ജെഡിഎസ് കോട്ട പൊളിയും: പഴയ മൈസൂർ പിടിച്ചടക്കും, ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് അമിത് ഷാ
ബെംഗളൂരു: ജെഡിഎസ് ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന പഴയ മൈസൂരു മേഖലയിൽ ബി ജെ പിക്ക് ഇതുവരെ കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ മേഖലയില്‍ ബി ജെ പി വൻ വിജയം നേടുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെടുന്നത്. കർണാടക ബി ജെ പി വലിയ ഭൂരിപക്ഷത്തോടെ നിലനിർത്തുമെന്നും അമിത് ഷാ തിങ്കളാഴ്ച ഹാസനിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
"എന്റെ റോഡ് ഷോയിലെ ജനക്കൂട്ടത്തെ നിങ്ങൾക്ക് കാണാം. ഇത്തവണ ഞങ്ങൾ ഹാസനിൽ നാല് സീറ്റുകൾ നേടും," ബിജെപിയുടെ സ്റ്റാർ പ്രചാരകരിലൊരാളായ അമിത് ഷാ അവകാശപ്പെട്ടു. ചാമരാജനഗർ, മൈസൂരു, മാണ്ഡ്യ, രാമനഗര, ബംഗളൂരു റൂറൽ, കോലാർ, ചിക്കബല്ലാപ്പൂർ, തുംകുരു എന്നിവ ഉൾപ്പെടുന്ന പഴയ മൈസൂരു മേഖലയിലെ ഒമ്പത് ജില്ലകളിൽ ഒന്നാണ് ഹാസൻ.

ജെ ഡി എസിന്റെ ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിലെ 61 നിയമസഭാ സീറ്റുകളിലാണ് ബി ജെ പി വൻ വിജയം നേടുമെന്നാണ് അമിത് ഷാ പ്രവചിക്കുന്നത്. 2018ൽ, തീരദേശ കർണാടകയിലും മുംബൈ-കർണാടക മേഖലകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പഴയ മൈസൂരു മേഖലയിലും ഹൈദരാബാദ്-കർണാടക മേഖലയിലും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല.
രാഷ്ട്രീയമായി സ്വാധീനമുള്ള ലിംഗായത്ത് സമുദായം സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരും. ഇവർ കൂടുതലുമായി വരുന്നത് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ്. ബി ജെ പി കാലങ്ങളായി അവരുടെ ശക്തമായ വോട്ട് അടിത്തറയായി ലിംഗായത്ത് സമുദായത്തെ കണക്കാക്കുകയും ചെയ്തു. പഴയ മൈസൂർ മേഖലയിലേക്ക് എത്തുകയാണെങ്കില്‍ ലിംഗായത്ത്, ആദിവാസി വോട്ടുകൾ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത് ചാമരാജനഗർ ജില്ലയിലാണ്.
ലിംഗായത്ത് വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ബി ജെ പിക്കെതിരെ പിരുമുറക്കം അനുഭവപ്പെടുന്നുവെന്ന വാർത്തകള്‍ പുറത്ത് വരുന്നതിനിടെ കോണ്‍ഗ്രസ് ലിംഗായത്ത് വിരുദ്ധരാണെന്ന ആരോപണവും അമിത് ഷാ ഉയർത്തി. "നമ്മുടെ മുഖ്യമന്ത്രി ലിംഗായത്താണ്, കോൺഗ്രസ് അവരുടെ മുഖ്യമന്ത്രി മുഖം പ്രഖ്യാപിക്കട്ടെ, അവർ എപ്പോഴും ലിംഗായത്ത് സമുദായത്തെ അപമാനിച്ചു."- അമിത് ഷാ പറഞ്ഞു.
അടുത്തിടെ ബി ജെ പി വിട്ട കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഹുബ്ബള്ളിയില്‍ അമിത് ഷാ പറഞ്ഞു. ഹുബ്ബള്ളി എപ്പോഴും ബി ജെ പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ചലി നേതാക്കള്‍ പോയതുകൊണ്ട് ബിജെപിക്ക് ഒരു നഷ്ടവും വരില്ലെന്നും അമിത് ഷാ പറഞ്ഞു. ബി ജെ പി വിട്ടശേഷം കോൺഗ്രസിൽ ചേർന്ന ഷെട്ടാർ ഹുബ്ബള്ളി-ധാർവാഡ്-സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. അദ്ദേഹം ഒന്നിലധികം തവണ വിജയിച്ച സീറ്റ് കൂടിയാണ് ഇത്.
"ബി ജെ പിക്ക് നഷ്ടമൊന്നും ഉണ്ടാകില്ല, ജഗദീഷ് ഷെട്ടാർ തിരഞ്ഞെടുപ്പിൽ തോൽക്കും, ഹുബള്ളി എല്ലായ്‌പ്പോഴും ബി ജെ പിക്ക് വോട്ട് ചെയ്‌തിട്ടുണ്ട്, ഇവിടെ എല്ലാ ബിജെപി പ്രവർത്തകരും ഒറ്റക്കെട്ടാണ്," ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. "... മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. മുസ്ലീങ്ങൾക്ക് സംവരണം നടപ്പാക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു, എന്നാൽ ആരുടെ സംവരണം അവർ കുറയ്ക്കും...", ഷാ ചോദിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
56 ലക്ഷം കർഷകർക്ക് ഓരോ വർഷവും 10,000 രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ ലഭിക്കുന്നു....ഇത്രയും കർഷകർ രണ്ടോ മൂന്നോ കുടുംബങ്ങളിൽ പെട്ടവരാണെന്ന് രാഹുൽ ഗാന്ധി കരുതുന്നുണ്ടോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.












Click it and Unblock the Notifications