Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം; അടുക്കള തമിഴ്നാട്ടില്‍ കിടപ്പുമുറി കേരളത്തില്‍ ഇവര്‍ ആര്‍ക്ക് വോട്ട് ചെയ്യും?

പൊഴിയൂര്‍: ജയസൂര്യ നായകനായ കേരള ഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക് എന്ന ചിത്രം ഓര്‍മ്മയില്ലേ.?കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് ഒരു വീടുണ്ടായാല്‍ എന്താകും അവസ്ഥ. കിടപ്പുമുറി തമിഴ്‌നാട്ടിലും അടുക്കള കേരളത്തിലുമായിരിയ്ക്കും. എന്നാല്‍ യഥാര്‍ത്ഥ ജിവിതത്തിലും ഇങ്ങനെ ഒരു സ്ഥലമുണ്ട് കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് നെയ്യാറ്റിന്‍കര പൊഴിയൂരിലുള്ള വലവീശുംപടി എന്ന മത്സ്യബന്ധന ഗ്രാമം.

ഒരു സിനിമയെ വെല്ലുന്ന തരത്തിലാണ് ഈ ഗ്രാമത്തിന്റെ 'തിരക്കഥ' രചിച്ചിരിയ്ക്കുന്നത്. രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമാണ് ഗ്രാമം. വളരെ വ്യക്തമായി പറഞ്ഞാല്‍ തമിഴ്‌നാടും കേരളവും അതിര്‍വരമ്പുകള്‍ വരച്ചിട്ട ഗ്രാമം. അതിനാല്‍ തന്നെ ഗ്രാമത്തിന്റെ പകുതി ഭാഗം കേരളത്തിലും ബാക്കി പകുതി തമിഴ്‌നാട്ടിലുമാണ്. ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വലവീശുംപടിയിലും തിരഞ്ഞെടുപ്പ് ചൂട് എത്തിയിട്ടുണ്ട്.

Kerala, Tamil Nadu

ഗ്രാമത്തിലുള്ളവര്‍ക്ക് രണ്ട് സംസ്ഥാനങ്ങളിലായാണ് വോട്ട്. കേരളത്തിലെ നിയമസഭ മണ്ഡലമായ നെയ്യാറ്റിന്‍കരയില്‍ വോട്ടുള്ളവരും തമിഴ്‌നാട്ടിലെ നിയോജക മണ്ഡലമായ വിലവന്‍കോട് വോട്ടുള്ളവരും ഉണ്ട്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവരില്‍ അടുത്ത ബന്ധുക്കള്‍ പോലും വ്യത്യസ്ത മണ്ഡലങ്ങളിലാണ് വോട്ട് ചെയ്യുന്നത്.

ലത എന്ന യുവതിയ്ക്ക് വോട്ട് തമിഴ്‌നാട്ടിലാണ്. തൊട്ടടുത്ത് താമസിയ്ക്കുന്ന അമ്മയായ പണിയമ്മയ്ക്ക് വോട്ടും റേഷന്‍കാര്‍ഡുമെല്ലാം കേരളത്തില്‍. രണ്ട് സംസ്ഥാനങ്ങളിലായി ഇങ്ങനെ ജീവിയ്‌ക്കേണ്ടി വരുന്ന ഈ ജനതയുടെ കഷ്ടപ്പാടുകള്‍ ചെറുതല്ല.

തിരഞ്ഞെടുപ്പ് അടുത്താല്‍ ഏത് കാട്ടിലും വോട്ട് തേടിപ്പോകുന്ന സ്ഥാനാര്‍ത്ഥികളും ഇവരെ തിരിഞ്ഞ് നോക്കുന്നില്ല. അപ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുള്ള അവസ്ഥ പറയാനുമില്ലല്ലോ. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍ സെല്‍വരാജും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ അന്‍സലനുമാണ് മത്സരിയ്ക്കുന്നത്.

വിലവന്‍കോട് മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥി നാഞ്ചില്‍ ഡൊമനികും സിറ്റിംഗ് എംഎല്‍എ കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിദ്യാധനരാജുമാണ് മത്സരിയ്ക്കുന്നത്. തിരുവനന്തപുരത്ത് മാത്രമല്ല ഇത്തരം ഗ്രാമങ്ങള്‍ ഉള്ളത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാടും, ഇടുക്കിയിലുമൊക്കെയുണ്ട് ഇത്തരം ഗ്രാമങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+