Get Updates
Get notified of breaking news, exclusive insights, and must-see stories!

14 ഇടത്ത് 69 ഉറപ്പിച്ച് കോണ്‍ഗ്രസ്? കോതമംഗലവും മൂവാറ്റുപുഴയും പിടിക്കും, കൂടെ പോരുക ഈ സീറ്റുകള്‍

തിരുവനന്തപുരം: കേരളത്തില്‍ അധികാരം പിടിക്കാമെന്ന ഉറപ്പില്‍ കോണ്‍ഗ്രസ്. നിലവില്‍ 69 സീറ്റുകളിലാണ് അവര്‍ ഉറപ്പായും ജയിക്കുമെന്ന് പറയുന്നത്. ജില്ല തിരിച്ചുള്ള കണക്കുകളിലും കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നു. കോഴിക്കോട്ടും, കണ്ണൂരും ഇത്തവണ വന്‍ നേട്ടം തന്നെ സ്വന്തമാക്കുമെന്ന് കോണ്‍ഗ്രസ് സൂചനകള്‍ നല്‍കി. എറണാകുളത്തും തൃശുരം ഇടതിന്റെ കൈവശമുള്ള സീറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് ഉറപ്പ്. അതേസമയം സിപിഎമ്മിന് ആശങ്കകള്‍ നിലനില്‍ക്കുന്ന സീറ്റുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് പറയുന്നത്.

ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

മലബാറില്‍ മുന്നോട്ട്

മലബാറില്‍ മുന്നോട്ട്

മലബാറില്‍ ഇത്തവണ മുന്നോട്ടെന്നാണ് കോണ്‍ഗ്രസിന്റെ ഉറപ്പ്. കാസര്‍കോട് രണ്ട് സീറ്റിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കാസര്‍കോട്, മഞ്ചേശ്വരം സീറ്റുകള്‍ യുഡിഎഫ് ഉറപ്പിക്കുന്നു. ഉദുമയില്‍ സിപിഎമ്മിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കും. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും പതിവില്ലാത്ത വിധം കടുത്ത മത്സരമാണ് യുഡിഎഫ് നടത്തിയത്. മണ്ഡലം പിടിക്കാന്‍ ചെറിയ സാധ്യത മാത്രമാണ് പക്ഷേ ഉള്ളത്. അതേസമയം ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട് സീറ്റുകള്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. കണ്ണൂരിലും കൂത്തുപറമ്പിലും അട്ടിമറിയുണ്ടാവുമെന്ന് സൂചനകള്‍ വെച്ച് കോണ്‍ഗ്രസ് പറയുന്നു.

ഈ സീറ്റുകള്‍ കൈവിടില്ല

ഈ സീറ്റുകള്‍ കൈവിടില്ല

പയ്യന്നൂര്‍, തളിപ്പമ്പ്, കല്യാശ്ശേരി, ധര്‍മടം, മട്ടന്നൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ യുഡിഎഫിന് സാധ്യതയില്ല. അതേസമയം അഴീക്കോട്ട് ഒരു അട്ടിമറിക്കുള്ള സാധ്യത ലീഗും പ്രതീക്ഷിക്കുന്നുണ്ട്. ധര്‍മടത്ത് ബിജെപി രണ്ടാം സ്ഥാനത്തേ് വരുമെന്നാണ് കോണ്‍ഗ്രസ് ഭയം. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നത് കാര്യങ്ങളെ ഒന്നാകെ മാറ്റി. മൂന്ന് സീറ്റും തൂത്തുവാരുമെന്ന് ഉറപ്പ്. കല്‍പ്പറ്റിയിലും മാനന്തവാടിയിലും ഒരടി മുന്നിലാണ്. രാഹുല്‍ ഗാന്ധി മാത്രമാണ് ഇവിടെ ചര്‍ച്ചയായത്. സുല്‍ത്താന്‍ ബത്തേരിയില്‍ അവസാന ലാപ്പില്‍ ഓടിക്കേറി ഉറപ്പിക്കാനും സാധിച്ചിട്ടുണ്ട്. 63754 വോട്ടിലാണ് കല്‍പ്പറ്റയില്‍ ടി സിദ്ദീഖിന്റെ പ്രതീക്ഷ. ഇത് രാഹുല്‍ ലോക്‌സഭയില്‍ നേടിയതാണ്.

കോഴിക്കോട്ട് ചിരി മാത്രം

കോഴിക്കോട്ട് ചിരി മാത്രം

കോഴിക്കോട് കഴിഞ്ഞ തവണ ഒരു സീറ്റും കോണ്‍ഗ്രസിന് കിട്ടിയിട്ടില്ല. ഇത്തവണ ചിരി തെളിയും. ഏഴ് സീറ്റ് വരെയാണ് യുഡിഎഫ് സ്വപ്‌നം കാണുന്നത്. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, എന്നിവ യുഡിഎഫ് ഉറപ്പിക്കുന്നു. കോഴിക്കോട് നോര്‍ത്തും കൊയിലാണ്ടിയുമാണ് നേടാന്‍ ഉറപ്പുള്ള സീറ്റുകളെന്ന് കോണ്‍ഗ്രസ് പറയുന്നു. കെഎം അഭിജിത്ത് കോഴിക്കോട് വളരെ മുന്നിലാണ്. കുറ്റ്യാടി, കുന്ദമംഗലം, നാദാപുരം, തിരുവമ്പാടി, സീറ്റുകളും കൂടെ പോരുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

മലപ്പുറത്ത് വെല്ലുവിളിയില്ല

മലപ്പുറത്ത് വെല്ലുവിളിയില്ല

മലപ്പുറത്ത് പതിനൊന്ന് സീറ്റുകള്‍ യുഡിഎഫ് തന്നെ നിലനിര്‍ത്തും. മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, കോട്ടയ്ക്കല്‍, മങ്കട, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, തിരൂര്‍, വണ്ടൂര്‍ സീറ്റുകള്‍ യുഡിഎഫ് നേടും. പൊന്നാനിയിലു തവനൂര്‍ മത്സരം നടക്കുന്നുണ്ടെങ്കിലും മുന്‍തൂക്കം ഇടതിനാണ്. നിലമ്പൂര്‍, താനൂര്‍, പെരിന്തല്‍മണ്ണ എന്നിവയിലാണ് ത്രില്ലര്‍ പോര് നടക്കുന്നത്. അതേസമയം തിരൂരങ്ങാടി ലീഗില്‍ നിന്ന് പിടിച്ചെടുക്കാനുള്ള എല്ലാ സാധ്യതയും നിലവില്‍ ഇടതുപക്ഷത്തിനുണ്ട്. ചെറിയ അട്ടിമറിക്ക് ജില്ലയില്‍ സാധ്യതയുണ്ട്. പക്ഷേ ഇവിടെ യുഡിഎഫ് നില ഭദ്രമാണ്.

പാലക്കാട് ഇടതിന് ഇടിവ്

പാലക്കാട് ഇടതിന് ഇടിവ്

പാലക്കാട് മുന്‍തൂക്കമുണ്ടെങ്കിലും ഇടതില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുക്കും. അഞ്ച് സീറ്റുകളിലാണ് യുഡിഎഫ് പ്രതീക്ഷ. തൃത്താലയില്‍ ചെറിയ വോട്ടുകള്‍ക്ക് ജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഷാഫി പറമ്പിലും വെല്ലുവിളി നേരിടുന്നുണ്ട്. കാലുവാരല്‍ ഉണ്ടായില്ലെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കും. പട്ടാമ്പി, ഒറ്റപ്പാലം, ചിറ്റൂര്‍, നെന്മാറ എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പട്ടാമ്പി പക്ഷേ കൈവിടില്ലെന്നാണ് സൂചന. ഇത് നാലും ഇടതിന്റെ സിറ്റിംഗ് സീറ്റുകളാണ്.

തൃശൂരില്‍ ഉറപ്പ്

തൃശൂരില്‍ ഉറപ്പ്

തൃശൂരില്‍ കുതിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. തൃശൂര്‍, ഗുരുവായൂര്‍, ചാലക്കുടി സീറ്റുകള്‍ യുഡിഎഫ് ഉറപ്പിക്കുന്നു. ആറിടത്ത് ടൈറ്റ് പോരാട്ടമാണ്. വടക്കാഞ്ചേരിയിലാണ് മത്സരം ആര്‍ക്കും മനസ്സിലാവാത്ത രീതിയിലുള്ളത്. ആര് വേണമെങ്കിലും ഈ സീറ്റ് പിടിക്കാം. ഇരിങ്ങാലക്കുടയിലും തുല്യമാണ് പോരാട്ടം. എറണാകുളത്ത് പതിനൊന്ന് സീറ്റാണ് യുഡിഎഫ് ഉറപ്പിക്കുന്നത്. രണ്ട് സീറ്റ് കൂടുതല്‍ നേടുമെന്ന് പറയുന്നു. കോതമംഗലവും മൂവാറ്റുപുഴയും ഇത്തവണ പിടിച്ചെടുക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്.

ഇടുക്കി മുതല്‍ ആലപ്പുഴ വരെ

ഇടുക്കി മുതല്‍ ആലപ്പുഴ വരെ

ഇടുക്കിയില്‍ പീരുമേടും തൊടുപുഴയും യുഡിഎഫ് ഉറപ്പിക്കുന്നു. ഉടുമ്പന്‍ ചോലയില്‍ എംഎം മണിയെ ഇഎം അഗസ്തി ശരിക്കും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേത്തില്‍ കുറവായിരിക്കും ഭൂരിപക്ഷം. ഇടുക്കിയില്‍ റോഷി അഗസ്റ്റിന് പ്രതീക്ഷ വെക്കാമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. ദേവികുളത്തും യുഡിഎഫിന് മുന്‍തൂക്കമുണ്ട്. ആലപ്പുഴയില്‍ ഹരിപ്പാടും കുട്ടനാടും ഇത്തവണ യുഡിഎഫ് പിടിക്കും. കായംകുളവും അരൂരും ത്രില്ലറിലാണ്. പടിഞ്ഞാറന്‍ തീരദേശ മേഖലകളിലെല്ലാം യുഡിഎഫ് അനുകൂല തരംഗമാണ്. കായംകളം, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ അനുകൂല മാറ്റമുണ്ട്.

കോട്ടയത്ത് ത്രില്ലര്‍

കോട്ടയത്ത് ത്രില്ലര്‍

കോട്ടയത്ത് അഞ്ചിടത്തും ഒരുപോലെ രണ്ട് പേരും പ്രതീക്ഷ വെക്കുന്നു. പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ, ചങ്ങനാശ്ശേരി എന്നീ സീറ്റുകളില്‍ യുഡിഎഫ് ജയം ഉറപ്പിക്കുന്നു. തരംഗമുണ്ടായാല്‍ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കൂടെ പോരുമെന്ന് കോണ്‍ഗ്രസ് പറയുന്നു. പത്തനംതിട്ടയില്‍ കോന്നി, റാന്നി, ആറന്മുള സീറ്റുകളില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. അടൂരില്‍ അട്ടിമറിയും പ്രതീക്ഷിക്കുന്നുണ്ട്. കോന്നയില്‍ കടുകട്ടി പോരാട്ടമാണ് നടക്കുന്നത്. കൊല്ലത്ത് ഇത്തവണ ആറ് സീറ്റിലാണ് യുഡിഎഫ് പ്രതീക്ഷ വെക്കുന്നത്. കരുനാഗപള്ളി, ചവറ, കുണ്ടറ, കൊല്ലം, പത്തനാപുരം, കുന്നത്തൂര്‍ സീറ്റുകളിലാണ് ഉറച്ച വോട്ടുകള്‍ കിട്ടിയെന്ന് പ്രതീക്ഷിക്കുന്നത്. ഇരവിപുരം, ചടയമംഗലം, കൊട്ടാരക്കര എന്നിവിടങ്ങളിലും മാറ്റം വരാം.

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam
    തിരുവനന്തപുരത്ത് കടുപ്പം

    തിരുവനന്തപുരത്ത് കടുപ്പം

    തിരുവനന്തപുരം എല്ലാസീറ്റിലും മത്സരം കടുപ്പമാണ്. നേമം, കഴക്കൂട്ടം, കാട്ടാക്കട്ട പ്രവചനം സാധ്യമല്ലാത്ത ഇടമാണ്. നേമത്ത് പക്ഷേ മുരളീധരന്‍ ചെറിയ മുന്‍തൂക്കമുണ്ട്. കോവളം, അരുവിക്കര, തിരുവനന്തപുരം, പാറശ്ശാല, നെയ്യാറ്റിന്‍കര, നെടുമങ്ങാട് സീറ്റുകള്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നു. വാമനപുരവും വര്‍ക്കലയും അട്ടിമറിയുണ്ടായേക്കും. ഇങ്ങനെ 69 സീറ്റുകളിലായിട്ടാണ് യുഡിഎഫ് പ്രതീക്ഷ. 75 മുതല്‍ 80 സീറ്റ് വരെ അവര്‍ ജയം പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് 40 സീറ്റിനും 50 സീറ്റിനും ഇടയില്‍ പ്രതീക്ഷിക്കുന്നു. മുസ്ലീം ലീഗ് 20 സീറ്റ് വരെയും നേടും. മറ്റുള്ളവര്‍ പരമാവധി പത്ത് സീറ്റെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

    സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+