Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനാണ് കളമശ്ശേരി സ്‌ഫോടനം നടത്തിയത്, ഫോര്‍മുല ടെലികാസ്റ്റ് ചെയ്യരുത്, അപകടമാണ്'- മാര്‍ട്ടിന്‍

കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തിനിടെ സ്‌ഫോടനം നടത്തിയത് താനാണ് എന്ന് ഡൊമിനിക് മാര്‍ട്ടിന്‍. ഫേസ്ബുക്ക് ലൈവിലാണ് ഇയാള്‍ അവകാശവാദം ഉന്നയിച്ചത്. വിശ്വാസി സമൂഹവുമായുള്ള ഭിന്നതയാണ് സ്‌ഫോടനം നടത്താന്‍ കാരണമെന്നും സ്‌റ്റേഷനിലേക്ക് പോകുകയാണെന്നും ഡൊമിനിക് മാര്‍ട്ടിന്‍ ലൈവ് വീഡിയോയില്‍ പറയുന്നു.

ഇന്ന് രാവിലെ 9.30ന് ശേഷമാണ് പ്രാര്‍ഥനാ യോഗത്തിനിടെ സ്‌ഫോടനമുണ്ടായതും ഒരു സ്ത്രീ കൊല്ലപ്പെടുകയും 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് സംസ്ഥാന പോലീസ് മേധാവി പിന്നീട് വ്യക്തമാക്കി. കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിന് കീഴടങ്ങിയിട്ടുണ്ടെന്ന് എഡിജിപിയും അറിയിച്ചു. തൊട്ടുപിന്നാലെയാണ് മാര്‍ട്ടിന്റെ ലൈവ് വീഡിയോ ചര്‍ച്ചയായത്.

martine

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡൊമിനിക് മാര്‍ട്ടിന്‍ ലൈവ് വീഡിയോ പുറത്തുവിട്ടത്. എറണാകുളം തമ്മനത്ത് വാടക വീട്ടില്‍ താമസിക്കുകയാണ് ഇയാള്‍. ഒരു വീടിന്റെ മുകള്‍ ഭാഗത്താണ് വാടകയ്ക്ക് താമസിക്കുന്നത്. ഭാര്യയുമായും ഇയാള്‍ തര്‍ക്കമുണ്ടായിരുന്നുവത്രെ. അധികം ആളുകളോട് സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. ഇയാളാണ് സ്‌ഫോടനം നടത്തിയതെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാരും ആശ്ചര്യപ്പെട്ടു.

ഡൊമിനിക് ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലേക്ക് ബൈക്കില്‍ വരികയും കീഴടങ്ങുകയും ചെയ്തത്. ആദ്യം പോലീസ് അത്ര ഗൗരവത്തിലെത്തില്ല. എന്നാല്‍ പ്രതി മൊബൈലില്‍ രേഖകള്‍ കാണിച്ചതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം വിശദമായി ചോദ്യം ചെയ്തു. ഇതിനിടെ വീഡിയോ എഫ്ബിയില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ലൈവില്‍ മാര്‍ട്ടിന്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്...

''എന്റെ പേര് മാര്‍ട്ടിന്‍. ഇപ്പോള്‍ നടന്ന സംഭവം എല്ലാവരും അറിഞ്ഞു കാണുമെന്ന് കരുതുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ സ്‌ഫോടനമുണ്ടാകുകയും ഗുരുതരമായ പ്രത്യാഘാതമുണ്ടാകുകയും ചെയ്തിരിക്കുന്നു. എന്ത് സംഭവിച്ചുവെന്ന് എനിക്ക് കൃത്യമായി അറിയില്ല. സംഭവിച്ചു എന്നുറപ്പുണ്ട്. ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു...

ഞാനാണ് ആ ബോംബ് സ്‌ഫോടനം നടത്തിയത്. എന്തിനാണ് കൃത്യം ചെയ്തത് എന്ന് ബോധ്യപ്പെടുത്താനാണ് ഈ വീഡിയോ. 16 വര്‍ഷമായി ഈ പ്രസ്ഥാനത്തിനൊപ്പമുള്ള വ്യക്തിയാണ് ഞാന്‍. അന്നൊന്നും സീരിയസായി കാര്യങ്ങള്‍ എടുത്തിരുന്നില്ല. ആറ് വര്‍ഷം മുമ്പ് ഞാന്‍ ചിന്തിച്ചപ്പോള്‍ തെറ്റായ ഒരു പ്രസ്ഥാനമാണിതെന്നും ഇതിന്റെ പഠിപ്പിക്കലുകള്‍ രാജ്യദ്രോഹപരമാണെന്നും മനസിലായി. തിരുത്താന്‍ പലവട്ടം അവരോട് ആവശ്യപ്പെട്ടു.

അവര്‍ തയ്യാറായില്ല. ഒരു രാജ്യത്തെ ജനങ്ങളെ മോശമായി പറയുന്നു. വേശ്യാ സമൂഹമെന്നും നിശിച്ചുപോകുമെന്നും ഇവരുടെ കൂടെ ഭക്ഷണം കഴിക്കരുതെന്നും പഠിപ്പിക്കുന്നു. ഇതൊരു തെറ്റായ ആശയമാണ് ഞാന്‍ മനസിലാക്കി. സഹപാഠി തരുന്ന മിഠായി കഴിക്കരുതെന്ന് നഴ്‌സറി കുട്ടികളോട് ഇവര്‍ പറയുന്നു. ദേശീയ ഗാനം പാടരുത്. വോട്ട് ചെയ്യരുത്. സൈനിക സേവനം പാടില്ല. സര്‍ക്കാര്‍ സേവനം ചെയ്യരുത് എന്നൊക്കെയാണ് പഠിപ്പിക്കുന്നത്.

എല്ലാവരും നശിക്കും. ഇവര്‍ മാത്രം ജീവിക്കുമെന്നാണ് പഠിപ്പിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ. തുടര്‍ന്നാണ് ഈ തീരുമാനം എടുത്തത്. വളരെ ചിന്തിച്ച ശേഷമാണ് തീരുമാനം എടുത്തത്. ഞാന്‍ ഇപ്പോള്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ പോയി കീഴടങ്ങും. സ്‌ഫോടനം നടത്തിയ ഫോര്‍മുല മാധ്യമങ്ങള്‍ പരസ്യമാക്കരുത്. അപകരമാണത്. അവസാനിപ്പിക്കുന്നു. എല്ലാം ഇനി പുറകെ കാണാം- എന്ന് പറഞ്ഞാണ് മാര്‍ട്ടിന്‍ ലൈവ് വീഡിയോ അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+