കൊവിഡ് വ്യാപനം: മുഖ്യമന്ത്രി ന്യായീകരിക്കുന്നത് അപഹാസ്യമാണെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിൽ കൊവിഡ് പടർന്നു പിടിക്കുന്നതിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കാതെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തിൻ്റെ ആരോഗ്യമേഖല പരാജയപ്പെട്ടതിന് പ്രതിപക്ഷത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടിപിആർ 19 ശതമാനത്തിലെത്തി നിൽക്കുന്നതും പ്രതിദിനം 150-200 മരണങ്ങൾ ഉണ്ടാവുന്നതിനും സർക്കാർ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ബിഗ് ബോസിന് ശേഷം റിതുവിന് തിരക്കോട് തിരക്ക്, കൊച്ചി മുതൽ മണാലി വരെ, ചിത്രങ്ങൾ
സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 1,67,497 പരിശോധന നടത്തിയതിലാണിത്. ഇന്ന് കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 153 ആണ്. ഇപ്പോള്‍ 2,04,896 പേരാണ് ചികിത്സയിലുള്ളത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതു മുതല്‍ രോഗവ്യാപനത്തിലുണ്ടായ വര്‍ദ്ധനവനിന്‍റെ തോത് ഓണക്കാലത്തെ തുടര്‍ന്ന് കൂടിയിട്ടുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടിക്കണ്ട് ചികിത്സാസൗകര്യങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങളെ കേരളത്തിനെതിരായ ഗുഢാലോചനയാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ഇനിയും വിജയിക്കില്ലെന്ന് കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പരാജയപ്പെട്ട പ്രതിരോധ മാർഗങ്ങളായ ആൻ്റിജൻ ടെസ്റ്റിനെയും ഹോം ക്വോറൻ്റയിനെയും മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡെൽറ്റ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമെങ്കിൽ മറ്റു സംസ്ഥാനങ്ങൾ എങ്ങനെയാണ് വ്യാപനം തടയുന്നത്? ഒന്നാം തരംഗത്തിലും കേരളത്തിൽ തന്നെയായിരുന്നു കൂടുതൽ രോഗികൾ എന്നത് മുഖ്യമന്ത്രി മറക്കരുത്. വാരിയൻ കുന്നനെ ന്യായീകരിച്ച് മതമൗലികവാദികളുടെ കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാനത്തെ ജനങ്ങൾ മരിച്ചുവീഴുമ്പോൾ തീവ്രവാദികൾക്ക് വേണ്ടി സ്തുതിഗീതം പാടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വാക്സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനാല്‍ സാമൂഹിക പ്രതിരോധ ശേഷി അധികം താമസിയാതെ കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യാനുപാതികമായി വാക്സിനേഷന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം 5 ലക്ഷം ഡോസ് വാക്സിന്‍ വരെ വിതരണം ചെയ്യാന്‍ നമുക്ക് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിവാഹ വേഷത്തിൽ രാജകുമാരിയെ പോലെ സൂര്യ, ഒരു രക്ഷയുമില്ലെന്ന് ഫാൻസ്, വൈറൽ ചിത്രങ്ങൾ
Recommended Video
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ വളരെ ഗൗരവപൂര്‍വം പരിശോധിക്കുകയും നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്‍റെ സാധ്യതകള്‍ നിലനില്‍ക്കേ കൂടുതല്‍ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളില്‍ മുന്‍പോട്ടു പോയേ മതിയാകൂ. മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാവുക, കോവിഡ് മരണങ്ങള്‍ അധികരിക്കാതെ നിര്‍ത്തുക, വാക്സിനേഷന്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കുക എന്നിങ്ങനെയുള്ള പ്രധാന ലക്ഷ്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഒപ്പം ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. കോവിഡ് സാമൂഹിക ജീവിതത്തില്‍ ഏല്‍പ്പിച്ച പരിക്കുകള്‍ ഭേദപ്പെടുത്തേണ്ടതുമുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications