Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളര്‍ത്തുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത കാലത്തായി നടക്കുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയമാണ് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഭഗത് സിംഗും വാരിയന്‍ കുന്നനും ഒരു പോലെയാണെന്ന് പറയുന്ന സ്പീക്കറുള്ള നാടാണിതെന്നും താലിബാന്‍ അനുകൂല നിലപാടെടുക്കുന്നവരാണ് 1921ലെ മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

kerala

കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളര്‍ത്തുകയാണ്. ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ഇവിടെ നടക്കുന്നത്. കേരളത്തില്‍ താലിബാന് പിന്തുണ നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണെന്നും കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രം താലിബാന്റെ ജിഹ്വയാണ് പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം കാര്യങ്ങളില്‍ ഒരു നടപടിയും സര്‍ക്കാര്‍ എടുക്കുന്നില്ല. സംസ്ഥാനത്ത് മത തീവ്രവാദ ശക്തികളുടെ സാന്നിധ്യം ശക്തിപ്പെടുമ്പോള്‍ കേരള പൊലീസും സര്‍ക്കാരും നിരുത്തരവാദമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ലൈസന്‍സ് ഇല്ലാത്ത തോക്കുമായി കാശ്മീര്‍ സ്വദേശികളെ പിടിച്ചത് ഗൗരവതരമാണ്. സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് നടത്തിയ കേസില്‍ എറണാകുളം കാക്കനാട് നിന്നും തെലുങ്കാന പൊലീസാണ് പ്രതിയെ പിടിച്ചത്.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധമുള്ള സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് പാക്കിസ്ഥാനില്‍ നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. തീവ്രവാദസംഘടനകള്‍ക്ക് വേണ്ടിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തിലെയും കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെയും പ്രതികള്‍ സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് ഉപയോഗിച്ചു. എന്നാല്‍ കേരള പൊലീസ് നിഷ്‌ക്രിയമായി എല്ലാം നോക്കിനില്‍ക്കുകയാണ്.

Recommended Video

cmsvideo
    തലത്തിരിഞ്ഞ് സുരേന്ദ്രനും കൂട്ടരും..കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

    പൊലീസിന്റെ അഴിഞ്ഞാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത പൊലീസ് കൊച്ചു കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായില്ല. ആറ്റിംങ്ങലില്‍ നടന്ന പൊലീസിന്റെ സദാചാര പൊലീസ് ചമയല്‍ കേരളത്തിലെ പൊലീസ് രാജിന് ഉദ്ദാഹരണമാണ്. വ്യാപകമായ പിടിച്ചുപറിയും അക്രമവുമാണ് പൊലീസ് നടത്തുന്നത്.

    പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

    പെറ്റികേസ് ചാര്‍ജ് ചെയ്ത് പണം പിരിക്കാന്‍ ഓര്‍ഡര്‍ ചെയ്യുകയാണ് മുഖ്യമന്ത്രി. സിപിഎം ഫ്രാക്ഷനാണ് പൊലീസിലുള്ളത്. ആര്‍എസ്എസിനെ ചൂണ്ടി മുഖ്യമന്ത്രിക്ക് നേരെ വെടിവെക്കുകയാണ് സിപിഐ നേതാവ് ആനിരാജ ചെയ്തത്. ഇത്രയധികം കൊവിഡ് വര്‍ദ്ധിച്ചിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. അശാസ്ത്രീയമായ നടപടിയിലൂടെ കേരളത്തിനെ ദുരിതത്തിലാക്കിയതിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

    ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ: കേന്ദ്രമന്ത്രി വി മുരളീധരന്‍

    സംഘപരിവാറിനെ വിമര്‍ശിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന മട്ടിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണമെന്ന് വി മുരളീധരന്‍ പറഞ്ഞു.

    പോലീസിന്റെ കൊള്ളരുതായ്മക്ക് ഉത്തരവാദി സംഘപരിവാര്‍, ചോദ്യപ്പേപ്പറിലെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് ഉത്തരവാദി സംഘപരിവാര്‍, തിരഞ്ഞെടുപ്പ് തോറ്റാലും ജയിച്ചാലും കാരണം സംഘപരിവാര്‍. സ്വന്തം കഴിവുകേടും കെടുകാര്യസ്ഥതയും അഴിമതിയും മറച്ചു വയ്ക്കാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുപോലെ സംഘപരിവാറിനുമേല്‍ കുതിര കയറുകയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി.

    അങ്ങാടിയില്‍ തോറ്റതിന് ആര്‍എസ്എസ്സിനോട് കലി തീര്‍ക്കുന്നത് പരിഹാസ്യമാണ്. ബിജെപിക്കും പരിവാര്‍ സംഘടനകള്‍ക്കും കേരളസമൂഹത്തില്‍ സ്വാധീനമേറി വരുന്നു എന്ന തിരിച്ചറിവാണ് ഈ ആക്രമണത്തിന് കാരണം. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചില പ്രത്യേക വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയമാണ് ഈ പ്രസ്താവനകള്‍ക്ക് പിന്നില്‍.
    ബാലരാമപുരത്തെ കുഞ്ഞിനോടു ചെയ്തതുപോലുള്ള ക്രൂരത കേരളപോലീസ് ആവര്‍ത്തിക്കുന്നത് പിണറായി വിജയന്റെ പിടിപ്പുകേടുമൂലമാണ്.
    കേരള പോലീസിന്റെ കെടുകാര്യസ്ഥതയ്ക്കും ധാര്‍ഷ്ട്യത്തിനും ശ്രീമതി.ആനി രാജ കുറ്റപ്പെടുത്തേണ്ടത് പിണറായി വിജയനെയാണെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+