ബിജെപിയുടെ ഉരുക്ക് കോട്ടയിൽ കോൺഗ്രസ് വിള്ളൽ വീഴ്ത്തുമോ? തീരമേഖലയിൽ പോര് കടിപ്പിക്കാൻ കോൺഗ്രസ്
ബെംഗളൂരു: കർണാടകയിൽ ബി ജെ പിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മേഖലയാണ് മംഗലാപുരം ഉൾപ്പെടുന്ന തീരദേശ മേഖല. 2018 ൽ 19 ൽ 16 സീറ്റുകളും ഇവിടെ നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ഇത്തവണയും സമാന വിജയമാണ് ബി ജെ പി മേഖലയിൽ ലക്ഷ്യം വെയ്ക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നി ജില്ലകൾ ഉൾപ്പെടുന്നതാണ് തീരദേശ മേഖല.ഇവിടെ ജെ ഡി എസിന് ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രമാണ് അൽപമെങ്കിലും സ്വാധീനമുള്ളത്.
അതുകൊണ്ട് തന്നെ പല മണ്ഡലങ്ങളിലും ബി ജെ പിയും കോൺഗ്രസും തമ്മിൽ നേർക്ക് നേരാണ് ഇവിടെ പോരാട്ടം. നരേന്ദ്ര മോദി പ്രഭാവവും 'ഡബിൾ എൻജിൻ സർക്കാരുമെല്ലാം ഉയർത്തിയാണ് ഇവിടെ ബി ജെ പി പ്രചരണം നയിക്കുന്നത്. അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ ബി ജെ പിയ്ക്കെതിരെ ഭരണ വിരുദ്ധ വികാരവും അഴിമതിയാരോപണങ്ങളുമെല്ലാം ഉയർത്തിയാണ് പ്രതിരോധം തീർക്കുന്നത്.

ഇത്തവണ എഎപിയും എസ്ഡിപിഐയും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് രംഗത്തുണ്ടെങ്കിൽ ഇരു പാർട്ടികൾക്കും കാര്യമായ സ്വാധീനം മേഖലയിൽ ഉണ്ടാക്കാൻ സാധിക്കുമോയെന്നത് ഇപ്പോൾ പറയുക എളുപ്പമല്ല. നിലവിൽ രണ്ട് സീറ്റുകൾ മാത്രമുള്ള കോൺഗ്രസ് ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കി കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ബൻ്വാൾ, ഭട്കൽ , കൽപ് എന്നീ മണ്ഡലങ്ങളിൽ വിജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്.
ആർവി ദേശ്പാണ്ഡെ, ബി രമാനാഥ് റായ്, വിനയ് കുമാർ സോറകേ എന്നിവരാണ് ഈ സീറ്റുകളിൽ കോൺഗ്രസിന് വേണ്ടി ഇറങ്ങുന്നത്. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സീറ്റ് ഉറപ്പാക്കും കോൺഗ്രസ് ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ബി ജെ പി തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പിന്നാക്കക്കാരെ ഉപയോഗിക്കുന്നതെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വിമർശനം. ബിജെപി ഭരണത്തിന് കീഴിൽ മേഖലയിൽ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നു ംസദാചാര പോലീസിംഗ് പോലുള്ള വിഷയങ്ങൾ മേഖലയുടെ വികസനത്തിന് തട തീർക്കുന്നുണ്ടെന്നും കോൺഗ്രസ് വിമർശിക്കുന്നു. യുവാക്കൾ മറ്റ് നാടുകളിലേക്ക് ചേക്കേറേണ്ടി വരുന്നത് ഇത്തരം വിഷയങ്ങൾ നിൽക്കുന്നതിനാലാണെന്ന ആക്ഷേപവും ബിജെപി ഉയർത്തുന്നു.
വീട്ടിലും ഓഫീസിലും പണം കുമിഞ്ഞ് കൂടും: വാസ്തു പറയുന്നത് കേള്‍ക്കും

അതേസമയം കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനമാണ് മേഖലയെ ബാധിക്കുന്നതെന്ന വിമ്രശനമാണ് ബി ജെ പി ഉയർത്തുന്നത്. ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും എൻഐഎ നടത്തിയ റെയ്ഡു അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും ആണ് ബിജെപി പ്രചരണത്തിന് ഉപയോഗിക്കുന്നത്. ബിജെപിക്ക് മാത്രമേ ദേശവിരുദ്ധരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂവെന്ന പ്രചരണവും ബിജെപി നടത്തുന്നു.
സമുദായങ്ങളുടെ ജനസംഖ്യ കുറവായതിനാൽ തന്നെ ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കുമുള്ള ക്വാട്ട വർധിപ്പിക്കാനും ദലിതർക്കുള്ള ആഭ്യന്തര സംവരണം സംബന്ധിച്ച മന്ത്രിസഭയുടെ സമീപകാല തീരുമാനവും കാര്യമായ ചലനങ്ങൾ ഇവിടെ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ നാല് ശതമാനം മുസ്ലീം ക്വട്ട ഒഴിവാക്കിയ നടപടി കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയാക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്. ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമായിരുന്നു റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ.

അതേസമയം തീരുമാനം ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധതയാണ് വ്യക്തമാക്കുന്നതെന്നാണ് കോൺഗ്രസ് അടക്കമുള്ളവർ ഉയർത്തിയ ആക്ഷേപം. അതേസമയം പുതിയ നടപടിയോടെ വൊക്കലിഗ വിഭാഗക്കാരുടെ ഒബിസി സംവരണം ആറ് ശതമാനവും ലിംഗായത്തിന്റെ സംവരണം ഏഴ് ശതമാനവുമായി ഉയർന്നിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ തങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications