കളമശ്ശേരിയിലെ സ്ഫോടനം: സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം, പരിശോധനകള്‍ നടത്തും
തിരുവനന്തപുരം: കളമശ്ശേരിയിലെ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം. എല്ലാം ജില്ലാ പൊലീസ് മേധാവിമാർക്കും ഡി ജി പിയാണ് ജാഗ്രാതാ നിർദേശം നല്‍കിയിരിക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍ വേ സ്റ്റേഷന് തുടങ്ങി ആളുകള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളിലെല്ലാം പരിശോധന നടത്താനാണ് നിർദേശമെന്നും റിപ്പോർട്ട് പറയുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം എന്താണ്, ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ, അങ്ങനെയെങ്കില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുവേത് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്‍ ഐ എ ഉള്‍പ്പെടേയുള്ള കേന്ദ്ര ഏജന്‍സികളും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ ബിയുടേയും എന്‍ ഐ എയുടേയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്താന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്തെ പൊലീസ് ഉന്നതരുമായി കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥർ ഇതിനോടകം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും ഇന്റലിജന്‍സ് എ ഡി ജി പിയും ഉടന്‍ തന്നെ സ്ഥലത്ത് എത്തും. കേരളത്തിലെ ഭീകരവിരുദ്ധ സേനയും ഉടന്‍ കളമശ്ശേരിയിലെത്തി പരിശോധന നടത്തും. ആദ്യ സ്ഫോടനത്തിന് പിന്നാലെ വീണ്ടും സ്ഫോടനങ്ങള്‍ നടന്നതാണ് സംശയം വർധിപ്പിക്കുന്നത്. മന്ത്രി പി രാജീവ്, ഹൈബി ഈഡന് എം പി ജില്ലാ കളക്ടർ തുടങ്ങിയവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സ്ഫോടനത്തില്‍ സാരമായി പൊള്ളലേറ്റ ഒരു സ്ത്രീയാണ് മരണപ്പെട്ടത്. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ അഞ്ചോളം പേരുടെ നില ഗുരുതരമാണ്. യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടയില്‍ രാവിലെ 9.30 നും 9.45 നും ഇടയിലാണ് സ്ഫോടനം ഉണ്ടായത്. സമ്മേളനത്തിനിടെ ഒന്നിലധികം സ്ഥലത്ത് സ്ഫോടനം നടന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപത്ത സമാറ ഇന്റർ നാഷണലെന്ന കണ്വെന്ഷന് സെന്ററിലായിരുന്നു സമ്മേളനം.
അങ്കമാലി ഭാഗത്ത് നിന്നുള്ളവരാണ് യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ കൂടുതല്‍. മറ്റ് ഭാഗത്ത് നിന്നുള്ളവരും വലിയ തോതില്‍ പങ്കെടുത്തിരുന്നു. ഹാളിന് അകത്ത് തീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഹാളിന് അകത്തെ സി സി ടിവി ഉള്‍പ്പെടേയുള്ളവ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications