര്‍ കാര്‍ എടുത്തില്ല എന്നത് ശ്രദ്ധിയ്ക്കപ്പെട്ട ഒരു വാര്‍ത്ത തന്നെ ആയിരുന്നു.

സുരേന്ദ്രന്‍

സുരേന്ദ്രന്‍

ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതുകൊണ്ട് തന്നെയാണ് തെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തിറങ്ങിയത്.

ദൃഢപ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും

ദൃഢപ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും

പിണറായി സര്‍ക്കാരിലെ ഭൂരിപക്ഷം മന്ത്രിമാരും ദൃഢപ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും ആണല്ലോ എടുത്തത്. എന്നിട്ടും ആ 'മന്ത്രി പുംഗവന്‍മാര്‍' ആരും തന്നെ 13-ാം നമ്പര്‍ കാര്‍ എടുത്തില്ല എന്നതാണ് കെ സുരേന്ദ്രന്റെ വിഷമം.

 ജലീല്‍ 12

ജലീല്‍ 12

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത കെടി ജലീലിന്റെ കാറിന്‌റെ നമ്പര്‍ 12 ആണ്.

തിലോത്തമന്‍ 14

തിലോത്തമന്‍ 14

ദൃഢപ്രതിജ്ഞ ചെയ്ത സിപിഐ മന്ത്രിയാണ് പി തിലോത്തമന്‍. പക്ഷേ ഇദ്ദേഹത്തിന്റെ വണ്ടി നമ്പര്‍ 14 ആണ്. 19 മന്ത്രുമാരില്‍ അവസാനത്തെ നമ്പര്‍ എടുത്തത് 20 ആണ്.

ബേബിയുടെ കഥ

ബേബിയുടെ കഥ

കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ എംഎ ബേബി 13-ാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങിയ കാര്യം കെ സുരേന്ദ്രന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

വൈരുദ്ധ്യാത്മക ഭൗതികവാദം

വൈരുദ്ധ്യാത്മക ഭൗതികവാദം

വൈരുദ്ധ്യാത്മിക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാന പ്രമാണമാക്കിയ സിപിഎം, സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13-ാം നമ്പര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

കാരാട്ടും യെച്ചൂരിയും

കാരാട്ടും യെച്ചൂരിയും

ഈ വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എങ്കിലും മറുപടി പറയണം എന്നാണ് സുരേന്ദ്രന്റെ ആവശ്യം.

പിണറായിയോട് വെല്ലുവിളി

പിണറായിയോട് വെല്ലുവിളി

13 അശുഭ ലക്ഷണമാണെന്ന് തുറന്ന് സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ പിണറായി വിജയന് ആര്‍ജ്ജവമുണ്ടോ എന്നാണ് ഒടുവിലത്തെ ചോദ്യം.

തൂങ്ങിച്ചാവാന്‍ ഉപദേശം

തൂങ്ങിച്ചാവാന്‍ ഉപദേശം

ഇതിലും ഭേദം ഒരു കഷണം കയറെടുത്ത് കെട്ടിത്തൂങ്ങി ചാകുന്നതാണെന്ന ഉപദേശവും സുരേന്ദ്രന്‍ പിണറായിക്ക് നല്‍കുന്നുണ്ട്.

പൊങ്കാല

പൊങ്കാല

എന്താലും സുരേന്ദ്രന്റെ പോസ്റ്റിന് താഴെ സൈബര്‍ സഖാക്കള്‍ പൊങ്കാല തുടങ്ങിയിട്ടുണ്ട്.

ഇല്ലാത്ത നമ്പര്‍

ഇല്ലാത്ത നമ്പര്‍

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും 13-ാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല. പുതിയ വണ്ടികള്‍ ഒന്നും വാങ്ങിയ്ക്കാന്‍ തീരുമാനിയ്ക്കാത്തതുകൊണ്ടാണ് 13-ാം നമ്പര്‍ ആരും പ്രത്യേകമായി ഏറ്റെടുക്കാതിരുന്നത് എന്നാണ് സൈബര്‍ സഖാക്കളുടെ വിശദീകരണം.

തെറിവിളിയ്ക്ക് കുറവില്ല

തെറിവിളിയ്ക്ക് കുറവില്ല

ഒരു കാര്യം പറയാതെ വയ്യ, അസഹിഷ്ണുതയുടെ കാര്യത്തില്‍ ആരും പിന്നിലല്ല. തെറിവിളിയില്‍ സംഘികളും സഖാക്കളും ഒരുപോലെ തന്നെ ഉണ്ട്.

പോസ്റ്റ് ഡിലീറ്റഡ്

പോസ്റ്റ് ഡിലീറ്റഡ്

എന്താണ് സംഭവം എന്നറിയില്ല... മണിക്കൂറുകൾ പിന്നിട്ടപ്പോൾ കെ സുധാകരന്റെ ഫേസ്ബുക്ക് പ‌ോസ്റ്റ് അപ്രത്യക്ഷമായി. ഇതായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്

English summary
K Surendran criticises LDF Ministers for not taking Number 13 car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X