പന്തളം പ്രതാപന്‍ വന്നതിന് പിന്നാലെ ബിജെപിയില്‍ വിള്ളല്‍, 3 പേരെ മാറ്റി അടൂരില്‍ സ്ഥാനാര്‍ത്ഥിയാവും!!
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുന്ന നേതാക്കളെ ചൊല്ലി ബിജെപിയില്‍ പ്രശ്‌നം. പന്തളം പ്രതാപന്‍ സ്ഥാനാര്‍ത്ഥിയാവുന്നതിലാണ് പ്രശ്‌നങ്ങള്‍. പന്തളം സുധാകരന്റെ സഹോദരാണ് പ്രതാപന്‍. കഴിഞ്ഞ ദിവസമാണ് എല്ലാവരെയും ഞെട്ടിച്ച് പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. അടൂരില്‍ ബിജെപി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കും. കെപിസിസി സെക്രട്ടറിയായിരുന്ന പ്രതാപന്‍ മത്സരിക്കുന്നത് ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

ബിജെപിക്കുള്ളില്‍ പ്രതാപനെ മത്സരിപ്പിക്കുന്നതില്‍ വന്‍ എതിര്‍പ്പാണ് ഉള്ളത്. പ്രതാപനെ മത്സരിപ്പിക്കരുതെന്നും അര്‍ഹരായവരെ പരിഗണിക്കണമെന്നുമാണ് ആവശ്യം. പ്രവര്‍ത്തകര്‍ ഈ പ്രതിഷേധം പരസ്യമാക്കി കഴിഞ്ഞു. അര്‍ഹമായ പരിഗണന തനിക്ക് ലഭിക്കുമെന്ന് ബിജെപി നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി പന്തളം പ്രതാപനും വ്യക്തമാക്കി. അതേസമയം അടൂരിലെ സ്ഥാനാര്‍ത്ഥിം ഉറപ്പിച്ചാണ് പ്രതാപന്‍ ബിജെപിയിലേക്ക് എത്തിയത്. ഇതാണ് പ്രതിഷേധത്തിന് കാരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളെ ഇത്തരത്തില്‍ എന്തിനാണ് കൊണ്ടുവന്നതെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
അടൂര്‍ സീറ്റ് മാത്രം ലക്ഷ്യമിട്ടാണ് പ്രതാപന്‍ ബിജെപിയിലെത്തിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അങ്ങനെ ഒരാള്‍ മത്സരിപ്പിക്കരുതെന്നാണ് ആവശ്യം. ബിജെപി നേതൃത്വം ഇതൊന്നും ഗൗരവത്തിലെടുത്തിട്ടില്ല. അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവുമെന്നും, പക്ഷേ അര്‍ഹമായ രീതിയില്‍ പാര്‍ട്ടി പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും പ്രതാപന്‍ വ്യക്തമാക്കി. മൂന്ന് പേരെ വെട്ടിയാണ് പ്രതാപന്‍ ഇവിടെ മത്സരിക്കാന്‍ ഒരുങ്ങുന്തന്. പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, സംസ്ഥാന നേതാവ് പിഎം വേലായുധന്‍, പി സുധീര്‍ തുടങ്ങിയവരെയാണ് അടൂരില്‍ മത്സരിക്കാനായി തീരുമാനിച്ചിരുന്നത്. സാധ്യതാ പട്ടികയിലും ഇവര്‍ ഇടംപിടിച്ചിരുന്നു.
സംസ്ഥാന നേതാക്കള്‍ അടക്കം അടൂരിലെത്തി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്. ഈ സമയത്താണ് പന്തളം പ്രതാപന്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത്. ഇത് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ്. പരസ്യ പ്രതിഷേധം തല്‍ക്കാലം ഇല്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ജില്ലാ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും എതിര്‍പ്പുകള്‍ അറിയിക്കും. അതേസമയം കടുത്ത പോരാട്ടം തന്നെ അടൂരില്‍ ഇതോടെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
ഇതിനിടെ യാക്കോബായ സഭ ബിജെപിയുമായി അടുക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നത് സഭ പരിഗണിക്കുന്നുണ്ട്. സഭാ തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ അനിവാര്യമാണെന്നും, അതുകൊണ്ട് ബിജെപിയെ പിന്തുണയ്ക്കണമെന്നുമാണ് യോഗങ്ങളില്‍ ഒരു വിഭാഗം മുന്നോട്ട് വെച്ച നിര്‍ദേശം.
ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം












Click it and Unblock the Notifications