Get Updates
Get notified of breaking news, exclusive insights, and must-see stories!

അരൂരില്‍ വിജയം എല്‍ഡിഎഫിന്

അരൂര്‍: കെ ആര്‍ ഗൗരിയമ്മ സിപിഎമ്മിന് വേണ്ടി പലതവണ മത്സരിച്ച മണ്ഡലം. ജയവും പരാജയവും മുന്നണികള്‍ക്ക് ഒരുപോലെ സമ്മാനിയ്ക്കുന്ന മണ്ഡലമായിരുന്നില്ല അരൂര്‍. ഇടതിനോട് എപ്പോഴും ആഭിമുഖ്യം കാട്ടിയ ഈ മണ്ഡലം അഞ്ച് തവണ മാത്രമാണ് ചുവപ്പണിയാതെ പോയത്. ഇത്തവണയും കേരളം ഉറ്റുനോക്കിയ അരൂരിലെ മത്സരത്തില്‍ വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫിന് സ്വന്തം.

കൊച്ചിയുടെ ഉപഗ്രഹ നഗരമായി മാറിയ അരൂര്‍ മുന്നണികളുടെ നോട്ടമെത്തുന്ന മണ്ഡലം കൂടിയാണ്. ഗൗരിയമ്മയെ പരാജയപ്പെടുത്തി 2006 ല്‍ അരൂരില്‍ കന്നിയങ്കത്തിനിറങ്ങിയ എ എം ആരിഫിന് ഇത് മൂന്നാം ഊഴമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശാണ് യുഡിഎഫിന് വേണ്ടി ജനവിധി തേടിയത്.

AM Ariff

ബിഡിജെഎസിന് നിര്‍ണായക സ്വാധീനം ഉണ്ടാകുമെന്ന പ്രതീക്ഷിച്ച ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തില്‍ ടി അനിയനാണ് എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ചത്. 2011 ല്‍ 76675 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിലെ എഎ ഷുക്കൂറിനെ എഎം ആരിഫ് പരാജയപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+