കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് പോരിന് സിപിഎം, തിരുവനന്തപുരത്ത് കോടിയേരിയും കൊല്ലത്ത് ബേബിയുമെത്തും, ആക്ഷന്‍ പ്ലാന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തുടര്‍ ഭരണത്തിന് വന്‍ മാസ്റ്റര്‍ പ്ലാനുമായി സിപിഎം. ശക്തി കേന്ദ്രങ്ങളും ജയിക്കാവുന്ന കേന്ദ്രങ്ങളിലും ഏറ്റവും ശക്തരായ നേതാക്കള്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിരിക്കുകയാണ്. പിഴവില്ലാത്ത പ്രവര്‍ത്തനത്തിലൂടെ സൈലന്റായി പ്രതിപക്ഷത്തെ പൊളിക്കാനാണ് നീക്കം. അതിനായി കോടിയേരി ബാലകൃഷ്ണനും എംഎ ബേബി അടക്കമുള്ളവരുടെ വലിയൊരു നിര തന്നെയുണ്ട്. പിണറായി വിജയനാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും സ്റ്റാര്‍ ക്യാമ്പയിനര്‍.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

ഭരണത്തുടര്‍ച്ചയ്ക്ക് ആക്ഷന്‍ പ്ലാന്‍

ഭരണത്തുടര്‍ച്ചയ്ക്ക് ആക്ഷന്‍ പ്ലാന്‍

പിഴവില്ലാത്ത പ്രവര്‍ത്തനവും പരമാവധി വോട്ടുനേടാനുള്ള പ്രചാരണവും നടത്താനുള്ള ആക്ഷന്‍ പ്ലാനാണ് സിപിഎം തയ്യാറാക്കിയത്. പാലായിലെ ജയമാണ് ഇതിന് മോഡലായി എടുക്കുന്നത്. മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് മുഖ്യമന്ത്രി നേരിട്ടിറങ്ങി നടത്തിയ പ്രചാരണം യുഡിഎഫിനെയും കേരളാ കോണ്‍ഗ്രസിനെയും തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതുപോലെ ഇത്തവണ ഓരോ ജില്ലകള്‍ക്കും മണ്ഡലങ്ങള്‍ക്കും നേതാക്കള്‍ക്ക് ചുമതല നല്‍കി.

കോടിയേരി തലസ്ഥാനത്ത്

കോടിയേരി തലസ്ഥാനത്ത്

പിബി അംഗങ്ങളുടെ നിരീക്ഷണവും ഇതോടൊപ്പമുണ്ടാവും. മുഖ്യമന്ത്രിക്ക് പുറമേ ആറ് പിബി അംഗങ്ങളും എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങും. കോടിയേരി ബാലകൃഷ്ണനെ തലസ്ഥാനത്താണ് നിയോഗിച്ചിരിക്കുന്നത്. തലസ്ഥാനം പിടിച്ചാല്‍ സംസ്ഥാന ഭരണം നേടാനാവുമെന്നാണ് കേരളത്തിലെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. കോടിയേരിയെ തന്നെ അവിടെ നിയോഗിച്ചത് അതുകൊണ്ടാണ്. ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ സിപിഎം നേടും.

മുരളിക്ക് എളുപ്പമല്ല

മുരളിക്ക് എളുപ്പമല്ല

മുരളീധരന്‍ നേമത്ത് എളുപ്പത്തില്‍ ജയിച്ച് കയറാമെന്ന് കരുതിയാല്‍ തെറ്റി. നേമത്തിന് സിപിഎമ്മും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ പോലെ കൊട്ടിഘോഷിക്കുന്നില്ല. നേമത്ത് ബിജെപിയെ നിലംതൊടാതെ പരാജയപ്പെടുത്താനാണ് ആക്ഷന്‍ പ്ലാന്‍. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ജില്ലയുടെ ചുമതല. പക്ഷേ തിരുവനന്തപുരത്തെ ഓരോ മണ്ഡലവും കോടിയേരിയുടെ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മറ്റിടത്ത് കോടിയേരി ഉണ്ടാവില്ല.

കൊല്ലത്ത് ബേബി

കൊല്ലത്ത് ബേബി

കൊല്ലത്ത് സിപിഎം ഈസി ജയമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അതുകൊണ്ട് പ്രചാരണത്തില്‍ കുറവില്ല. 19 മുതല്‍ നേതാക്കളുടെ പ്രചാരണം തുടങ്ങും. എംഎ ബേബിക്കാണ് ചുമതല. എസ് രാമചന്ദ്രന്‍ പിള്ള ആലപ്പുഴ ജില്ലയുടെ ചുമതലയും നോക്കും. കൊല്ലത്തെ ഒരു സീറ്റും ഇത്തവണയും കൈവിടരുതെന്നാണ് നിര്‍ദേശം. ബേബിയെ തന്നെ നിയോഗിച്ചത്. ആലപ്പുഴയില്‍ തോമസ് ഐസക്കും ജി സുധാകരനും മത്സരിക്കുന്നില്ല. പ്രവര്‍ത്തകര്‍ അതില്‍ അതൃപ്തരാണ്. അവരെ പ്രചാരണത്തിലേക്ക് കൊണ്ടുവന്ന് ജയം ഉറപ്പിക്കലാണ് രാമചന്ദ്രന്‍ പിള്ളയുടെ റോള്‍.

താരപ്രചാരകന്‍ മുഖ്യമന്ത്രി

താരപ്രചാരകന്‍ മുഖ്യമന്ത്രി

പിണറായി വിജയനാണ് ഇത്തവണ സിപിഎമ്മിന്റെ താരപ്രചാരകന്‍. തദ്ദേശത്തില്‍ പിണറായിയുടെ സാന്നിധ്യം കുറവായിരുന്നുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. അതിനുള്ള പരിഹാരമാണ് ഇത്. 17 മുതല്‍ മുഖ്യമന്ത്രി മറ്റ് ജില്ലകളില്‍ പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി എല്ലാ ജില്ലകളിലും സിപിഎമ്മിന്റെ മുഖമായിരിക്കും. തോമസ് ഐസക്, കെകെ ശൈലജ എന്നിവര്‍ മറ്റ് ജില്ലകളിലെ പ്രധാന പ്രചാരകരായിരിക്കും. എല്‍ഡിഎഫ് സര്‍ക്കാരിലെ ജനപ്രിയ മുഖങ്ങളെയാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

യെച്ചൂരി അടക്കം....

യെച്ചൂരി അടക്കം....

കേരളത്തിലേക്ക് സീതാറാം യെച്ചൂരിയും പ്രചാരണത്തിനായി എത്തും. അത് മാത്രമല്ല, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സുഭാഷിണി അലി എന്നീ പിബി അംഗങ്ങളുടെ സ്ഥിര സാന്നിധ്യം കേരളത്തിലുണ്ടാവും. മത്സര രംഗത്തില്ലാത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കാണ് ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നത്. എ വിജയരാഘവന് എറണാകുളം, മലപ്പുറം ജില്ലകളുടെ ചുമതലയാണ് നല്‍കിയത്. കോണ്‍ഗ്രസിന് സമാനമായി കേന്ദ്ര സംഘത്തിനും കേരളത്തില്‍ വലിയ റോള്‍ പ്രചാരണത്തിലുണ്ടാവും.

ഇവര്‍ ഇറങ്ങും

ഇവര്‍ ഇറങ്ങും

സിപിഎം പത്തനംതിട്ട, ഇടുക്കി ജില്ലകളിലര്‍ കുറച്ച് സീറ്റുകളില്‍ മത്സരിക്കുന്നത് കൊണ്ടാണ് ഒരാള്‍ക്കാണ് ചുമതലയുണ്ടാവും. കെജെ തോമസിനാണ് ഈ ജില്ലകളുടെ ചുമതല. ആനത്തലവട്ടത്തിന് കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചുമതലയാണുള്ളത്. ഇത് കോടിയേരി സ്ഥിര സാന്നിധ്യമായി തിരുവനന്തപുരത്ത് ഉള്ളത് കൊണ്ടാണ്. കാസര്‍കോട് പ്രചാരണത്തിന് പി കരുണാകരന്‍ നേതൃത്വം നല്‍കും. ഇപി ജയരാജന്‍ കണ്ണൂരും പികെ ശ്രീമതി വയനാട്ടിലും എളമരം കരീം കോഴിക്കോട്ടും എകെ ബാലന്‍ പാലക്കാട്ടും ബേബി ജോണ്‍ തൃശൂരിലും തോമസ് ഐസക്ക് ആലപ്പുഴയിലും വൈക്കം വിശ്വന്‍ കോട്ടയത്തും പ്രചാരണ ചുമതല വഹിക്കും.

സാരിയിൽ തിളങ്ങി ആത്മിക- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
മഞ്ചേശ്വരത്ത് ബിജെപിക്ക് ജയം ഉറപ്പിക്കാമോ | Oneindia Malayalam

English summary
kerala assembly election 2021: cpm set for a fight in nemom and looking for second term in power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X