ഇടത് വനിതാ നേതാക്കള്‍ക്കെതിരായ പൂതന പ്രയോഗം: കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ സിഎസ് സുജാതയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
അതേസമയം തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വിവാദ പ്രംഗം നടന്നത്. കേസ് തുടര്‍ നടപടികള്‍ക്കായി തൃശൂര്‍ പോലീസിന് കൈമാറാനാണ് സാധ്യത. സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ച്‌കൊഴുത്ത് പൂതനകളെ പോലെയായി എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. തിരുവനന്തപുരം മ്യൂസിയം പോലീസിലും സുരേന്ദ്രനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ആ പരാതി സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്.

സുരേന്ദ്രന്റെ പരാമര്‍ശം സ്ത്രീകളെയാകെ അപമാനിച്ചുവെന്ന് പരാതിയില്‍ പരയുന്നു. തൃശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്ര് നേതാവ് വീണ എസ് നായരും സുരേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. വീണയുടെ പരാതിയില്‍ പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് അറിയിച്ചു. കെ സുരേന്ദ്രന്‍രെ പരാമര്‍ശം സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎം നേതാക്കല്‍ അടക്കം സുരേന്ദ്രനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ഓരോരുത്തരും അവരവരുടെ സംസ്‌കാരം പറയുന്ന വാക്കുകളില്‍ കാണാന്‍ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം എംഎല്‍എ കെകെ രമയും സുരേന്ദ്രനെതിരെ രംഗത്തെത്തി. പരാമര്‍ശനം കടുത്ത അവഹേളനം നിറഞ്ഞതാണെന്ന് രമ പറഞ്ഞു. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് വാക്കുകളില്‍ തെളിഞ്ഞതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയം പറയേണ്ടിടത്ത് ശാരീരികാവഹേളനമടക്കമുള്ള സ്ത്രീ വിരുദ്ധതയുള്ള ഈ ഭാഷയും മനോഭാവവും എന്നാണ് തിരുത്തപ്പെടുക?
സ്ത്രീശാക്തീകരണമെന്ന പേരില്‍ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ഈ വാക്കുകള്‍ കേട്ട സ്ത്രീകളിലാര്‍ക്കും അദ്ദേഹത്തെ തിരുത്തണമെന്ന് തോന്നിയില്ലേ? കേരളീയ പൊതുസമൂഹത്തിനാകെ അപമാനമാകുന്ന തരത്തിലുള്ള ഈ പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയാന്‍ കെ.സുരേന്ദ്രന്‍ തയ്യാറാവണമെന്നും രമ പറഞ്ഞു.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications