കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നീക്കവുമായി യദ്യൂരപ്പ: പുറത്ത് പോവാതിരിക്കാന്‍ യോഗം റദ്ദാക്കി? ബിജെപി പ്രതിസന്ധിയില്‍

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകയില്‍ ആകാംക്ഷ വര്‍ധിപ്പിച്ച് മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുടെ നീക്കങ്ങള്‍. ജുലൈ 26 ന് വളിച്ച് ചേര്‍ത്ത പാര്‍ട്ടി നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രി റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്നത്. തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസത്തില്‍ വിളിച്ച് ചേര്‍ത്ത യോഗമാണ് മുഖ്യമന്ത്രി റദ്ദാക്കിയത്. അതേസമയം ജുലൈ 25 ന് യദ്യൂരപ്പ എംഎല്‍എമാര്‍ക്കായി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

ബിഎസ് യദ്യൂരപ്പ

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ എംഎല്‍എമാരെ അണി നിരത്തി ശക്തി തെളിയിക്കിനാണോ ബിഎസ് യദ്യൂരപ്പ ശ്രമിക്കുന്നതെന്ന സംശയവും ഇതോടെ ഉടലെടുത്തു. നിയമസഭാ കക്ഷിയോഗം അത്താഴ വിരുന്നായി മാറ്റിയതിന് പിന്നിലെ ഔദ്യോഗിക കാരണങ്ങള്‍ ഒന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബിജെപി നേതൃത്വത്തിന്‍റെ നിര്‍ദേശം തള്ളിയാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്.

ജുലൈ 26 ന്

ജുലൈ 26 ന് ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹം ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്. തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കത്തെ യദ്യൂരപ്പ അംഗീകരിക്കുന്നില്ലെന്ന സൂചനകള്‍ നേരത്തെ മുതല്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം ബിഎസ് യദ്യൂരപ്പയുടെ ഭാഗത്ത് നിന്ന് തന്നേയുണ്ടാവുന്നത്.

ദില്ലി സന്ദർശനം

കഴിഞ്ഞ ദിവസം നടത്തിയ ദില്ലി സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു മുഖ്യമന്ത്രി നിയമസഭാ പാർട്ടി യോഗം വിളിച്ച് ചേര്‍ത്തത്. യോഗത്തിൽ നേതൃത്വ മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ വ്യക്തത ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. നേതൃമാറ്റം സംബന്ധിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീലിന്‍റേതെന്ന പേരില്‍ പുറത്ത് വന്ന ഓഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

അടിയന്തര സാധ്യതകള്‍

നിയമസഭാ കക്ഷി സമ്മേളനം റദ്ദാക്കിയതോടെ യദ്യൂരപ്പ സ്ഥാനം ഒഴിയാനുള്ള അടിയന്തര സാധ്യതകള്‍ അദ്ദേഹത്തിന്‍റെ ക്യാമ്പ് ഇല്ലാതാക്കിയെന്ന വിലയിരുത്തലും ഇതോടൊപ്പം പുറത്ത് വരുന്നുണ്ട്. ഇതോടൊപ്പം തന്നെ ലിംഗായത്ത് നേതാക്കളെ ഉപയോഗപ്പെടുത്തിയുള്ള സമ്മര്‍ദ നീക്കങ്ങളും യോഗം റദ്ദാക്കുന്നത് മുഖ്യമന്ത്രിയുടെ ക്യാമ്പ് അദ്ദേഹത്തിന് സ്ഥാനമൊഴിയാനുള്ള അടിയന്തിര സാധ്യതകൾ ഇല്ലാതാക്കുന്നതിനുള്ള ഒരു തന്ത്രമായി കാണുന്നു.

പകരം ആര്

അതേസമയം, യദ്യൂരപ്പക്ക് പകരം ആര് മുഖ്യമന്ത്രിയാവും എന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ പല പേരുകളും ബിജെപിയില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പ്രധാനമായും രണ്ട് പേരുകളാണ് ചര്‍ച്ചയില്‍ ഉള്ളത്. കേന്ദ്രമന്ത്രി പ്രൽ‌ഹാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി എന്നിവരാണ് ചര്‍ച്ചയില്‍ മുന്‍ പന്തിയിലുള്ളത്.

സാധ്യതകള്‍

പ്രഹ്ളാദ് ജോഷിയാണ് തിരഞ്ഞെടുക്കപ്പെടുന്നതില്‍ 1988 ന് ശേഷം കര്‍ണാടകയിലെ മുഖ്യമന്ത്രിയാവുന്ന ആദ്യ ബ്രഹ്മമണനാവും അദ്ദേഹം. ടി രവിയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ദക്ഷിണ കർണാടകയിലെ വോക്കലിഗ വിഭാഗങ്ങള്‍ക്കിടിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിലയിരുത്തലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്.

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
Karnataka Chief Minister bs Yediyurappa cancels BJP Legislative Party meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X