കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അകാലചരമമല്ല സ്വാഭാവിക മരണമാണ് സംഭവിക്കുന്നത്'; ആസാദിന്റെ രാജിയിൽ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിയിൽ പ്രതികരിച്ച് സംസ്ഥാന ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാനം ഗുലാം നബിയും ആസാദി നേടിക്കഴിഞ്ഞു. കോൺഗ്രസ് ഗാന്ധിജിയുടെ സ്വപ്നത്തോട് അടുക്കുകയാണ്.അകാലചരമമല്ല സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ- ''അവസാനം ഗുലാം നബിയും ആസാദി നേടിക്കഴിഞ്ഞു. കോൺഗ്രസ്സ് ഗാന്ധിജിയുടെ സ്വപ്നത്തോടടുക്കുകയാണ്. അകാലചരമമല്ല സ്വാഭാവിക മരണമാണ് സംഭവിക്കുന്നത് . ബീജാവാപത്തിനും ഉദകക്രിയക്കും വിദേശികൾ നിമിത്തമായെന്നത് ചരിത്രത്തിലെ യാദൃശ്ചികതയായി സമാധാനപ്പെടാം',സുരേന്ദ്രൻ കുറിച്ചു.

-surendran4-1632478230-1651077075.jpg -Properties Reuse Image

വിഷയത്തിൽ പ്രതികരിച്ച് ബി ജെ പി വക്താവ് സന്ദീപ് വാര്യറും രംഗത്തെത്തി. സന്ദീപിന്റെ പോസ്റ്റ് വായിക്കാം-'ഗുലാം നബി ആസാദ്‌ സ്വതന്ത്രമായി . ആസാദ് ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഒതുക്കാൻ കഴിയുന്ന നേതാവല്ല എന്ന് തെളിയിച്ചിരിക്കുകയാണ് . പോകുന്ന പോക്കിൽ രാഹുൽ ഗാന്ധിയുടെ കിച്ചൻ കാബിനെറ്റിനു നല്ല പ്രഹരമാണ് ഗുലാം നബി ആസാദ് നൽകിയിരിക്കുന്നത് . രാഷ്ട്രീയ വിദ്യാർത്‌ഥികൾക്ക് ഭാവിയിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു റഫറൻസാണ് ആ രാജിക്കത്ത് . കുടുംബാധിപത്യത്തിനേറ്റ കനത്ത പ്രഹരമാണ് ആസാദിന്റെ ആസാദി പ്രഖ്യാപനം എന്നതിൽ സംശയമില്ല' ,സന്ദീപ് പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് മുതിർന്ന നേതാവായ ഗുലാം നബി ആസാദ് രാജിവെച്ചത്. രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കൊണ്ടായിരുന്നു ആസാദിന്റെ രാജി. പാർട്ടിയുടെ ഇന്നത്തെ നിലയ്ക്ക് കാരണം രാഹുലാണെന്നും മുതിർന്ന നേതാക്കളെല്ലാം പാർട്ടിയിൽ അവഗണിക്കപ്പെടുകയാണെന്നും ഗുലാം നബി പറഞ്ഞു. താൻ ബിജെപിയിലേക്ക് ഇല്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് വരാം'; പാർട്ടിയിലേക്ക് ക്ഷണിച്ച് നേതാവ്'ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് വരാം'; പാർട്ടിയിലേക്ക് ക്ഷണിച്ച് നേതാവ്

അതേസമയം രാജിവെച്ച ആസാദിനെതിരെ കടുത്ത വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ഇത്തരമൊരു പ്രവൃത്തി ആസാദിൽ നിന്നും പ്രതീക്ഷിച്ചില്ലെന്ന് മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും കാരണമാണ് ഗുലാംനബി ആസാദ് നേതാവായതുപോലുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പദവികളും ലഭിച്ച ശേഷം അധികാരം ഇല്ലാത്തത്തിനാലാണ് ആസാദ് പാർട്ടി വിട്ടതെന്നും അദ്ദേഹത്തിന്റെ കാപട്യം യഥാർത്ഥത്തിൽ അത്ഭുതപ്പെടുത്തുകയാണെന്നുമായിരുന്നു മുതിർന്ന നേതാവ് പവൻ ഖേര പ്രതികരിച്ചത്.

'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ

English summary
k surendran mocks congress over the resignation of gulam nabi azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X