'മുട്ടുകാലിൽ ഇരുത്തി, ബെൽറ്റ് കൊണ്ട് അടിച്ചു'; കാര്യവട്ടം കോളേജിലെ റാഗിംഗ് ഭീകരത വെളിപ്പെടുത്തി വിദ്യാർത്ഥി
തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗ് ഭീകരതയെ കുറിച്ച് തുറന്നുപറഞ്ഞ് ഇരയായ വിദ്യാർത്ഥി. വെറുതെ നടന്നുവരികയായിരുന്ന തന്നെയും കൂട്ടുകാരനെയും സീനിയർ വിദ്യാർത്ഥികൾ അകാരണമായി മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ഞാനും എന്റെ കൂട്ടുകാരനും കൂടി നടന്നു വരുമ്പോൾ തടഞ്ഞു നിർത്തി അടിക്കുകയായിരുന്നു. കൊറച്ച് കഴിഞ്ഞപ്പോൾ അവൻ പ്രിൻസിപ്പൽ ഓഫീസിലേക്ക് പോയി. പിന്നെ എന്നെ ഒറ്റയ്ക്ക് അടിക്കുകയായിരുന്നു. പട്ടികയും മുളയും ഒക്കെ കൊണ്ടാണ് തല്ലിയത്. കുറച്ച് കഴിഞ്ഞപ്പോൾ എന്നെ വേറൊരു റൂമിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അവിടെ മുട്ടുകുത്തി ഇരിപ്പിച്ചു, വെള്ളം ചോദിച്ചപ്പോൾ ഒരു കുപ്പിയുടെ പകുതി വെള്ളത്തിൽ തുപ്പിയിട്ട് കുടിക്കാൻ തരികയായിരുന്നു.

ഡ്രസൊക്കെ പറിച്ചു കീറിയിരുന്നു. പിന്നെ കൊറേ കഴിഞ്ഞപ്പോഴാണ് എന്നെ പറഞ്ഞുവിട്ടത്. ബസ് സ്‌റ്റോപ്പിൽ നിൽക്കുമ്പോൾ എന്നെ പിന്നെയും വിളിച്ചു. ഞാൻ പക്ഷേ പോയില്ല. പരാതിയുമായിട്ട് പോയാൽ അവരും എനിക്കെതിരെ പരാതി കൊടുക്കുമെന്നാണ് പറഞ്ഞത്. ബെൽറ്റ് കൈയിൽ ചുറ്റിയാണ് അവർ എന്നെ ഇടിച്ചത്.
കുറച്ച് സീനിയേഴ്‌സ് പയ്യൻമാരാണ് ചെയ്‌തത്. ഞാൻ ഫസ്‌റ്റ് ഇയറും അവർ തേർഡ് ഇയറുമാണ്. സൃഹുത്തുക്കൾക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നതിനെപ്പറ്റി അറിയില്ല. ഫെബ്രുവരി 11നാണ് സംഭവം. പരാതിയൊക്കെ കൊടുത്താൽ ഇനിയും അങ്ങനെ ചെയ്യുമെന്ന് പറഞ്ഞിരുന്നു. വെറുതെ നടന്ന് വന്നപ്പോൾ വന്ന് ഇടിച്ചതാണ്. പിന്നെ കോളേജിൽ പോയിട്ടില്ല. പരാതി കൊടുക്കാൻ മാത്രമാണ് പോയത്. കൂട്ടുകാരനും പരാതി കൊടുത്തിട്ടുണ്ട്.
അതേസമയം, കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗിൽ ആരോപണവിധേയരായ 7 സീനിയർ വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. പ്രതികളാക്കിയ വിദ്യാർത്ഥികൾക്കെതിരെ പോലീസ് റാഗിംഗ് നിയമം ചുമത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നേരത്തെ കഴക്കൂട്ടം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ റാഗിംഗ് നിയമം ചുമത്തിയിരുന്നില്ല. ഒന്നാം വർഷ വിദ്യാർത്ഥിയെ പ്രതികളായ 7 സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നത്. നേരത്തെ സംഭവത്തിൽ അന്വേഷണം നടത്തിയ ആന്റി-റാഗിംഗ് കമ്മിറ്റി റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രിൻസിപ്പൽ കഴക്കൂട്ടം പോലീസിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് എതിരെ റാഗിംഗ് നിയമം കൂടി ചേർക്കാൻ ഒരുങ്ങുന്നത്. ഇതോടെ ഇവർക്കെതിരായ നടപടി കൂടുതൽ ശക്തമാകുമെന്നാണ് സൂചന.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications