'സിൽവർ ലൈൻ അല്ല വേണ്ടത്', ഇ ശ്രീധരന്റെ കെ റെയിൽ ബദൽ ആശയത്തെ പിന്തുണച്ച് ബിജെപി
കോഴിക്കോട്: മെട്രോമാൻ ഇ ശ്രീധരൻ കെ റെയിലിന് ബദലായി മുന്നോട്ട് വെച്ച അതിവേഗ റെയിൽ പദ്ധതിയെന്ന ആശയത്തെ പിന്തുണച്ച് സംസ്ഥാന ബിജെപി. കേരളത്തിന് വേണ്ടത് സില്‍വര്‍ ലൈന്‍ അല്ലെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആദ്യം സെമി ഹൈസ്പീഡ് റെയിലും പിന്നീട് ഹൈ സ്പീഡ് റെയിലും വരണം എന്നാണ് ഇ ശ്രീധരന്റെ നിര്‍ദേശം.
ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇ ശ്രീധരനുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസനമാണ് പരമ പ്രധാനം. അത് യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്, സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

''സിൽവർലൈനിനെ കുറിച്ചുള്ള ചർച്ച വന്നപ്പോൾ തന്നെ അത് അപ്രയോഗികമാണെന്ന് ഈ ശ്രീധരൻ പറഞ്ഞിരുന്നു. വേഗത വേണമെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിന്റെ സാഹചര്യത്തിൽ അധികം ഭൂമി ഏറ്റെടുക്കാതെ, സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ, പരിസ്ഥിതി നാശമില്ലാതെ വേഗതയിൽ എത്തുന്ന ഒരു പാതയെ പറ്റിയാണ് ഇ.ശ്രീധരൻ ചൂണ്ടിക്കാണിച്ചത്. അത് കേരളത്തിന് ആവശ്യമായ പദ്ധതിയാണ്''.
''അല്ലാതെ നടപ്പിലാക്കാൻ പറ്റാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സിൽവർലൈൻ അല്ല വേണ്ടത്. വികസനത്തിന്റെ പേരിൽ കേരളത്തിന്റെ ഭൂപ്രകൃതി നശിപ്പിക്കരുത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്'', കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തവണ റെയിവെ മന്ത്രിയെ കാണാൻ ഇ.ശ്രീധരനും കൂടെയുണ്ടായിരുന്നു. വ്യക്തമായ മറുപടി ഇ.ശ്രീധരൻ സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹത്തെ കാണാൻ വന്നവർക്ക് നൽകിയിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനൊപ്പം നിൽക്കുമെന്നും ഹൈസ്പീഡ് പാത സിൽവർലൈൻ പോലെയല്ലെന്നും ഇ ശ്രീധരൻ പ്രതികരിച്ചു.












Click it and Unblock the Notifications