കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് അധികാരം നേടാം, അതിന് ഈ പത്ത് കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടെടുപ്പ് നടന്നതോടെ കൂട്ടിയും കിഴിച്ചും നോക്കുകയാണ് മുന്നണികള്‍. എന്നാല്‍ കാര്യങ്ങള്‍ ആര്‍ക്കും എളുപ്പമല്ല. കോണ്‍ഗ്രസ് നേട്ടമാകേണ്ടതും മറികടക്കേണ്ടതുമായ കാര്യങ്ങല്‍ ഈ തിരഞ്ഞെടുപ്പില്‍. പരിശോധിക്കേണ്ട കാര്യങ്ങളുമാണ് അവ. മുന്നില്‍ നില്‍ക്കുന്ന കൊവിഡ് പ്രതിരോധമാണ്. തുടക്കത്തില്‍ തന്നെ രോഗവ്യാപനം അടക്കം തടഞ്ഞതും ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഇടപെടലുമെല്ലാം ലോക ശ്രദ്ധ നേടിയിരുന്നു. ഇതാണ് കോണ്‍ഗ്രസിന് മറികടക്കേണ്ടത്. ഇപ്പോള്‍ കൊവിഡ് പ്രതിരോധം പാളിയെന്നും, രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന് നേട്ടമായേക്കാം.

1

ക്ഷേമ പദ്ധതികളാണ് മറ്റൊരു കാര്യം. ഇത് സിപിഎമ്മിന് മുന്‍തൂക്കമുള്ള കാര്യമാണ്. കൊവിഡ് കാലത്തെ കിറ്റ് വന്‍ ഹിറ്റായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ തന്നെയുള്ള കാര്യമാണ്. ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിടിച്ച തുക ഏപ്രില്‍ മുതല്‍ തിരിച്ചുകൊടുക്കാനും തുടങ്ങി. ഇതുവഴി കിട്ടുന്ന ഒരു വോട്ടും എല്‍ഡിഎഫിന് നഷ്ടമാകാന്‍ യാതൊരു സാധ്യതയില്ല. ഇത് എങ്ങനെ ബാധിക്കുമെന്ന് കോണ്‍ഗ്രസിന് ഇപ്പോഴും വ്യക്തമല്ല. വലിയൊരു തരംഗമുണ്ടായാല്‍ അതോടെ തന്നെ കോണ്‍ഗ്രസ് തകരും. തദ്ദേശത്തില്‍ 101 നിയമസഭാ സീറ്റുകളില്‍ ഇടതുപക്ഷം മുന്നിലാണ്. വിവാദങ്ങളുടെ കാലത്താണ് ഇത്രയും വലിയ വിജയം ഇടതുപക്ഷം നേടിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലമാണെങ്കില്‍ 123 നിയമസഭാ സീറ്റുകളില്‍ യുഡിഎഫാണ് മുന്നില്‍. കിഫ്ബിയും വിവാദങ്ങളുമാണ് കോണ്‍ഗ്രസ് തിരിച്ചുവരാനുമായി ലക്ഷ്യമിടുന്നത്. 50000 കോടിയുടെ അടിസ്ഥാന സൗകര്യം കിഫ്ബി വഴി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ 20000 കോടിയുടെ പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. കടം വാങ്ങിയാണ് പദ്ധതികള്‍ നടപ്പാക്കിയതെന്ന് പ്രതിപക്ഷം പറയുന്നു. പക്ഷേ മികച്ച റോഡുകളും സ്‌കുളുകളും വന്നത് എല്‍ഡിഎഫിന്റെ മികവാണ്. അത് പ്രത്യക്ഷത്തില്‍ പ്രകടമാണ്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസ്, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ എന്നിവയാണ് യുഡിഎഫ് തിരിച്ചുവരവിന് പ്രതീക്ഷിക്കുന്നത്. പക്ഷേ പ്രത്യക്ഷത്തില്‍ ഇതൊക്കെ അധികാരം ഇളക്കാന്‍ മാത്രം പോന്ന അഴിമതിയായി ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല.

ശബരിമല വിവാദം, പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം, എന്നിവയും കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. പക്ഷേ പിണറായി വിജയന്‍ ഫാക്ടര്‍ വലിയൊരു ഘടകമാണ്. അദ്ദേഹം കരുത്തനായ നേതാവാണെന്ന് നല്ലൊരു ശതമാനം നേതാക്കളും കരുതുന്നുണ്ട്. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ ഇമേജിനെ മറികടക്കുന്ന നേതാക്കളില്ല എന്ന തോന്നലും ജനങ്ങള്‍ക്കിടയിലുണ്ട്. അതാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പോലെ പൊതുസ്വീകാര്യനായ നേതാക്കളെ കൂടുതലായി ആശ്രയിക്കുന്നത്. പിണറായി-രാഹുല്‍ പോരാട്ടമാക്കി തിരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമിച്ചതും ഈ ഭയം കൊണ്ടാണ്. ജോസ് കെ മാണി വന്നത് ഇടതുപക്ഷം ചെറിയ വോട്ടിന് പിന്നില്‍ നില്‍ക്കുന്ന പലയിടത്തും വലിയ ഫാക്ടറായി മാറുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വീഴ്ച്ച അവിടെയാണ് സംഭവിക്കുക.

English summary
kerala assembly election 2021: congress expecting a big change in verdict against ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X