കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷത്തിന് നെഞ്ചിടിപ്പ് നാലിടത്ത്, നിലമ്പൂരും തൃപ്പൂണിത്തുറയും കോണ്‍ഗ്രസ് കളിച്ചത് ആ തന്ത്രം

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം ചില അപ്രതീക്ഷിത മണ്ഡലങ്ങളില്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍. കോണ്‍ഗ്രസ് ചില നിര്‍ണായകമായ നീക്കങ്ങള്‍ നടത്തിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. വോട്ടുമറിക്കല്‍ ശക്തമായി നടന്ന സാഹചര്യത്തില്‍ ചില ഇടങ്ങലില്‍ മത്സരം ടൈറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്. നിലമ്പൂരും തൃപ്പൂണിത്തുറയും അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപിയുമായി വലിയ ഒത്തുകളി നടന്നുവെന്നാണ് സിപിഎമ്മിന് ലഭിച്ചിരിക്കുന്ന വിവരം. കോണ്‍ഗ്രസില്‍ നിന്നും അത്തരത്തിലുള്ള സൂചനകളാണ് ലഭിക്കുന്നത്.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

തോല്‍പ്പിക്കാന്‍ നീക്കം

തോല്‍പ്പിക്കാന്‍ നീക്കം

സിപിഎമ്മിനെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ് ആസൂത്രിത നീക്കം നടത്തിയെന്നാണ് വിലയിരുത്തല്‍. ബിജെപി വോട്ടുകള്‍ കിട്ടുന്നതിനായി നീക്കുപോക്കുണ്ടാക്കിയെന്നാണ് വിവരം. പട്ടിക വര്‍ഗ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടാക്കി മാറ്റാനാണ് മറ്റൊരു ശ്രമം നടന്നത്. എന്നാല്‍ ഇത് സംസ്ഥാന വ്യാപകമായി നടന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പലതും കോണ്‍ഗ്രസിന് ബിജെപി വോട്ടുമറിച്ച കാര്യമാണ് പുറത്തുവരുന്നത്. തല്‍ക്കാലം വിജയത്തെ തകര്‍ക്കുന്ന രീതിയിലേക്ക് ഇത് മാറിയിട്ടില്ലെന്നാണ് വിലയിരുത്തല്‍.

സ്വരാജിനെ വീഴ്ത്താന്‍ ഡീല്‍

സ്വരാജിനെ വീഴ്ത്താന്‍ ഡീല്‍

എം സ്വരാജിനെ വീഴ്ത്തുക എന്നത് ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ വേണ്ട കാര്യമാണ്. അതിനായി തൃപ്പൂണിത്തുറയില്‍ ഡീല്‍ നടന്നുവെന്നാണ് സിപിഎം കണ്ടെത്തല്‍. കെ ബാബു ഇത്തവണ നല്ല പ്രചാരണമാണ് നടത്തിയത്. പക്ഷേ സ്വരാജിന്റെ വ്യക്തിപ്രഭാവത്തെ വെല്ലാന്‍ പേന്ന കരുത്ത് ബാബുവിനില്ല. അതുകൊണ്ടാണ് ബിജെപിയുടെ സഹായം തേടിയതന്നാണ് സൂചന. തനിക്ക് ബിജെപിയുടെ വോട്ടുകളും കിട്ടുമെന്ന് നേരത്തെ തന്നെ കെ ബാബു പറഞ്ഞിരുന്നു. തൃപ്പൂണിത്തുറയിലെ മത്സരം അതുകൊണ്ട് തന്നെ പ്രവചനാതീതമാണ്.

നിലമ്പൂരിലും അട്ടിമറി?

നിലമ്പൂരിലും അട്ടിമറി?

നിലമ്പൂരിലും വോട്ട് കച്ചവടം ന്നുവെന്നാണ് സിപിഎമ്മിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. പ്രാദേശിക നേതൃത്വം തന്നെ ബിജെപി വോട്ടുകള്‍ കിട്ടാന്‍ ഇടപെട്ടുവെന്നാണ് വിവരം. അത് കോണ്‍ഗ്രസ് ബോധപൂര്‍വമെടുത്ത തീരുമാനമാണ്. നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് രണ്ട് തവണ ബിജെപി നേതാവിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയെന്ന് നേരത്തെ പിവി അന്‍വറും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തും ഇക്കാര്യം സൂചിപ്പിക്കുന്നു. ബിജെപി വോട്ട് മാത്രമല്ല എസ്ഡിപിഐ-വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ഡീല്‍ നടന്നുവെന്നാണ് ഷൗക്കത്ത് നല്‍കുന്ന സൂചന.

മഞ്ചേശ്വരം സ്‌ട്രോംഗല്ല

മഞ്ചേശ്വരം സ്‌ട്രോംഗല്ല

മഞ്ചേശ്വരത്ത് വോട്ടുകള്‍ വര്‍ഗീയമായി വിഭജിച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍. ഇവിടെ ഇടതുപക്ഷത്തിന് വലിയ സ്വാധീനമില്ല. പക്ഷേ മുസ്ലീം ലീഗും ബിജെപിയുമാണ് ഇവിടെ നേരിട്ട് ഏറ്റുമുട്ടിയത്. ഇവര്‍ രാഷ്ട്രീയ പോരാട്ടമല്ല നടത്തിയത്. പകരം മതപരമായ രീതിയിലേക്ക് വോട്ടുകള്‍ ഭിന്നിക്കാനാണ് ശ്രമിച്ചതെന്നാണ് സിപിഎം സൂചിപ്പിക്കുന്നത്. മുസ്ലീം വോട്ടുകള്‍ ലീഗിനും ഹിന്ദു വോട്ടുകള്‍ ബിജെപിക്കും എന്ന രീതിയില്‍ ഭിന്നിപ്പിക്കപ്പെട്ടെന്നും, ഇത് മതേതര വോട്ടുകള്‍ക്ക് ഭീഷണിയായെന്നും ഇടതുപക്ഷം കരുതുന്നു.

നെന്മാറ കൈവിടുമോ?

നെന്മാറ കൈവിടുമോ?

നെന്മാറ സിപിഎം ഉറപ്പിച്ച മണ്ഡലമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല ഇവിടെ. ഭൂരിപക്ഷം ഇടിയുമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം നല്‍കിയിരിക്കുന്ന വിവരം. കോണ്‍ഗ്രസ് പണമിറക്കി വോട്ടുകച്ചവടം നടത്തിയെന്നാണ് ഇവിടെ ഇടതുസ്ഥാനാര്‍ത്ഥി കെ ബാബു തന്നെ പറഞ്ഞിരിക്കുന്നത്. അടൂരില്‍ പട്ടികവിഭാഗം-ബിജെപി വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് രഹസ്യനീക്കം തന്നെ നടത്തിയിട്ടുണ്ട്. പട്ടികജാതി കോളനികളില്‍ ജാതിവികാരം ഇളക്കിവിട്ടെന്നാണ് സിപിഎം പറയുന്നത്. ഇടതിന് എതിരായി ഈ നീക്കത്തെ മാറ്റാന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന തന്ത്രമാണിതെന്നും സിപിഎം വ്യക്തമാക്കുന്നു.

ആരാധകരെ ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി വിരണിക ഷെട്ടി; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: cpm says bjp congress deal in 4 constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X