കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രപദ്ധതി അട്ടിമറിച്ചെന്ന സിഎജി റിപ്പോര്‍ട്ട്: സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാവങ്ങളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

k surendran

ഭവന നിര്‍മ്മാണത്തിന് മോദി സര്‍ക്കാര്‍ അനുവദിച്ച 195.82 കോടി രൂപ നഷ്ടപ്പെടുത്തിയത് എന്തിന്റെ പേരിലാണ്. ഗുണഭോക്താക്കളെ നീതിപൂര്‍വ്വമായും സുതാര്യമായും കണ്ടെത്തുന്നതിനും സാങ്കേതികവും ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിലും സംസ്ഥാനത്തിന് അലംഭാവം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ഹര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിലും ഗുണഭോക്താക്കള്‍ക്ക് വായ്പ്പ നല്‍കുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു.

ഭാരവാഹികൾ ഇഷ്ടം പോലെ എന്നാൽ ആർക്കും ഉത്തരവാദിത്തമില്ല; നേതൃത്വത്തിലെ പ്രശ്നങ്ങൾക്കെതിരെ ആഞ്ഞടിച്ച് അഭിജിത്ത്ഭാരവാഹികൾ ഇഷ്ടം പോലെ എന്നാൽ ആർക്കും ഉത്തരവാദിത്തമില്ല; നേതൃത്വത്തിലെ പ്രശ്നങ്ങൾക്കെതിരെ ആഞ്ഞടിച്ച് അഭിജിത്ത്

മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിയാല്‍ കേന്ദ്രവിരുദ്ധ രാഷ്ട്രീയം ഉയര്‍ത്താനാവില്ലെന്ന് മനസിലാക്കിയാണോ പിഎംവൈഎ പദ്ധതി അട്ടിമറിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലൈഫ് പദ്ധതിയില്‍ അഴിമതി നടത്തി പാവങ്ങളെ പറ്റിച്ച സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം പാഴാക്കി ജനങ്ങളെ ദ്രോഹിച്ചുവെന്ന് വ്യക്തമായതായും സുരേന്ദ്രന്‍ പറഞ്ഞു.

ഗ്രൂപ്പുകൾക്ക് പൂട്ടിടും.. നീക്കത്തിന് പിന്നിൽ ഈ 3 നേതാക്കൾ.. കോൺഗ്രസിൽ പുതിയ പടയൊരുക്കംഗ്രൂപ്പുകൾക്ക് പൂട്ടിടും.. നീക്കത്തിന് പിന്നിൽ ഈ 3 നേതാക്കൾ.. കോൺഗ്രസിൽ പുതിയ പടയൊരുക്കം

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

Recommended Video

cmsvideo
റോഡിലെ പരിശോധന ഒഴിവാക്കാന്‍ ഹെലികോപ്ടര്‍ | Oneindia Malayalam

English summary
K Surendran Says CAG report On PM's Awas Yojana has been sabotaged in the state is serious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X