Get Updates
Get notified of breaking news, exclusive insights, and must-see stories!

മടിയിൽ കനമുള്ളത് ആർക്കാണെന്ന് മനസിലായി;പിണറായി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായപ്പോഴാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ അത് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

k surendran and pinarai

മടിയിൽ കനമുള്ളത് ആർക്കാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. തന്റെ അഡീഷണൽ സെക്രട്ടറിക്കെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് അദ്ദേഹം ഇ.ഡിക്ക് മുമ്പിൽ ഹാജരാവാത്തതെന്ന് വ്യക്തമാക്കണം. സി.എം രവീന്ദ്രൻ തെറ്റുകാരനല്ലെങ്കിൽ ഇ.ഡിയെ പേടിച്ച് ഇല്ലാത്ത രോഗം അഭിനയിച്ച് എന്തിനാണ് ആശുപത്രിയിൽ കിടക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയണം. ആരോഗ്യവകുപ്പിനെ ഉപയോ ഗിച്ച് അഡീഷണൽ സെക്രട്ടറിയെ രക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ജയിൽ വകുപ്പിനെ ഉപയോഗിച്ച് സ്വപ്നയെ സ്വാധീനിച്ച് സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി തിരിച്ചു പോവുന്നവരല്ല കേന്ദ്ര ഏജൻസികൾ. അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുമ്പിൽ ഹാജരാക്കി മാത്രമേ അവർ തിരിച്ചു പോവുകയുള്ളൂ. മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും അഴിമതി തുറന്നുകാണിക്കുന്നത് കൊണ്ടാണ് അദ്ദേഹം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിലൂടെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+