കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വിജയങ്ങള്‍ തടഞ്ഞത് സിപിഎം-യുഡിഎഫ് അവിശുദ്ധകൂട്ടുകെട്ട്: പികെ കൃഷ്ണദാസ്

Google Oneindia Malayalam News

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് അവിശുദ്ധകൂട്ടുകെട്ടുണ്ടായെന്ന് എന്‍ഡിഎ കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്. മഞ്ചേശ്വരത്തും പാലക്കാടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുമായി ഉണ്ടാക്കിയ വോട്ട് കച്ചവടത്തെക്കുറിച്ചും നേമത്ത് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണയെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. ബിജെപിക്ക് വിജയസാധ്യതയുള്ള മഞ്ചേശ്വരത്തും പാലക്കാടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വോട്ട് മറിച്ച് കോണ്‍ഗ്രസുമായി വോട്ട് കട്ടവടം നടത്തിയത് പരസ്യമായിരിക്കുകയാണ്.

നേമത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ധാരണയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി
തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎമ്മിനോട് പരസ്യമായി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. മുല്ലപ്പള്ളിയുടെ അഭ്യര്‍ത്ഥന മുഖ്യമന്ത്രി സ്വീകരിച്ചെന്നും അതു വഴി വോട്ട് കച്ചവടം നടന്നു എന്നതിന്റെയും തെളിവാണ് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം. പാലക്കാട് കോണ്‍ഗ്രസുമായുള്ള വോട്ട് കച്ചവടത്തില്‍ എ.കെ. ബാലന്‍ ലീഡറില്‍ നിന്നും ഡീലറായി മാറി.

 bjpa

മെട്രോമാന്‍ ഇ. ശ്രീധരന്‍ ജയിക്കുന്നതിനേക്കാള്‍ സന്തോഷം യുഡിഎഫ് നേതാവ് ഷാഫിപറമ്പില്‍ ജയിക്കുന്നതാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ എ.കെ. ബാലന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്ത് ഡീലാണ് കോണ്‍ഗ്രസുമായി നടത്തിയതെന്ന് എ.കെ. ബാലന്‍ വ്യക്തമാക്കണം. സിപിഎമ്മിനെ ജയിപ്പിക്കാനാണ് കെ. മുരളീധരന്‍ നേമത്ത് മത്സരിച്ചത്. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കണമെന്ന പിണറായി വിജയന്റെ അജണ്ട പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയാണ് നേമത്ത് മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തും പാലക്കാടും 2016ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് എല്‍ഡിഎഫിന് ഇക്കുറി ലഭിച്ചിട്ടില്ല. മഞ്ചേശ്വരത്ത് 2196 വോട്ടും പാലക്കാട് 2242 വോട്ടും എല്‍ഡിഎഫിന് കുറഞ്ഞു. കാസര്‍ക്കോടുള്ള അഞ്ച് നിയോജക മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്ത് മാത്രമാണ് എല്‍ഡിഎഫിന് വോട്ട് കുറഞ്ഞത്. പാലക്കാട് ജില്ലയില്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞത് പാലക്കാട് മണ്ഡലത്തില്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ഭീകരവാദ സ്വഭാവമുള്ള പിഎഫ്‌വൈ, എസ്ഡിപിഐ ഉള്‍പ്പടെയുള്ള ജിഹാദി സംഘടനകളുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ ധാരണയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ബിജെപി പരാജയപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദ പ്രകടനം നടത്തിയത് പാക്ക് ഭീകരസംഘടനയായ എസ്ഡിപിഐ ഉള്‍പ്പടെയുള്ള സംഘടനകളാണ്. കേരളത്തില്‍ വേര് ഉറപ്പിക്കാന്‍, പരിശീലനം നടത്താന്‍, ആയുധം സംഭരിക്കാന്‍ അവര്‍ക്ക് താവളം ആവശ്യമാണ്. ഇതിന് അവര്‍ക്ക് സ്വാധീനമുള്ള സര്‍ക്കാരിനെ അവരോധിക്കേണ്ട ആവശ്യമുണ്ട്. ഇത്തരത്തിലുള്ള അജണ്ടയുമായി യോജിച്ചുപോകുന്ന നിലപാടാണ് സിപിഎമ്മും എല്‍ഡിഎഫും സ്വീകരിച്ചിട്ടുള്ളത്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സിപിഎം നിയന്ത്രണത്തിലാകുമോ ജിഹാദി സംഘടനകള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരാകുമോ എന്ന ആശങ്ക പൊതുസമൂഹത്തിനുണ്ട്. ഭാവികേരളം ചര്‍ച്ചചെയ്യന്‍പോകുന്നത് മാര്‍ക്‌സിസ്റ്റി ജിഹാദി സഖ്യത്തെ സംബന്ധിച്ചായിരിക്കും. ഇത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്ലാമര്‍ ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Actress lekshmi priya supports BJP

English summary
kerala assembly election 2021: CPM-UDF nexus blocks BJP's victory: PK Krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X