Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരി സ്‌ഫോടനം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ നാലായി, പരിക്കേറ്റവരുടെ നില ഗുരുതരം

എറണാകുളം: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു മോളി ജോയിയുടെ മരണം.

ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ് ( 55 ), ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ കുമാരി ( 53 ), മലയാറ്റൂര്‍ കടവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന ( 12 ) എന്നിവര്‍ സ്‌ഫോടനത്തില്‍ മരിച്ചിരുന്നു. ലിയോണ പൗലോസ് സംഭവ സ്ഥലത്ത് വെച്ചും കുമാരിയും ലിബിനയും ചികിത്സയില്‍ കഴിയവേയുമാണ് മരണപ്പെട്ടത്.

KALAMASSERY

ഒക്ടോബര്‍ 29 നാ് ആയിരുന്നു കളമശ്ശേരി സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ആയിരുന്നു സംഭവം. ഒന്നിലധികം സ്‌ഫോടനങ്ങളാണ് ഉണ്ടായത്. 2500 ഓളം പേര്‍ ഹാളിലുണ്ടായിരിക്കെ ആയിരുന്നു സ്‌ഫോടനം. അമ്പതോളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ 18 പേരാണ് പരിക്കേറ്റ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഐ സി യുവില്‍ കഴിയുന്ന പതിമൂന്ന് പേര്‍ സാരമായി പൊള്ളലേറ്റവരാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. തമ്മനം സ്വദേശിയായ ഡൊമനിക് മാര്‍ട്ടിന്‍ ആണ് സ്‌ഫോടനം നടത്തിയത്. യഹോവ സാക്ഷികളില്‍പ്പെട്ടയാള്‍ തന്നെയാണ് ഇയാള്‍. ഭിന്നാഭിപ്രായത്തെ തുടര്‍ന്നാണ് സ്‌ഫോടനം നടത്തിയത് എന്ന് മാര്‍ട്ടിന്‍ സമ്മതിച്ചിരുന്നു. സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഡൊമനിക് മാര്‍ട്ടിന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതിനിടെ ഡൊമനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഡൊമനിക്ക് മാര്‍ട്ടിനെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണം എന്നാണ് അന്വേഷണ സംഘത്തിന്റെ അപേക്ഷ.

അതേസമയം ബോംബ് നിര്‍മാണത്തിന് ഡൊമനിക്ക് മാര്‍ട്ടിന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ പരിശോധിക്കുന്നത്. എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+