കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഉറപ്പിച്ചു, 85 സീറ്റ് വരെ കിട്ടും കേന്ദ്ര നേതൃത്വത്തിന് തികഞ്ഞ വിശ്വാസം, തരംഗമുണ്ടായാല്‍ 100

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ സിപിഎം ക്യാമ്പ് ആത്മവിശ്വാസത്തില്‍. തുടര്‍ ഭരണം പിടിക്കുമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ് പറയുന്നത്. അതിനുള്ള കാര്യങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്നതെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ 85 സീറ്റുകള്‍ വരെ ഇടതുപക്ഷം നേടുമെന്നാണ് വിലയിരുത്തല്‍. കേരള ഘടകവും ഇതേ കണക്കിലാണ് വിശ്വസിക്കുന്നത്. കേരളത്തില്‍ ഇനി ഇടത് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം നൂറ് കടക്കുമെന്നാണ് ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റ് ഇടത് പാര്‍ട്ടികളിലും സമാന വികാരമാണ് ഉള്ളത്.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

1

പോളിംഗ് ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാ മണ്ഡലങ്ങളിലും ഉറച്ച വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇടതുക്യാമ്പ് പറയുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശത്തില്‍ പണി കിട്ടുമോ എന്ന പേടി സിപിഎമ്മിനുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ 75 സീറ്റ് വരെയാണ് അവകാശപ്പെടുന്നത്. പല മണ്ഡലങ്ങളിലും വോട്ടിംഗ് ഏറിയും കുറഞ്ഞും വന്നത് പ്രവചനങ്ങളെ അപ്രസക്തമാക്കുന്നതാണ്. മുഖ്യമന്ത്രി തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ടോക്കിംഗ് പോയിന്റ് എന്ന് സിപിഎം കരുതുന്നു. മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ക്കെല്ലാം വലിയ ആള്‍ക്കൂട്ടമെത്തി എന്നത് ഭരണവിരുദ്ധവികാരം സര്‍ക്കാരിനെതിരെ ഇല്ല എന്നതിന്റെ സൂചനയാണെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു.

ഇടതുപക്ഷം മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ക്ക് അടക്കം നല്ല രീതിയില്‍ ആളെ കൂട്ടിയെന്ന് ദേശീയ നേതൃത്വം കരുതുന്നു. ഭരണവിരുദ്ധ വികാരം ഉണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും, ജനക്കൂട്ടം വലിയ തോതില്‍ വന്നതോടെ പരാജയപ്പെട്ടെന്നും സിപിഎമ്മിന് വിലയിരുത്തലുണ്ട്. അതേസമയം കേരളത്തിലെ തിരഞ്ഞെടുപ്പ് സിപിഎമ്മിന് വളരെ പ്രധാനപ്പെട്ടതാണ്. സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇത് നഷ്ടമായാല്‍ സിപിഎം ഭരണത്തില്‍ എവിടെയും ഇല്ലാത്ത അവസ്ഥയുണ്ടാവും. ബംഗാളില്‍ ഇത്തവണ മുന്നേറ്റം സാധ്യമാണെന്ന് സിപിഎം കരുതുന്നില്ല. ഭരണം പിടിക്കുക വിദൂര സ്വപ്‌നമാണ്.

സാധാരണ കുറഞ്ഞ വോട്ടിംഗ് എല്‍ഡിഎഫിന് അനുകൂലമാവുകയാണ് പതിവ്. അതാണ് ഇത്തവണയും സിപിഎം പ്രതീക്ഷിക്കാന്‍ കാരണം. അവസാന മണിക്കൂറുകളില്‍ കൂട്ടത്തോടെ എത്താറുള്ളത് കോണ്‍ഗ്രസ്-യുഡിഎഫ് വോട്ടുകളാണ്. ഈ വോട്ടുകള്‍ ഇത്തവണ അങ്ങനെ ബൂത്തുകളിലെത്തിയില്ല എന്നാണ് വ്യക്തമാകുന്നത്. അതാണ് ഇടതുപക്ഷം ഭൂരിപക്ഷം ഉറപ്പിക്കാനുള്ള കാരണം. വികസനം ക്ഷേമ പ്രവര്‍ത്തനവും മുന്‍നിര്‍ത്തിയായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം. ഇത് കൃത്യമായി ജനങ്ങളിലേക്ക് എത്തിയെന്നാണ് വിലയിരുത്തല്‍. മറ്റ് വിഷയങ്ങളൊന്നുമില്ലാത്തത് കൊണ്ടാണ് ശബരിമല വിഷയം യുഡിഎഫ് ശക്തമയാി ഉയര്‍ത്തിയത്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
എന്തും ചെയ്യാൻ മടിക്കില്ല പിണറായി | Oneindia Malayalam

English summary
kerala assembly election 2021: cpm expect to win 85 seats hopes central committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X