അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ശുഹൈബ് വധക്കേസിൽ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ | Oneindia Malayalam

  കണ്ണൂർ: മട്ടന്നൂർ ശുഹൈബ് വധക്കേസിൽ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. ശുഹൈബിനെ വധിക്കാൻ സിപിഎം നേരത്തെ ശ്രമിച്ചിരുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് കെ സുധാകരന്റെ വെളിപ്പെടുത്തലും.

  പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല... സംഭവം തൃശൂരിൽ..

  സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ശുഹൈബിനെ ജയിലിൽ വച്ച് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് സുധാകരൻ ആരോപിച്ചത്. ഇതിനുവേണ്ടി ജയിൽ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ശുഹൈബ് വധത്തിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്ന പോലീസ് എഫ്ഐആറിന് പിന്നാലെയാണ് കെ സുധാകരൻ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

  ചട്ടം ലംഘിച്ചു...

  ചട്ടം ലംഘിച്ചു...

  സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സബ് ജയിലിൽ നിന്നും സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്നാണ് കെ സുധാകരൻ ആരോപിച്ചിരിക്കുന്നത്. ശുഹൈബിനെ ജയിലിൽ വച്ച് ആക്രമിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

  ഒത്താശ...

  ഒത്താശ...

  കണ്ണൂരിലെ ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ചട്ടംലംഘിച്ചുള്ള ജയിൽമാറ്റമെന്നും കെ സുധാകരൻ ആരോപിച്ചു. ഈ വിവരമറിഞ്ഞ താൻ ജയിൽ ഡിജിപിയെ കാര്യങ്ങൾ ധരിപ്പിച്ചതുകൊണ്ടാണ് ശുഹൈബിന്റെ ജീവൻ രക്ഷിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

  ശ്രീലേഖ...

  ശ്രീലേഖ...

  ജയിൽ ഡിജിപി ശ്രീലേഖയുടെ ഇടപടെൽ കൊണ്ടുമാത്രമാണ് അന്ന് ശുഹൈബിന്റെ ജീവൻ രക്ഷിക്കാനായത്. ശുഹൈബിനെ ജയിൽമാറ്റുന്നുവെന്ന കാര്യം താനാണ് ശ്രീലേഖയെ അറിയിച്ചത്. ഉടൻതന്നെ ജയിൽ ഡിജിപി വിഷയത്തിൽ ഇടപെടുകയും ജയിൽ ഉദ്യോഗസ്ഥരെ വിളിച്ച് സംസാരിക്കുകയും ചെയ്തു.

  ശാസിച്ചു...

  ശാസിച്ചു...

  സംഭവത്തിൽ ഡിജിപി ജയിൽ ഉദ്യോഗസ്ഥരെ ശാസിക്കുകയും ജയിൽമാറ്റം റദ്ദാക്കുകയും ചെയ്തു. ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ സിപിഎം പ്രവർത്തകർ അന്നുതന്നെ ശുഹൈബിനെ കൊലപ്പെടുത്തിയേനെയന്നും കെ സുധാകരൻ പറഞ്ഞു.

   അവഗണിച്ചു...

  അവഗണിച്ചു...

  മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായ ശുഹൈബിന് വധഭീഷണിയുണ്ടെന്ന റിപ്പോർട്ട് പോലീസ് പാടെ അവഗണിച്ചുവെന്നും കെ സുധാകരൻ ആരോപിച്ചു. ശുഹൈബിന്റെ ജീവൻ രക്ഷിക്കാൻ പോലീസ് ഒന്നും ചെയ്തില്ല. പോലീസിന്റെ നിസംഗ മനോഭാവമാണ് ശുഹൈബിന്റെ ജീവനെടുത്തത്. കേരളത്തിൽ ആക്രമം നടത്തുന്നത് സിപിഎമ്മും ബിജെപിയുമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

   ആയുധമെടുക്കില്ല...

  ആയുധമെടുക്കില്ല...

  കോൺഗ്രസ് ആക്രമത്തിനായി ആയുധമെടുക്കുകയോ ആയുധമെടുക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. കഴിഞ്ഞദിവസവും കെ സുധാകരൻ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

  സിപിഎമ്മിനെതിരെ...

  സിപിഎമ്മിനെതിരെ...

  മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം, സിഐടിയു പ്രവർത്തകരടക്കം മുപ്പതിലധികം പേരെ ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചിരുന്നു.

  സൂചന...

  സൂചന...

  അതേസമയം, ശുഹൈബ് വധക്കേസിൽ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പോലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് കഴിഞ്ഞദിവസവും മാധ്യമങ്ങളോട് പറഞ്ഞത്.

  ലോ കോളേജിൽ നിന്ന് സെന്റ് തെരേസാസിലേക്ക് പ്രണയദിന റാലി... പോലീസ് ഇടപെടൽ... സംഘർഷം..

  അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല...

  English summary
  kannur shuhaib murder; k sudhakaran's allegation against jail officers and cpim.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്