Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഓഡിയോ പൂര്‍ണം; കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു... സംഭാഷണത്തില്‍ നിന്ന് മുറിച്ചെടുത്തതല്ല

കോഴിക്കോട്: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോഴത്തെ പ്രപധാന ചര്‍ച്ച. സികെ ജാനുവിന് പത്ത് ലക്ഷം രൂപ നേരിട്ട് നല്‍കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് പറയുന്നതാണ് അതില്‍ ഉള്ളത്.

എന്നാല്‍ സികെ ജാനുവിന് പണം കൊടുത്ത കാര്യം നിഷേധിക്കുകയാണ് വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ ചെയ്തത്. ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്ത് വിട്ടാലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ ഒരു സംഭാഷണത്തില്‍ നിന്ന് മുറിച്ചെടുത്തതാണോ ആ ഓഡിയോ? അല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിശോധിക്കാം...

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

 പ്രസീതയും സുരേന്ദ്രനും

പ്രസീതയും സുരേന്ദ്രനും

സികെ ജാനുവിന്റെ പാര്‍ട്ടി വീണ്ടും എന്‍ഡിഎയില്‍ ചേരുന്നതിന് മുമ്പാണ് പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നടക്കുന്നത്. ഇതിലാണ് പത്ത് ലക്ഷം രൂപ കൈമാറുന്നതിനെ കുറിച്ച് പറയുന്നത്. സികെ ജാനുവുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചത് പ്രസീതയാണെന്ന് സംഭാഷണത്തില്‍ വ്യക്തമാണ്.

3 മിനിട്ടും 20 സെക്കന്‍ഡും

3 മിനിട്ടും 20 സെക്കന്‍ഡും

പുറത്ത് വന്ന ശബ്ദരേഖയുടെ ദൈര്‍ഘ്യം മൂന്ന് മിനിട്ട് 20 സെന്‍ക്കന്‍ഡ് ആണ്. പത്ത് കോടി രൂപയും മറ്റ് സ്ഥാനമാനങ്ങളും ആയിരുന്നു സികെ ജാനു ആദ്യം ആവശ്യപ്പെട്ടത് എന്ന് പറയുന്നുണ്ട്. അത് അസാധ്യമായതിനാല്‍ ഒടുവില്‍ പത്ത് ലക്ഷം രൂപ ആദ്യഘട്ടമായി ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. ഇടതുപക്ഷത്തിനൊപ്പം പലരില്‍ നിന്നായി കൈപ്പറ്റിയ പണം തിരികെ നല്‍കുന്നതിനാണ് ഇത് എന്നാണ് ജാനുവിനെ ഉദ്ദരിച്ച് പ്രസീത പറയുന്നത്.

തുടക്കവും ഒടുക്കവും

തുടക്കവും ഒടുക്കവും

സുദീര്‍ഘമായ ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്ന് മുറിച്ചെടുത്തതല്ല ആ ഓഡിയോ ക്ലിപ്പ് എന്നത് അത് കേട്ടാല്‍ വ്യക്തമാകുന്നുണ്ട്. ഹലോ എന്ന് പറഞ്ഞുകൊണ്ടാണ് രണ്ട് പേരും സംഭാഷണം തുടങ്ങുന്നത്. ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നതും ആ ശബ്ദരേഖയില്‍ വ്യക്തമാണ്.

സുരേന്ദ്രന്റെ വാദം

സുരേന്ദ്രന്റെ വാദം

ഓഡിയോ തന്റേതാണെന്ന് താന്‍ സമ്മതിച്ചിട്ടില്ല എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അതേസമയം, ഓഡിയോയുടെ മുഴുവന്‍ ഭാഗങ്ങളും പുറത്ത് വന്നാലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പറയുന്നുണ്ട്. ഇതില്‍ തന്നെ വൈരുദ്ധ്യം പ്രകടമാണ്. പൂര്‍ണമായ ഒരു ടെലിഫോണ്‍ സംഭാഷണത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്ന് സുരേന്ദ്രന്‍ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തവും അല്ല.

ഒരു കാര്യം സമ്മതിച്ചു

ഒരു കാര്യം സമ്മതിച്ചു

എന്തായാലും ഒരു കാര്യം കെ സുരേന്ദ്രന്‍ സമ്മതിക്കുന്നുണ്ട്. പ്രസീത വിളിച്ചിട്ടുണ്ട് എന്നതാണ് അത്. ഒരുപാട് പേര്‍ വിളിക്കാറുണ്ട്, അവരോട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട് എന്നും സമ്മതിക്കുന്നു. ഇതോടെ ഒരു വിധത്തില്‍, സുരേന്ദ്രന്‍ പ്രതിരോധത്തിലായിക്കഴിഞ്ഞിരിക്കുകയാണ്.

സികെ ജാനു ആവശ്യപ്പെട്ടില്ല

സികെ ജാനു ആവശ്യപ്പെട്ടില്ല

സികെ ജാനു തന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല എന്നും താന്‍ സികെ ജാനുവിന് പണം കൊടുത്തിട്ടില്ല എന്നുമാണ് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ച് പറയുന്നത്. പുറത്ത് വന്ന ഓഡിയോ വച്ച് ഇത് സത്യമെന്ന് അനുമാനിക്കുകയും ചെയ്യാം. കാരണം ആ ഓഡിയോയില്‍ സികെ ജാനുവിന് വേണ്ടി പ്രസീതയാണ് പണം ആവശ്യപ്പെട്ടിട്ടുള്ളത്. സികെ ജാനു നേരിട്ടല്ല.

 പ്രസീതയുടെ പ്രതികരണം

പ്രസീതയുടെ പ്രതികരണം

കെ സുരേന്ദ്രന്‍ നേരിട്ട് സികെ ജാവുവിന് പണം കൈമാറി എന്ന് പ്രസീതയും പറയുന്നില്ല. ആരോപണത്തില്‍ പറയുന്ന പണം തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് കൈമാറിയത്. അവിടെ കെ സുരേന്ദ്രന്‍ നേരിട്ട് വന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ മുറിയ്ക്ക് പുറത്ത് നിര്‍ത്തിയാണ് പണം കൈമാറിയത് എന്നും പ്രസീത പിന്നീട് പ്രതികരിച്ചിട്ടുണ്ട്.

എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല

എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല

പ്രസീതയെ വെല്ലുവിളിച്ച് സികെ ജാനു വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു നിയമനടപടിയ്ക്ക് മുതിരുമോ എന്നത് കെ സുരേന്ദ്രന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓഡിയോയുടെ ആധികാരികത പരിശോധിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളത്. കെ സുരേന്ദ്രന്‍ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല എന്ന ചോദ്യവും പ്രസീത ഉന്നയിക്കുന്നുണ്ട്.

ഒഴിഞ്ഞുമാറല്‍

ഒഴിഞ്ഞുമാറല്‍

വാര്‍ത്താ സമ്മേളനത്തില്‍ ശബ്ദരേഖയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, അത് പൂര്‍ണമായും നിഷേധിച്ചിരുന്നില്ല സുരേന്ദ്രന്‍ എന്നതും വസ്തുതയാണ്. പണം കൊടുത്തിട്ടില്ല എന്ന് മാത്രം ആവര്‍ത്തിച്ചു. ശബ്ദരേഖ കേട്ടുകൊണ്ട് മാത്രം കാര്യങ്ങള്‍ വിലയിരുത്താനാണ് നീക്കമെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് കൂടി സുരേന്ദ്രന്‍ ഇതേക്കുറിച്ച് പറഞ്ഞു. അതും സംശയം ജനിപ്പിക്കുന്നതാണ്.

കുഴല്‍പണ കേസില്‍ മൊഴിയെടുക്കും

കുഴല്‍പണ കേസില്‍ മൊഴിയെടുക്കും

ഇതിനിടെയാണ് കൊടകര കുഴല്‍പണ കേസില്‍ ചില നിര്‍ണായക സംഭവ വികാസങ്ങളുണ്ടായിരിക്കുന്നത്. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.

മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+