കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വ പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടി

Google Oneindia Malayalam News

കാസര്‍കോട്: ജമ്മുകാശ്മീരിലെ കത്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടിക്കൊരുങ്ങുന്നു. ഫോട്ടോ അടക്കമുള്ള ഫ്‌ളക്‌സ് സ്ഥാപിച്ചതിന് നഗരപരിധിയിലെ രണ്ട് ക്ലബ്ബുകളുടെ ഭാരവാഹികളോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ ഫോട്ടോയും പേരും പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് അറിയുന്നത്.

policecap

പോക്‌സോ(ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം) നിയമത്തിലെ 23-ാം വകുപ്പ് പ്രകാരം ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ പേര് വെളിപ്പെടുത്തുന്നത് ചുരുങ്ങിയത് ആറുമാസം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228-എ വകുപ്പ് പ്രകാരം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരുടെ പേര് വെളിപ്പെടുത്തുന്നത് ചുരുങ്ങിയത് രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പേര്, വിലാസം, ചിത്രം, കുടുംബവിവരം, സ്‌കൂള്‍ വിവരം, അയല്‍പക്കത്തെ കുറിച്ചുള്ള വിവരം തുടങ്ങിയവയൊന്നും വെളിപ്പെടുത്താനാവില്ല. സാമൂഹ്യ മാധ്യമങ്ങളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
kathua murder; police case against those who displayed victims name and and photograph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X