Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിപ്പാട് സീറ്റിൽ പാർട്ടി പരിഗണിച്ച സിപിഐ നേതാവ് കുട്ടനാട്ടിൽ എൻഡിഎ സ്ഥാനാർഥി

ഇത്തവണ കുട്ടനാട് മണ്ഡലത്തിൽ നിന്നും എൻഡിഎയ്ക്ക് വേണ്ടി ജനവിധി തേടുന്നതും തമ്പിയായിരിക്കും

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഉടലെടുത്ത പ്രതിഷേധങ്ങളും വിമത നീക്കങ്ങളും കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ സിപിഐയ്ക്ക് തിരിച്ചടിയായി സിപിഐ നേതാവിന്റെ കൂടുമാറ്റം. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയാണ് പാർട്ടിയിൽ നിന്നും രാജിവച്ച് ബിഡിജെഎസിലെത്തിയത്. ഇത്തവണ കുട്ടനാട് മണ്ഡലത്തിൽ നിന്നും എൻഡിഎയ്ക്ക് വേണ്ടി ജനവിധി തേടുന്നതും തമ്പിയായിരിക്കും.

Thampi

ഇടതുമുന്നണിയിൽ സിപിഐ മത്സരിക്കുന്ന ഹരിപ്പാട് സീറ്റിൽ തമ്പി മേട്ടുതറയും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാലിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മത്സരിക്കാൻ പാർട്ടി നിയോഗിച്ചത്.

പാർട്ടിയിലെ ചില നേതാക്കൾ കഴിഞ്ഞ കുറെ നാളുകളായി വെട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് തമ്പി മേട്ടുതറ പറഞ്ഞു. സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച പരാതി ചർച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറിയില്ലെന്നും രാജി കത്തിൽ അദ്ദേഹം വ്യക്തമാക്കി. സിപിഐ നേതാവായ എൻ സുകുമാരപിള്ള സ്നേഹത്തോടെ ചേർത്ത് നിർത്തി പള്ളയ്ക്ക് കുത്തുന്നയാളാണെന്നും രാജിക്കത്തിൽ ആരോപിക്കുന്നു.

ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് തമ്പി മേട്ടുതറ ഉയർത്തിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏകാധിപതിയാണെന്നും സി പി എമ്മിന്റെ ബി ടീമായി സി പി ഐ മാറിയിരിക്കുകയാണെന്നും രാജി കത്തിൽ അദ്ദേഹം ആരോപിക്കുന്നു. സിപിഐ നേതാവായ അന്തരിച്ച മേട്ടുതറ നാരായണന്റെ മകനാണ് തമ്പി മേട്ടുതറ.

അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    assembly election 2021 pre survey prediction from Media one predicts LDF to win the election

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+