കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി വഞ്ചിച്ചു; 10ന് പകരം 70 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: എന്‍എഫ്ഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ നടനെതിരെ ഗുരുതരമായ ആരോപണവുമായി സംവിധായകന്‍ അനീഷ് വര്‍മ രംഗത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ടിങ് പൂര്‍ത്തിയായ തന്റെ സിനിമയ്ക്കുവേണ്ടി ഡബ്ബ് ചയ്യാന്‍ സുരേഷ് ഗോപി കൂടുതല്‍ ഡിമാന്റുകള്‍ മുന്നോട്ടു വെക്കുകയാണെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.

ഗതികേടുകൊണ്ടാണ് ഇപ്പോള്‍ സുരേഷ് ഗോപിക്കെതിരെ പരസ്യമായി രംഗത്തെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2008ല്‍ ചിത്രീകരിച്ച കാവ്യം എന്ന ചിത്രം ഇതുവരെ തീയേറ്ററില്‍ എത്തിക്കാന്‍ കഴിയാത്തത് സുരേഷ് ഗോപിമൂലമാണെന്ന് അദ്ദേഹം പറഞ്ഞു. 30 ലക്ഷം രൂപയായിരുന്നു സിനിമയ്ക്കുവേണ്ടി അദ്ദേഹവുമായി കരാറിലേര്‍പ്പെട്ടത്.

suresh-gopi

സിനിമ പൂര്‍ത്തിയായതോടെ 20 ലക്ഷം രൂപ നല്‍കി. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായതിനാല്‍ പത്ത് ലക്ഷം പിന്നീട് തരാമെന്ന് പറഞ്ഞെങ്കിലും മുഴുന്‍ പണം ലഭിക്കാതെ ഡബ്ബിങിന് എത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ അഭിനയിച്ച മനോജ് കെ ജയന്‍, വിജയരാഘവന്‍, നവ്യ നായര്‍ എന്നിവരെല്ലാം ഡബ്ബിങ്ങുമായി സഹകരിച്ചെങ്കിലും സുരേഷ് ഗോപി മാത്രം വാശിപിടിച്ചു.

ഒടുവില്‍ രണ്ടുവര്‍ഷത്തിനുശേഷം 10 ലക്ഷം രൂപയുമായി അദ്ദേഹത്തെ സമീപിച്ചെങ്കിലും തന്റെ ശമ്പളം വര്‍ദ്ധിച്ചെന്നും 70 ലക്ഷം രൂപ തരാതെ ഡബ്ബ് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. മാര്‍വാഡികളില്‍ നിന്നും കടമെടുത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ ബാധ്യതയിലാണ് ഇപ്പോള്‍. ഇത്തരം ഒരു അവസ്ഥയില്‍ പോലും സിനിമയുമായി സഹകരിക്കാത്ത അദ്ദേഹം എങ്ങിനെയാണ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഇന്ത്യന്‍ സിനിമയെ രക്ഷിക്കുകയെന്ന് അനീഷ് വര്‍മ ചോദിക്കുന്നു.

English summary
Kavyam movie director aneesh varma against Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X