കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുധാകരന്റെ മനസ് ബിജെപിക്കൊപ്പമാണ്, ഓഫർ കിട്ടിയാൽ കേരളത്തിൽ കഥ മറ്റൊന്നായേനെ'; കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശത്തിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരന്റെ മനസ് ബി ജെ പിക്ക് ഒപ്പമാണെന്നും അതേ മനസുള്ള നിരവധി നേതാക്കൾ ഇപ്പോൾ കേരളത്തിലെ കോൺഗ്രസിൽ ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വമ്പൻ ഓഫറുകൾ ലഭിച്ചാൽ കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും ബി ജെ പിയിൽ ചേരുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സുരേന്ദ്രന്റെ വാക്കുകളിലേക്ക്

കോൺഗ്രസ് നേതാക്കളുടെ മനസിലുള്ള അരക്ഷിതാവസ്ഥ


'കോൺഗ്രസ് നേതാക്കളുടെ മനസിലുള്ള അരക്ഷിതാവസ്ഥയാണ് കെ സുധാകരനിലൂടെ പുറത്ത് വന്നത്. അതാണ് യാഥാർത്ഥ്യം. കോൺഗ്രസിന് ഇനി എത്രകാലം പിടിച്ച് നിൽക്കാൻ കഴിയും. കേരളത്തിലെ മാത്രമല്ല , ഇന്ത്യയിലൊട്ടുക്കും കോൺഗ്രസ് നേതാക്കൾക്ക് അരക്ഷിത ബോധമുണ്ട്. എത്രയോ പി സി സി അധ്യക്ഷൻമാർ അടക്കമുള്ള കോൺഗ്രസിലെ പ്രമുഖർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നിട്ടുണ്ട്. സുധാകരനെ ബി ജെ പിയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള പ്രസ്താവനകൾ ഒന്നും ഞാൻ നടത്തുന്നില്ല. പക്ഷേ കോൺഗ്രസിലെ മഹാഭൂരിപക്ഷം നേതാക്കളുടേയും മാനസികാവസ്ഥ സുധാകരനെ പോലെ തന്നെയാണ്. അത് ചിലർ സ്വകാര്യമായി പറയും.സുധാകരനെ പോലെയുള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറയും'.

ആശയക്കുഴപ്പം നേതാക്കൾക്കുണ്ട്


'സോണിയ ഗാന്ധിയോടൊപ്പം കോൺഗ്രസിൽ നിന്ന് എത്രകാലം രാഷ്ട്രീയ പ്രവർത്തനം നടത്താനാകുമെന്ന ആശയക്കുഴപ്പം നേതാക്കൾക്കുണ്ട്. കോൺഗ്രസ് നാമാവശേഷമാകുകയാണ്. നിയമസഭ തിരഞ്ഞെടുപ്പുകളിൽ എല്ലാം കോൺഗ്രസ് തോൽക്കും. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പോട് കൂടി കോൺഗ്രസിന്റെ കഥ കഴിയും. അത് തിരിച്ചറിഞ്ഞ് കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അധികാരം ഇല്ലാതെ എങ്ങനെ കോൺഗ്രസിന് കേരളത്തിൽ തുടരാൻ സാധിക്കും. ജനങ്ങൾ കോൺഗ്രസിനെ കൈയ്യൊഴിയുകയാണ്'.

ബി ജെ പിയിലേക്ക് വരാത്തത്


' കേരളത്തിൽ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ്സ് നേതാക്കൾ ബി ജെ പിയിലേക്ക് വരാത്തത്.ബി ജെ പിക്ക് കേരളത്തിൽ അധികാരമില്ലല്ലോ, ഇല്ലെങ്കിൽ കഥയെന്താകുമെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. നല്ല ഓഫർ കിട്ടിയാൽ കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും ബി ജെ പിയിൽ ചേരും എന്ന കാര്യത്തിൽ സംശയമില്ലെന്നും സുരേന്ദ്രൻ പറഞ്ഞുു.

മുസ്ലീം ലീഗിനെതിരേയും സുരേന്ദ്രൻ


അതേസമയം സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച മുസ്ലീം ലീഗിനെതിരേയും സുരേന്ദ്രൻ രംഗത്തെത്തി.സുധാകരൻ ആർ എസ് എസ് അനുഭാവം കാണിക്കുന്നുവെന്ന് പറഞ്ഞ് എൽ ഡി എഫിലേക്ക് ചാടാൻ നോക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ' കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ ലീഗുകാരാണ് ഇന്നലെ രംഗത്ത് വന്നത്. വേറെ ഏതെങ്കിലും പാർട്ടിക്ക് ഈ ഗതികേടുണ്ടോ? കോൺഗ്രസുകാർ എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ലീഗുകാരാണോ? യു ഡി എഫിൽ ലീഗിന്റെ അപ്രമാദിത്വമാണ് നടക്കുന്നത്. സുധാകരന്റെ പേര് പറഞ്ഞ് എൽ ഡി എഫിലേക്ക് ചാടാൻ വല്ല വഴിയുണ്ടോയെന്നാണ് കുഞ്ഞാലിക്കുട്ടി നോക്കുന്നത്. അല്ലാതെ ഇതൊക്കെ ആഭ്യന്തര കാര്യമായി കാണേണ്ട കാര്യമല്ലേ',സുരേന്ദ്രൻ പറഞ്ഞു.

സുധാകരനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്


ഇന്നലെ കണ്ണൂരിൽ വെച്ചായിരുന്നു സുധാകരന്റെ വിവാദ പരാമർശം.നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്യാന്‍ തയ്യാറായ മനസിന് ഉടമയാണെന്നും ആര്‍ എസ് എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ സ്വന്തം ക്യാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ് വിസ്മരിക്കാനാകില്ലെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. അതേസമയം പരാമർശത്തിൽ സുധാകരനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

English summary
K Surendran says K Sudhakar'sn Mind Is With BJP, If Get Big Offers Congress leaders will Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X